ആലുവ: തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ജനശതാബ്ദി എക്സ്പ്രസിനും യാത്രക്കാർക്കും നേരേ കല്ലെറിഞ്ഞ യുവാവിനെ ആലുവ ആർ.പി.എഫ്. പിടികൂടി. ഡൽഹി സ്വദേശി ആകാശ് ഷേർവെൽ ആണ് പിടിയിലായത്.
ഒൻപതാം തീയതി രാവിലെ പത്തുമണിയോടെ അങ്കമാലി സ്റ്റേഷന് സമീപത്തുവെച്ചായിരുന്നു സംഭവം. ട്രെയിനിന് നേരേ കല്ലേറുണ്ടായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്.
കേരളത്തിലെത്തിയിട്ടും ജോലി ലഭിക്കാത്തതിലുള്ള നിരാശയാണ് കല്ലെറിയാൻ കാരണമെന്നാണ് ഇയാൾ പറഞ്ഞതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.





