BREAKING NEWS

ഷോണ്‍ ജോര്‍ജിന്റെ ഇടപെടല്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കി, വിഷയം വഴിമാറി പോയി, ജാഗ്രത പാലിക്കണമായിരുന്നു, ബിജെപി യോഗത്തില്‍ രൂക്ഷ വിമര്‍ശനം

· · 1 min read
Share: Copied!

തിരുവനന്തപുരം: സിഎംആര്‍എല്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എംഡി എസ് എന്‍ ശശിധരന്‍ കര്‍ത്തയുടെ ഡയറിയിലെ ഭാഗങ്ങള്‍ പുറത്തുവിട്ടതില്‍, ബിജെപി വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജിനെതിരെ പാര്‍ട്ടിയില്‍ അമര്‍ഷം. ഷോണ്‍ ജോര്‍ജിന്റെ ഇടപെടല്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നും ജാഗ്രത പാലിച്ചില്ലെന്നും ഇന്ന് ചേര്‍ന്ന ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. യോഗത്തില്‍ എം ടി രമേശ് കടുത്ത അതൃപ്തി അറിയിച്ചു. നിലവില്‍ ഉയര്‍ത്തിയ വിഷയം വഴിമാറി പോയെന്ന് ബിജെപി നേതൃത്വം ചൂണ്ടിക്കാട്ടി.

ഷോണ്‍ ജോര്‍ജ് നേതാക്കളുമായി ആശയ വിനിമയം നടത്തണമായിരുന്നു എന്ന് രാജീവ് ചന്ദ്രശേഖര്‍ യോഗത്തില്‍ പറഞ്ഞു. മാസപ്പടിയിലെ യഥാര്‍ത്ഥ വിഷയം ജനങ്ങളില്‍ എത്തിക്കാന്‍ ജനറല്‍ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. അതോടൊപ്പം തന്നെ മേഖല പ്രഭാരിമാരുടെ യോഗം വിളിക്കാനും തീരുമാനമായി. ശശിധരന്‍ കര്‍ത്തയുടെ ഡയറിയിലെ വിവരങ്ങള്‍ പുറത്തുവന്നതോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജനറല്‍ സെക്രട്ടറിമാരുടെ അടിയന്തരയോഗം വിളിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ പേരുള്‍പ്പെടുന്ന ഡയറിയിലെ ഭാഗം പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് പുറത്തുവിട്ടതിന് പിന്നാലെ, ബിജെപി നേതാക്കളുടെ പേരുള്‍പ്പെട്ട ഭാഗങ്ങള്‍ പുറത്തായത് ബിജെപിയെ വെട്ടിലാക്കിയിരുന്നു. ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ മുഖ്യമന്ത്രിയുടെ പേരുമുണ്ടെന്ന് ആരോപിച്ചുകൊണ്ട് ഷോണ്‍ ജോര്‍ജ് ഇന്നലെ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. എന്നാല്‍ അതേ ഡയറിയില്‍ ബിജെപി നേതാക്കളുടെ പേരും അവര്‍ വാങ്ങിയെന്ന് പറയുന്ന തുകയുമുണ്ട് എന്നതാണ് പാര്‍ട്ടിയെ ആകെ വെട്ടിലാക്കിയത്. ഷോണ്‍ ജോര്‍ജിന്റേതെന്ന് എടുത്തുചാട്ടമായിരുന്നു എന്നാണ് പാര്‍ട്ടിക്കുള്ളിലുള്ള വിമര്‍ശനം. ഷോണിന്റെ നടപടിയില്‍ വി മുരളീധരന്‍ വിഭാഗത്തിനും കൃഷ്ണദാസ് പക്ഷത്തിനും കടുത്ത അമര്‍ഷമാണുള്ളത്. വി മുരളീധരന്റെ ഉള്‍പ്പെടെ പേരുകള്‍ ഡയറിയിലുണ്ട് എന്ന വിവരങ്ങളാണ് പിന്നീട് മാധ്യമങ്ങള്‍ പുറത്തുവിട്ടത്.

BREAKING NEWS
ഇടുക്കിയിൽ കനത്ത മഴ, കല്ലാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു, ഡാമിലെ വെള്ളം ഒഴുക്കിവിടുന്ന സാഹചര്യത്തിൽ ചിന്നാർ, കല്ലാർ പുഴകളുടെ ഇരുകരകളിൽ താമസിക്കുന്നവർ തീരത്തു ജാഗ്രത പാലിക്കണം- കളക്ടർ!! അടിമാലി-മൂന്നാർ റൂട്ടിൽ ഗതാഗതം നിരോധിച്ചു
20 Oct 2026
BREAKING NEWS
"ആർഎസ്എസ് പുരുഷന്മാർക്ക് മാത്രം പ്രാധാന്യം നൽകുന്ന ഭരണഘടനാവിരുദ്ധ സംഘടന, സ്ത്രീകൾ പുരുഷന്മാരുടെ സ്വത്താണെന്ന് അവർ വിശ്വസിക്കുന്നു!! അവരുടെ സ്വന്തം സ്ത്രീകളിൽ പലരും എന്റെ പക്ഷത്താണ് നിൽക്കുന്നത്, അവരുടെ പിന്തുണ എനിക്കുണ്ട്, ഞാൻ വിശ്വസിക്കുന്നത് ശിവശക്തിയിൽ"- രാഹുൽ ഗാന്ധി
20 Oct 2026
BREAKING NEWS
'ഈ പ്രസ്ഥാനത്തെ യഥാർഥത്തിൽ മുന്നോട്ടുകൊണ്ടുപോയത് ആരാണെന്ന് ചോദിച്ചാൽ അത് അവരാണ്, ഞാൻ അവരുടെ നിർദേശങ്ങൾ അനുസരിക്കുക മാത്രമാണ് ചെയ്തത്, നാളെ എവിടെ പോകണം, എന്തു ചെയ്യണമെന്ന് അവർ പറയും, ഞാൻ അത് ചെയ്യും!! പുറത്തുനിന്ന് നോക്കുമ്പോൾ ഞാനാണ് നേതാവെന്ന് തോന്നാമെങ്കിലും യഥാർഥത്തിൽ തീരുമാനങ്ങൾ എടുത്തിരുന്നത്...
20 Oct 2026
BREAKING NEWS
കോവളം സ്പായിൽ മനുഷ്യമൃ​ഗങ്ങളിൽ നിന്ന് 16 കാരി നേരിട്ടത് ഒരു പെൺകുട്ടിക്ക് താങ്ങാനാകുന്നതിലും അപ്പുറം പീഡനം, ഒരു ദിവസം പതിനഞ്ചോളം ആളുകൾ വരെ പെൺകുട്ടിയെ പീഡനത്തിനിരയാക്കി!! കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെടർ അനുരൂപ് അറസ്റ്റിൽ, ഇയാൾക്ക് മറ്റു സ്പാകളുമായി ബന്ധങ്ങളുണ്ടോ എന്നതിലും അന്വേഷണം, സസ്പെൻഷൻ
20 Oct 2026