BREAKING NEWS

രാജ്യതലസ്ഥാനത്ത് പൊട്ടിച്ചിതറിയത് ഹരിയാന രജിസ്‌ട്രേഷൻ ഹ്യൂണ്ടായ് ഐ20 കാർ!! കാറിനകത്ത് മൂന്നുപേർ!! കാറിന്റെ മുൻ ഉടമ അറസ്റ്റിൽ, കാർ നദീം എന്നയാൾക്ക് കാർ വിറ്റുവെന്ന് മൊഴി, ഒരു ഇ-റിക്ഷ ഉൾപ്പെടെ 22 വാഹനങ്ങൾ അഗ്നിക്കിരയായി

· · 1 min read
Share: Copied!

ന്യൂഡൽഹി: ഡൽഹിയിൽ ഉഗ്ര സ്‌ഫോടനത്തിനിരയാക്കിയ കാർ ഹരിയാന രജിസ്‌ട്രേഷൻ ഹ്യൂണ്ടായ് ഐ20 കാറാണെന്നു കണ്ടെത്തൽ. സ്ഫോടനം നടക്കുമ്പോൾ കാറിനകത്ത് മൂന്നുപേരുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. സ്‌ഫോടനത്തിൽ 8 പേർ മരിക്കുകയും ഇരുപതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായാണ് ഇതുവരെ കിട്ടിയ റിപ്പോർട്ടുകൾ. ഒരു ഇ-റിക്ഷ ഉൾപ്പെടെ സമീപത്തുണ്ടായിരുന്ന 22 വാഹനങ്ങൾ സ്‌ഫോടനത്തെത്തുടർന്ന് അഗ്നിക്കിരയായി. കാറിന്റെ ആദ്യ ഉടമ മുഹമ്മദ് സൽമാൻ എന്നയാളായിരുന്നുവെന്നും ഇയാൾ പിന്നീട് നദീം എന്നയാൾക്ക് കാർ വിറ്റുവെന്നും ദേശീയമാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഹരിയാനയിലെ ഗുരുഗ്രാമിൽവെച്ച് സൽമാനെ പോലീസ് അറസ്റ്റ് ചെയ്തു.

അതേസമയം ഹ്യൂണ്ടായ് ഐ20 കാറാണ് സ്ഫോടനത്തിനുപയോ​ഗിച്ചതെന്ന് ആഭ്യന്തര മന്ത്രി അമിത്ഷായും ഇന്നലെ അറിയിച്ചിരുന്നു. തിങ്കളാഴ്ച വൈകീട്ട് 6.52-ഓടെയാണ് രാജ്യത്തെ നടുക്കിയ സ്‌ഫോടനമുണ്ടായത്. പതുക്കെ സഞ്ചരിക്കുകയായിരുന്ന കാർ സിഗ്നലിൽ നിർത്തി. ആ വാഹനത്തിൽ പിന്നീട് സ്‌ഫോടനമുണ്ടായെന്നും തത്ഫലമായി സമീപത്തെ വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചെന്നും ഡൽഹി പോലീസ് കമ്മിഷണർ സതീഷ് ഗോൽച്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ലോക്‌നായക് ആശുപത്രിയിലെത്തി പരുക്കേറ്റവരെ ഇന്നലെ സന്ദർശിച്ചിരുന്നു. ഡൽഹി പോലീസ് കമ്മിഷണറുമായും ആശുപത്രിയിലെ ഡോക്ടർമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഭീകരവിരുദ്ധ ഏജൻസിയായ എൻഐഎ, ഫോറൻസിക് വിദഗ്ധർ ഉൾപ്പെടെ സംഭവസ്ഥലത്തെത്തി പരിശോധനകൾ നടത്തി.

BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026