BREAKING NEWS

ഡൽഹി ചെങ്കോട്ടയിലെ സ്ഫോടനം; ഉമർ നബിയുടെ സഹായി അമീർ റഷീദ് അലി എൻഐഎ പിടിയിൽ

· · 1 min read
Share: Copied!

ന്യൂഡൽഹി∙ ചെങ്കോട്ട സ്ഫോടനത്തില്‍ ഉമർ നബിയുടെ സഹായിയായ അമീർ റഷീദ് അലിയെ അറസ്റ്റ് ചെയ്ത് എൻഐഎ. ഇയാളുടെ പേരിലാണ് സ്ഫോടനത്തിന് ഉപയോഗിച്ച കാര്‍ വാങ്ങിയത്. സ്ഫോടനത്തിനു വേണ്ടി കാർ വാങ്ങാനാണ് അമീർ റഷീദ് അലി ഡൽഹിയിൽ എത്തിയതെന്നും ഗൂഢാലോചനയുമായി ബന്ധപ്പെട്ടു കൂടുതൽ പേരിലേക്ക് അന്വേഷണം നീളുകയാണെന്നും എൻഐഎ പറഞ്ഞു. കേസില്‍ ഇതാദ്യമായാണ് അന്വേഷണ ഏജൻസിയുടെ പ്രതികരണം. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 73 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും എൻഐഎ അറിയിച്ചു.

‘‘ജമ്മു കശ്മീരിലെ പാംപോറിലെ സാംബൂറയിൽ താമസിക്കുന്ന അമീർ റഷീദ് അലി, ചാവേർ ബോംബറായ ഉമർ ഉൻ നബിയുമായി ഭീകരാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കാർ വാങ്ങാൻ സൗകര്യമൊരുക്കുന്നതിനായാണ് അമീർ ഡൽഹിയിൽ എത്തിയത്. സ്ഫോടനത്തിന് ഉപയോഗിച്ചത് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസായിരുന്നു. കാറിന്റെ ഡ്രൈവർ ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലെ ജനറൽ മെഡിസിൻ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസറായ ഉമർ നബിയാണെന്ന് ഫൊറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

തെളിവുകൾക്കായി വാഹനം പരിശോധിച്ചുവരികയാണ്. ഡൽഹി പൊലീസ്, ജമ്മു കശ്മീർ പൊലീസ്, ഹരിയാന പൊലീസ്, യുപി പൊലീസ്, വിവിധ ഏജൻസികൾ എന്നിവരുമായുള്ള ഏകോപനത്തോടെയാണ് എൻഐഎ കേസ് അന്വേഷിക്കുന്നത്. സംസ്ഥാനങ്ങളിലുടനീളം അന്വേഷണം തുടരുകയാണ്. ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിനും കേസിൽ ഉൾപ്പെട്ട മറ്റുള്ളവരെ തിരിച്ചറിയുന്നതിനുമായി തെളിവുകൾ ശേഖരിക്കുകയാണ്’’ – എൻഐഎ വക്താവ് പറഞ്ഞു.

BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026