BREAKING NEWS

ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ഒരേട്… ‘കള്ളന്മാരുടെ വീട്’ സിനിമയുടെ സംവിധായകൻ മോഷണക്കേസിൽ അറസ്റ്റിൽ, പിടിയിലായത് ട്രെയിൻ യാത്രക്കാരിയുടെ 80,000 രൂപയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചതിന്, കൂടാതെ പരിശോധനയിൽ 5 ലാപ്ടോപ്പുകളും കണ്ടെടുത്തു, സിനിമ പൊട്ടിയതോടെ ബാധ്യത തീർക്കാൻ മോഷണത്തിലേക്ക് തിരിഞ്ഞു- പ്രതിയുടെ മൊഴി

· · 1 min read
Share: Copied!

പാലക്കാട്: മോഷണക്കേസിൽ സിനിമാ സംവിധായകൻ അറസ്റ്റിൽ. ‘കള്ളന്മാരുടെ വീട്’ എന്ന സിനിമയുടെ സംവിധായകനായ പാലക്കാട് കരിമ്പ സ്വദേശി കാജാ ഹുസൈനാണ് അറസ്റ്റിലായത്.ട്രെയിൻ യാത്രക്കാരിയായ മണ്ണാർക്കാട് പൊറ്റശ്ശേരി സ്വദേശിയായ യുവതിയുടെ 80,000 രൂപയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

അതേസമയം കോഴിക്കോട് ഭാഗത്ത് വെച്ചും ട്രെയിനിൽ നിന്ന് നാല് ലാപ്ടോപ്പുകൾ മോഷ്ടിച്ചതും കാജാ ഹുസൈനാണെന്നും കണ്ടെത്തി. ഇയാൾ സ്വയം നിർമ്മിച്ച് സംവിധാനം ചെയ്ത സിനിമയാണ് ‘കള്ളന്മാരുടെ വീട്’. 2024ൽ തിയേറ്റുകളിലെത്തിയ ചിത്രം ബോക്‌സ്ഓഫീസിൽ വൻപരാജയമായിരുന്നു. ചിത്രത്തിൽ നിന്നും പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം ലഭിക്കാതെ വന്നതോടെയാണ് സാമ്പത്തിക ബാധ്യതകൾ തീർക്കാൻ മോഷണത്തിലേക്ക് തിരിഞ്ഞതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. താൻ സെക്കൻഡ് ഹാന്റ് സാധനങ്ങളുടെ ഇടനിലക്കാരനാണെന്ന് കടക്കാരെ വിശ്വസിപ്പിച്ചാണ് മോഷ്ടിച്ച വസ്തുക്കൾ വിറ്റഴിച്ചിരുന്നത്.

പ്രതി പിടിയിലാകാതിരിക്കാൻ താടി ഷേവ് ചെയ്ത് രൂപമാറ്റം വരുത്തിയ നിലയിലായിരുന്നു. മോഷണമുതൽ വിറ്റുകിട്ടിയ പണം ഉപയോഗിച്ച് സ്വന്തമായി കഫ്തീരിയ തുടങ്ങാനുള്ള പണിപ്പുരയിലായിരുന്നു ഇയാളെന്നും പോലീസ് പറയുന്നു. നിലവിൽ ഷൊർണൂർ റെയിൽവേ പോലീസ് രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിലെയും കോഴിക്കോട് ഭാഗത്ത് നടന്ന കവർച്ചകളിലെയും തൊണ്ടി മുതലുകളായ അഞ്ചോളം ലാപ്ടോപ്പുകളും മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

“എന്നെ അറസ്റ്റ് ചെയ്തതല്ല, തട്ടിക്കൊണ്ടു പോയത്… ഞാൻ ബെഡ്‌റൂമിൽ ഉറങ്ങുകയായിരുന്ന സമയത്ത് യൂണിഫോം ധരിക്കാത്ത അമ്പതോളം ആളുകൾ വീടിന്റെ വാതിൽ തകർത്ത് അകത്തുകയറി, അമ്മയുടെ നിലവിളി കേട്ടാണ് ഉണർന്നത്, നിയമപരമായ അറസ്റ്റ് വാറന്റോ തിരിച്ചറിയൽ രേഖകളോ കാണിക്കാതെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു, കാലിൽ ചെരുപ്പിടാൻ പോലും അനുവ​ദിച്ചില്ല”….Video

BREAKING NEWS
‘ഡ്രൈവർമാർ റോഡിലെ ഉടയോന്മാരല്ല, കാലന്മാർ; സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പ്?’; സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി
06 Nov 2026
BREAKING NEWS
വിനോദസഞ്ചാരികളുടെ വേഷത്തിൽ ലഷ്കർ ഭീകരർ; കടൽയുദ്ധ പരിശീലനം; കറാച്ചിക്ക് സമീപം രഹസ്യ പരിശീലന കേന്ദ്രം, ജാഗ്രതയിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ
06 Nov 2026
BREAKING NEWS
'വോട്ടർപട്ടികയിൽനിന്ന് ആരും പുറത്താകരുത്'; നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; ഫോമുകൾ വാട്സ്ആപ്പിലും ഇമെയിലിലും എത്തിക്കും; താമസം മാറിയവർക്ക് പ്രത്യേക ഇളവ്
06 Nov 2026
BREAKING NEWS
ഫോണിൽ കോൾ കണക്ട് ചെയ്ത് വീട്ടിൽവെച്ചു, കൊലപാതകം നടത്തി മടങ്ങി; ഉമറിന്റെ ബുദ്ധി പാളിയത് കാമുകിയുടെ മൊഴിയിൽ
06 Nov 2026