BREAKING NEWS

“ഒരു സത്യം പറയട്ടെ, ഓമിയെ കാണാന്‍ അങ്ങനെ പറയത്തക്ക ഭംഗിയൊന്നും ഇല്ല”, കുഞ്ഞിനെ അധിക്ഷേപിച്ച് കമന്റ്, ജീവിക്കാന്‍ അനുവദിക്കൂവെന്ന് ദിയ കൃഷ്ണ

· · 1 min read
Share: Copied!

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ദിയ കൃഷ്ണ. കേരളത്തിനെതിരെയുള്ള വിദ്വേഷ വിഡിയോയിലെ ദിയയുടെ കമന്റും പിന്നാലെയുള്ള പ്രതികരണങ്ങളുമെല്ലാം വലിയ വിവാദമായി മാറിയിരുന്നു. ദിയയുടെ മുന്‍ പ്രതികരണങ്ങളും വിവാദ വ്‌ളോഗറുടെ വിഡിയോകള്‍ക്ക് പിന്തുണ നല്‍കിയതുമെല്ലാം സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കുന്നുണ്ട്. ഇതിനിടെ തന്റെ കുഞ്ഞിനെക്കുറിച്ചുള്ളൊരു കമന്റിന് ദിയ നല്‍കിയ മറുപടിയും ശ്രദ്ധ നേടുകയാണ്.

ദിയയുടെ പുതിയ വ്‌ളോഗിലായിരുന്നു ഒരാള്‍ മകന്‍ ഓമിയെ അവഹേളിക്കുന്ന കമന്റുമായെത്തിയത്. നവീന്‍ പ്രേം എന്നയാളൂടേതായിരുന്നു വിവാദ കമന്റ്. ”ദിയ ഒരു സത്യം പറയട്ടെ. ഓമിയെ കാണാന്‍ അങ്ങനെ പറയത്തക്ക ഭംഗിയൊന്നും ഇല്ല. ഏതൊരു കുഞ്ഞുമക്കള്‍ക്കും ഉള്ള ഒരു നിഷ്‌കളങ്കത മാത്രേ ഉള്ളു. ബാക്കി കുഞ്ഞുങ്ങളെ പറ്റി പറയുമ്പോ ഇതും കൂടെ ആലോചിക്കണം” എന്നായിരുന്നു കമന്റ്. പിന്നാലെ ദിയ മറുപടിയുമായെത്തുകയായിരുന്നു. ”എനിക്ക് ഏറ്റവും ഭംഗിയുള്ള കുഞ്ഞ് എന്റെ കുഞ്ഞാണ്. എല്ലാ അമ്മമാര്‍ക്കും തങ്ങളുടെ കുഞ്ഞായിരിക്കും ഏറ്റവും നല്ലത്.

പക്ഷെ നിങ്ങളുടെ കേസില്‍ മിസ്റ്റര്‍ നവീന്‍, നിങ്ങളുടെ വീട്ടിലെ കുഞ്ഞിന്റെ കാര്യത്തില്‍ അസ്വസ്ഥനാണെന്ന് തോന്നുന്നു. പോയി ഒരു സൈക്യാര്‍ട്ടിസ്റ്റിന്റെ സഹായം തേടൂ. നിങ്ങളുടെ നെഗറ്റീവ് എനര്‍ജിയും അസ്വസ്ഥയും ഒഴിവാക്കൂ. ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ” എന്നായിരുന്നു ദിയയുടെ മറുപടി. പിന്നാലെ നിരവധി പേരാണ് ദിയയ്ക്ക് പിന്തുണയുമായെത്തുന്നത്. ഒരു പിഞ്ചു കുഞ്ഞിനെക്കുറിച്ച് ഇത്തരം കമന്റിടുന്നത് ശരിയല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ദിയയോടുള്ള അമര്‍ഷവും വിയോജിപ്പും കുഞ്ഞിനോട് തീര്‍ക്കരുതെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ദിയയുടേയും അശ്വിന്റേയും മകനായ ഓമി എന്ന നിയോം സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതനാണ്.

 

BREAKING NEWS
’യമുനയിലെ മലിനീകരണം കുറഞ്ഞു’; അവകാശവാദത്തിന് പിന്നാലെ നദിയിൽ മുങ്ങിക്കുളിച്ച് വെള്ളം കുടിച്ച് മനോജ് തിവാരി, രാഹുൽ ഗാന്ധിയുംഅരവിന്ദ് കെജ്രിവാളും വന്നു കുളിക്കൂവെന്നും തിവാരി
30 Oct 2026
BREAKING NEWS
അഭിനയ മോഹത്തിന് വീട്ടുകാര്‍ എതിരുനിന്നു, നിര്‍ബന്ധത്തിന് വഴങ്ങി ബിബിഎയ്ക്ക് ചേര്‍ന്നു, 19-ാം നിലയില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി
30 Oct 2026
BREAKING NEWS
രണ്ട് വർഷമായി പ്രണയത്തിൽ, കാമുകിയെ കാണാനെത്തിയ 31 കാരന്റെ കൈ-കാലുകൾ ബന്ധിച്ച് പുളിമരത്തിൽ കെട്ടിയിട്ടു, വടികളും അടിക്കോലുകളും ഉപയോഗിച്ച് ക്രൂര മർദനം, വിവരമറിഞ്ഞ് യുവാവിന്റെ പിതാവെത്തുമ്പോൾ കണ്ടത് ഇരുമ്പുകട്ടിലിൽ കിടത്തി ചാക്കുപോലുള്ള ഒരു പുതപ്പ് ഉപയോഗിച്ച് മൂടിയ മകന്റെ മൃതദേഹം!! യുവതിയുടെ അമ്മയും...
30 Oct 2026
BREAKING NEWS
പാതിരാത്രി എംഎസ്എഫ് നേതാവിന്റെ വീടിന് നേരെ പെട്രോള്‍ ബോംബേറ്, കേസെടുത്ത് പൊലീസ്
30 Oct 2026