ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും വോട്ടർപ്പട്ടികയിലെ ക്രമക്കേടുകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഡൽഹി ജന്തർ മന്തറിൽ നടത്താൻ നിശ്ചയിച്ച വൻ പ്രതിഷേധം അമർച്ച ചെയ്യാൻ തലസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളുമായി പോലീസും കേന്ദ്രവും. ഇതിന്റെ ഭാഗമായി പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ പ്രമുഖ യൂട്യൂബറും ഇൻഫ്‌ളുവൻസറുമായ ധ്രുവ് റാഠിയെ ഗുരുഗ്രാമിലെ വസതിയിൽനിന്ന് ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. കൂടാതെ കേരളത്തിൽ നിന്നെത്തിയെ എം.എ. ബേബിയേയും എം.വി. ഗോവിന്ദനേയും കസ്റ്റഡിയിലെടുത്തു.
അതേസമയം ശനിയാഴ്ച രാവിലെ ഏഴേമുക്കാലോടെ സെക്ടർ 56-ലെ വസതിയിലെത്തിയ പോലീസ് ധ്രുവ് റാത്തിയുടെ അമ്മ വാതിൽ തുറന്നതോടെ അകത്തുകയറി ധ്രുവ് റാഠിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അർധരാത്രിയിൽ അൻപതോളം വരുന്ന പോലീസ് സംഘം അദ്ദേഹത്തിന്റെ വീടിനുമുന്നിൽ നിലയുറപ്പിച്ചിരുന്നു.
അതുപോലെ സമരത്തിന് അനുമതി നിഷേധിച്ച് കേന്ദ്ര ഭരണകൂടവും ഡൽഹി പോലീസും നഗരത്തെ പൂർണമായി സുരക്ഷാ വലയത്തിലാക്കിയിരിക്കുകയാണ്. തലസ്ഥാനനഗരിയെ 20 മേഖലകളായി തിരിക്കുകയും പ്രതിഷേധക്കാരെ തടവിലിടാനായി ഡൽഹിയിലെ സ്റ്റേഡിയങ്ങളെല്ലാം താത്കാലിക ഡിറ്റൻഷൻ സെന്ററുകളാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.കൂടാതെ മുംബൈയിൽനിന്ന് ഡൽഹി വിമാനത്താവളത്തിലെത്തിയ അഭിജിത് ദീപ്കെയെ തടയാനും ശ്രമമുണ്ട്. അറസ്റ്റ് ചെയ്തെക്കുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.




