BREAKING NEWS

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് 28 കാരിയെ സംവിധായകൻ പീഡിപ്പിച്ചത് 4 വർഷത്തോളം, മൂന്നുതവണ ​ഗർഭഛിദ്രം നടത്തി, കുംഭമേള വൈറൽ താരം മൊണാലിസയ്ക്ക് സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത സംവിധായകൻ ബലാത്സംഗ കേസിൽ അറസ്റ്റിൽ

· · 1 min read
Share: Copied!

ന്യൂഡൽഹി: കുംഭമേളയിലെ വൈറൽ താരം മൊണാലിസ എന്നറിയപ്പെടുന്ന മോനി ഭോസ്‌ലയ്ക്ക് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത സംവിധായകൻ ബലാത്സംഗ കേസിൽ അറസ്റ്റിൽ. 28 പീഡിപ്പിച്ച സംവിധായകൻ സനോജ് മിശ്രയെ ആണ് ഡൽഹി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ അറസ്റ്റ് ചെയ്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് 28 കാരിയെ 4 വർഷത്തോളം പീഡിപ്പിച്ചെന്നാണ് കേസ്. ബലാത്സംഗം, സ്ത്രീകൾക്കു നേരെയുള്ള അതിക്രമം, ഭീഷണിപ്പെടുത്തൽ, ഗർഭഛിദ്ര നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് സംവിധായകനെതിരെ കേസെടുത്തിരിക്കുന്നത്.

നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്നു; ആര്‍എസ്എസ് ആസ്ഥാനത്ത് എത്തി മോഹന്‍ ഭാഗവതിനെ കണ്ടു

കുറച്ചു ദിവസങ്ങളായി ഡൽഹി പോലീസിന്റെ നിരീക്ഷണത്തിലായിരുന്ന സനോജ് മിശ്രയെ ഗാസിയാബാദിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സംവിധായകനും താനും മുംബൈയിൽ ലിവിങ് ടുഗതറിലായിരുന്നു. മൂന്ന് തവണ ഗർഭഛിദ്രം നടത്താൻ സനോജ് മിശ്ര നിർബന്ധിച്ചു. വിവാഹ വാഗ്ദാനം നൽകിയിരുന്നുവെന്നും യുവതി പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. 2024 മാർച്ച് 6നാണ് സനോജ് മിശ്രക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തതെന്ന് ഡൽഹി പോലീസ് പറഞ്ഞു.

അതേസമയം സമൂഹ മാധ്യമങ്ങളിൽ കുംഭമേളയ്ക്കിടെ വൈറലായ മൊണാലിസ എന്ന മോനി ഭോസ്‌ലയെ തന്റെ സിനിമയിൽ അഭിനയിപ്പിക്കുമെന്ന് സനോജ് മിശ്ര പ്രഖ്യാപിച്ചിരുന്നു. മൊണാലിസയെ സന്ദർശിച്ചതിനു ശേഷമായിരുന്നു പ്രഖ്യാപനം.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026