BREAKING NEWS

തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് മടങ്ങുമ്പോള്‍ അര്‍ധ രാത്രി നാലുപേര്‍ വടിവാളുമായി വന്നു, താന്‍ വടിയുമായി അവര്‍ക്കുനേരെ തിരിഞ്ഞു, കളരി അറിയാവുന്നതുകൊണ്ട് രക്ഷപ്പെട്ടു, വെളിപ്പെടുത്തലുമായി ദേവന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങളിൽ ഈയിടെ ഏറെ നിറഞ്ഞുനിന്ന നടൻ ദേവൻ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. തെരഞ്ഞെടുപ്പിൽ മത്സരിച്ച സമയത്ത് നേരിട്ട ആക്രമണങ്ങളെക്കുറിച്ചാണ് ദേവൻ തുറന്ന് പറഞ്ഞത്. വടിവാളുമായി നാല് പേർ തന്നെ ആക്രമിക്കാൻ വന്നുവെന്നും കളരി അറിയാവുന്നതുകൊണ്ട് അവരിൽ നിന്നും രക്ഷപ്പെട്ടെന്നുമാണ് നടൻ അറിയിച്ചത്. സംഭവത്തിന് പിന്നാലെ സ്റ്റേഷനിൽ പോയി പരാതി നൽകിയെങ്കിലും പൊലീസ് പരാതി സ്വീകരിക്കാൻ വിസമ്മതിച്ചുവെന്നും പറയുന്നു. “തെരഞ്ഞെടുപ്പ് സമയത്ത് ആക്രമണം നേരിട്ടിട്ടുണ്ട്. കളരി അറിയാവുന്നതുകൊണ്ട് അന്ന് രക്ഷപ്പെട്ടു.

വാളൊക്കെ കൊണ്ടാണ് അക്രമികൾ വന്നത്” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വടക്കാഞ്ചേരിയിൽ വച്ചായിരുന്നു ആക്രമണം നേരിട്ടത്. രാത്രി 12 മണിയോടെയായിരുന്നു സംഭവം. പ്രചാരണം കഴിഞ്ഞ് ക്ഷീണത്തിൽ താൻ ഒറ്റയ്ക്ക് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കെയാണ് തനിക്ക് നേരെ അക്രമികൾ അടുത്തതെന്നും ദേവൻ പറയുന്നു. പിന്നിൽ രണ്ട് സ്കൂട്ടറിൽ നാല് പേർ പിന്തുടർന്നെത്തിയത് കാറിന്റെ മിററിലൂടെയാണ് കണ്ടത്. ആദ്യം സംശയം തോന്നിയില്ലെന്നും പിന്നീട് അപകടം തിരിച്ചറിഞ്ഞുവെന്നും പറയുന്നു.

റോഡ് സൈഡിൽ വണ്ടി നിർത്തിയശേഷം അക്രമികൾ വാൾ എടുത്ത് തന്റെ അടുത്തേക്ക് വന്നപ്പോൾ കയ്യിൽ വടിയുമായി താനും അവർക്ക് നേരെ തിരിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കളരി സ്വായത്തമാക്കിയതുകൊണ്ടാണ് തനിക്ക് അവരെ നേരിടാൻ കഴിഞ്ഞതെന്നാണ് താരം പറയുന്നത്.

BREAKING NEWS
17 കാരനെ കൊലപ്പെടുത്തിയതിനു പിന്നിൽ മുൻകൂട്ടി തയാറാക്കിയ 'ക്രൈം' തിരക്കഥ, നിയമത്തെ കബളിപ്പിക്കാൻ പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ കുറ്റം സമ്മതിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചു, മൂന്നുപേർക്കും കൊലപാതകത്തെകുറിച്ച് കൃത്യമായ ധാരണ!! തെളിവുകൾ സ്‌ട്രോങ്, പ്രായത്തിന്റെ പേരിൽ ഒന്നാംപ്രതിക്ക് കേസിൽ...
03 Nov 2026
BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026
BREAKING NEWS
‘വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം’; കാലടി സർവകലാശാലാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ
03 Nov 2026
BREAKING NEWS
പോലീസ് വെടിവെപ്പിൽ ഹേമന്തിന്റെ തുട മുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ ബുള്ളറ്റ് തുളച്ചുകയറി, ചെയിൻസോ ആക്രമണക്കേസ് പ്രതിയുടെ ഇടതുകാലിന്റെ രക്തയോ‌ട്ടം പൂർണമായി നിലച്ചു, മുട്ടിനു മുകളിൽവച്ച് മുറിച്ചുമാറ്റി, വലതുകാലിലേക്കുള്ള രക്തയോട്ടത്തിലും ആശങ്ക, നില അതീവ ​ഗുരുതരമായി തുടരുന്നു
03 Nov 2026