BREAKING NEWS

പാക്കിസ്ഥാൻ പറഞ്ഞുപറ്റിച്ചു!! പണം കിട്ടി, സ്ഥലം സമ്മാനമായി പ്രഖ്യാപിച്ചതെല്ലാം വെറും വാ​ഗ്ദാനം, അതെല്ലാം വ്യാജമായിരുന്നു- പാരിസ് ഒളിംപിക്സ് ജേതാവ് അർഷാദ് നദീം

· · 1 min read
Share: Copied!

ഇസ്‍ലാമാബാദ്: പാരിസ് ഒളിംപിക്സിൽ ജാവലിൻ ത്രോയിൽ സ്വർണം നേടി പാക്കിസ്ഥാന്റെ അഭിമാനം വാനോളം ഉയർത്തിയതിന് പാരിതോഷികമായി പ്രഖ്യാപിച്ച സമ്മാനങ്ങളിൽ പലതും വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തി അർഷാദ് നദീം. ക്യാഷ് അവാർഡുകളിൽ ഏറിയ പങ്കും പലപ്പോഴായി ലഭിച്ചെങ്കിലും, ഭൂമി ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ വെറും വാ​ഗ്ദാനങ്ങൾ മാത്രമായിരുന്നെന്നു അർഷാദ് നദീമിന്റെ വെളിപ്പെടുത്തൽ. അർഷാദ് നദീം സ്വർണം നേടിയതിനു പിന്നാലെ ഒട്ടേറെപ്പേരാണ് സമ്മാനങ്ങൾ പ്രഖ്യാപിച്ച് രംഗത്തെത്തിയത്.

പാരിസ് ഒളിംപിക്സിൽ ഇന്ത്യയുടെ സ്വർണ പ്രതീക്ഷയായിരുന്ന നീരജ് ചോപ്രയെ ഉൾപെടെ തറപറ്റിച്ചിട്ടായിരുന്നു അർഷാദിന്റെ മുന്നേറ്റം. നിലവിലെ ജേതാവെന്ന നിലയിൽ പാരിസിലെത്തിയ നീരജിന് അവിടെ വെള്ളി നേടാനേ കഴിഞ്ഞുള്ളൂ. അതേസമയം 92.97 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചാണ് അർഷാദ് നദീം സ്വർണം നേടിയത്.

അതോടെ അത്‌ലറ്റിക്സിൽനിന്ന് പാക്കിസ്ഥാന്റെ കായിക ചരിത്രത്തിൽ ആദ്യ സ്വർണം നേടിയതിനാണ് പാക്ക് ഭരണകൂടവും വിവിധ പ്രവിശ്യകളിലെ സർക്കാരുകളും സ്വകാര്യ കമ്പനികളും വ്യക്തികളും അർഷാദ് നദീമിന് കൈനിറയെ പാരിതോഷികമാണ് പ്രഖ്യാപിച്ചത്.

എന്നാൽ അതെല്ലാം വ്യാജമെന്നാണു ജിയോ ടിവിയിലൂടെ അർഷാദ് നദീം പറഞ്ഞത്. നദീമിന്റെ വാക്കുകൾ ഇങ്ങനെ- ‘‘പാരിസ് ഒളിംപിക്സിലെ സ്വർണ നേട്ടത്തിന്റെ പേരിൽ എനിക്ക് നൽകുമെന്ന് പലരും പ്രഖ്യാപിച്ച സമ്മാനങ്ങൾ വ്യാജമായിരുന്നു. സ്ഥലം നൽകുമെന്ന വാഗ്ദാനങ്ങളാണ് അതിൽ കൂടുതൽ. പലരും സ്ഥലം വാഗ്ദാനം ചെയ്തെങ്കിലും ഇന്നുവരെ ഒരു പ്ലോട്ട് പോലും എനിക്ക് ലഭിച്ചിട്ടില്ല.’

‘‘പാരിസ് ഒളിംപിക്സിനു പിന്നാലെ ക്യാഷ് അവാർഡ് പ്രഖ്യാപിച്ചവരെല്ലാം തന്നെ പലപ്പോഴായി അത് തന്നിട്ടുണ്ട്. പക്ഷേ സ്ഥലം സമ്മാനമായി പ്രഖ്യാപിച്ചതൊന്നും ഇന്നുവരെ കിട്ടിയിട്ടില്ല. അതെല്ലാം വ്യാജമായിരുന്നു’.

BREAKING NEWS
‘സുഖമാണോ ചേട്ടാ’ എന്നു മാത്രമാണ് ചോദിച്ചത്; രാജനെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ശ്രീനാദേവി കുഞ്ഞമ്മ; അടൂർ സ്റ്റേഷൻ വിവാദത്തിൽ വിശദീകരണം
31 Oct 2026
BREAKING NEWS
അധ്യാപിക പഠിപ്പിച്ചുകൊണ്ടിരിക്കെ കട്ടിങ് മെഷീനുമായി ക്ലാസില്‍ കയറി, പിന്നാലെ 15കാരിയെ ക്രൂരമായി ആക്രമിച്ച് 21കാരന്‍, പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം
31 Oct 2026
BREAKING NEWS
'മരണമെത്തുന്ന നേരത്ത് നീയെന്റ അരികിൽ ഇത്തിരി നേരമിരിക്കണേ... '; റഫീഖ് അഹമ്മദ് കാണാനെത്തിയപ്പോൾ കവിതയുടെ വരികൾ ഓർമയിൽനിന്ന് ചൊല്ലി ലീലാവതി ടീച്ചർ; സമുദ്രവും പർവതവും കാണിച്ചുതരുന്നത് അവയുടെ വലിപ്പമല്ല, നമ്മുടെ നിസ്സാരതയാണെന്ന് ​ഗാനരചയിതാവ്
31 Oct 2026
BREAKING NEWS
മേശയ്ക്ക് മുകളിലേക്ക് തലയിടിപ്പിച്ചു, നിലത്തേക്ക് തള്ളിയിട്ട് കല്ലും ചെടിച്ചട്ടിയും കൊണ്ട് മുഖത്തും ശരീരത്തും ക്രൂരമായി മർദിച്ചു, കെ ജി വിദ്യാര്‍ത്ഥിനിക്ക് മൂന്നാം ക്ലാസുകാരന്റെ ക്രൂര മര്‍ദനം
31 Oct 2026