BREAKING NEWS

ആരോ​ഗ്യ വകുപ്പ് ആസ്ഥാനത്ത് കസേരയ്ക്കായി പിടിവലി; ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റിയ സർക്കാർ ഉത്തരവ് കെ.എ.റ്റി സ്റ്റേ ചെയ്തതിനെ തുടർന്ന് ‍ഡോ. റീന തിരികെയെത്തി; സീറ്റ് വിട്ടു നല്കാതെ പുതുതായെത്തിയ ഡോ. മീനാക്ഷി; വാക്കേറ്റം; പോലീസെത്തി

· · 1 min read
Share: Copied!

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ മാറ്റിയ സർക്കാർ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തതിനെ തുടർന്ന് ഡി.എച്ച്.എസ് ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ. ചുമതലയേൽക്കാനെത്തിയ റീനയ്ക്ക് പകരം ചുമതല വഹിച്ചിരുന്ന ഡോ. വി. മീനാക്ഷി കസേര ഒഴിഞ്ഞുനൽകാൻ തയ്യാറാകാതിരുന്നതോടെ സംഘർഷാവസ്ഥ രൂപപ്പെട്ടു. പിന്നാലെ പൊലീസ് സ്ഥലത്തെത്തി.

പകർച്ചവ്യാധി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അവധിക്ക് അപേക്ഷിച്ചെന്നതുൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഡോ. കെ.ജെ. റീനയെ ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റിയത്. എന്നാൽ, നടപടിക്രമങ്ങൾ പാലിക്കാതെയായിരുന്നു നടപടി എന്നും താൻ അവധിക്ക് അപേക്ഷിച്ചിരുന്നില്ലെന്നും റീന ട്രിബ്യൂണലിനെ അറിയിച്ചു. തുടർന്നാണ് സ്ഥലംമാറ്റ ഉത്തരവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തത്.

എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായാണ് റീനയെ മാറ്റി നിയമിച്ചിരുന്നത്. ഇതിനെതിരെയാണ് അവർ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്.

ട്രിബ്യൂണലിന്റെ ഉത്തരവ് കഴിഞ്ഞ ദിവസം തന്നെ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറിയിരുന്നു. തുടർന്ന് ഉത്തരവിന്റെ പകർപ്പുമായി ചുമതലയേൽക്കാൻ റീന ഡി.എച്ച്.എസ് ഓഫീസിലെത്തിയെങ്കിലും, പകരം ചുമതല നൽകിയിരുന്ന ഡോ. മീനാക്ഷി സ്ഥാനം ഒഴിയാൻ വിസമ്മതിച്ചു. സർക്കാർ ഉത്തരവ് ലഭിച്ചാൽ മാത്രമേ ചുമതല കൈമാറൂ എന്ന നിലപാടിലായിരുന്നു അവർ.

സംഭവത്തെ തുടർന്ന് ഓഫീസിൽ നേരിയ സംഘർഷാവസ്ഥ രൂപപ്പെട്ടതോടെ പൊലീസ് ഇടപെട്ടു. അതേസമയം, ട്രിബ്യൂണൽ ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന.

വിഡിഎസ് സർക്കാരിന്റെ ബജറ്റ് പിണറായി സർക്കാരിന്റെ കോപ്പിയടി? എൽഡിഎഫ് സർക്കാരിന്റെ പദ്ധതികൾ പേര് മാറ്റി പ്രഖ്യാപിച്ചത്, ഭാവി കേരളത്തിനുള്ള ബ്ലൂ പ്രിന്റില്ല, കഴിഞ്ഞ സർക്കാർ ഇറങ്ങിയത് 6,300 കോടിയിലധികം ട്രഷറിയിൽ ബാക്കിവച്ച്, അതുവച്ച് ജനങ്ങൾക്കായുള്ള ക്ഷേമനടപടികൾ പ്രഖ്യാപിക്കാമായിരുന്നില്ലേ?, ധവളപത്രം ഒരു മുൻകൂർ ജാമ്യമായിരുന്നു- പിണറായി

BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026
BREAKING NEWS
പ്രണയവിവാഹം; കുഞ്ഞ് ജനിച്ചതിനു ശേഷം വഴക്കും ഉപദ്രവവും പതിവ്, സ്വന്തം വീട്ടിൽ അഭയം തേടി യുവതി; പോലീസിൽ പരാതിയും നൽകി; പിന്നാലെ അമ്മായി അമ്മയെ കുത്തിക്കൊന്ന് മരുമകൻ; ഒളിവിൽ പോയ പ്രതി പിടിയിൽ
25 Oct 2026