BREAKING NEWS

കോൺഗ്രസിനെ നയിക്കാൻ സണ്ണി ജോസഫ് അർഹനല്ല, അധ്യക്ഷനാകാൻ യോഗ്യനായിരുന്ന കെ. മുരളീധരനെ പാർട്ടി അവഗണിച്ചു. നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ 40 സീറ്റിൽ ഒതുങ്ങുമെന്ന് പത്മജാ വേണുഗോപാൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ 40 സീറ്റിൽ ഒതുങ്ങുമെന്ന് ബിജെപി നേതാവ് പത്മജാ വേണുഗോപാൽ. നിയമസഭ തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയെ മത്സരരംഗത്ത് ഇറക്കാനാണ് കോൺഗ്രസ്‌ നീക്കമെന്നും പത്മജാ വേണുഗോപാൽ പറഞ്ഞു.

കെപിസിസി അധ്യക്ഷനാകാൻ കഴിവുണ്ടായിരുന്ന കെ. മുരളീധരനെ അവഗണിച്ചതായി പത്മജാ വേണുഗോപാൽ ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ കെ മുരളീധരനെ ചില നേതാക്കൾ ചതിച്ചുവെന്നും പത്മജാ വേണുഗോപാൽ ആരോപിച്ചു. താൻ വർക്ക് ഫ്രം ഹോം ആണെന്ന കെ.മുരളീധരന്റെ പരാമർശം വേദനിപ്പിച്ചുവെന്നും സഹോദരനോട്‌ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും പത്മജാ വേണുഗോപാൽ പറഞ്ഞു.

സണ്ണി ജോസഫ്‌ കോൺഗ്രസിനെ നയിക്കാൻ അർഹതയില്ലെന്നും കെ സുധാകരനെ ഇപ്പോഴിപ്പോൾ മാറ്റേണ്ടിയിരുന്നില്ലെന്നും പത്മജാ വ്യക്തമാക്കി. കെ സുധാകരൻ മികച്ച നേതാവാണ്. അദ്ദേഹത്തെ മാറ്റിയ നടപടികൾ പാർട്ടിക്ക് തിരിച്ചടിയാകുമെന്നും അവർ പറഞ്ഞു.

BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026
BREAKING NEWS
ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026