BREAKING NEWS

നേതാക്കൾ കേരള ഹൗസിന് പുറത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ പോലീസ് ഓരോരുത്തരെയായി റാഞ്ചിയെടുക്കുകയുമായിരുന്നു. ജനറൽ സെക്രട്ടറിയെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു, കൊടും ക്രിമിനലുകളെ കൊണ്ടുപോകുന്നതുപോലെയാണ് ആദ്യം അറസ്റ്റ് ചെയ്തവരെ കൊണ്ടുപോയത്…

· · 1 min read
Share: Copied!

തിരുവനന്തപുരം: രാജ്യതലസ്ഥാനത്ത് ജനാധിപത്യ വിരുദ്ധമായ നടപടികളാണ് അരങ്ങേറുന്നതെന്നും ഡൽഹി പൂർണ്ണമായും ഒരു പോലീസ് സ്റ്റേറ്റായി മാറിയെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഡൽഹിയിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരത്തിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് സുപ്രീം കോടതി തന്നെ വിഷയത്തിൽ ഇടപെട്ടിട്ടും, കോടതിയുടെ വാക്കുകൾക്ക് വില നൽകാൻ കേന്ദ്ര സർക്കാർ തയ്യാറായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഡൽഹിയിൽ എല്ലായിടത്തും പോലീസും കേന്ദ്ര സേനകളും നിറഞ്ഞിരിക്കുകയാണെന്നും സഞ്ചാര സ്വാതന്ത്ര്യം പോലുമില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

ജന്തർ മന്തറിൽ ആരും കടക്കാൻ പാടില്ലെന്ന കേന്ദ്ര നിലപാടിനെ ചോദ്യം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എം.എ. ബേബി അടക്കമുള്ള നേതാക്കൾ കേരള ഹൗസിന് പുറത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ പോലീസ് തടയുകയും ഓരോരുത്തരെയായി റാഞ്ചിയെടുക്കുകയുമായിരുന്നു. ജനറൽ സെക്രട്ടറിയെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. കൊടും ക്രിമിനലുകളെ കൊണ്ടുപോകുന്നതുപോലെയാണ് ആദ്യം അറസ്റ്റ് ചെയ്തവരെ കൊണ്ടുപോയത്. തങ്ങളെ ബൊലേറോ ജീപ്പിലാണ് മണിക്കൂറുകളോളം എങ്ങോട്ടെന്നില്ലാതെ കൊണ്ടുപോയതെന്നും, ഉച്ചയ്ക്ക് 2.30-ഓടെ മന്ദിർ മാർഗ് സ്റ്റേഷനിൽ എത്തിച്ച ശേഷമാണ് പോലീസുകാർ കൊണ്ടുവന്ന ഭക്ഷണം തന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

അതുപോലെ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകരെ പോലീസ് ക്രൂരമായാണ് നേരിട്ടതെന്നും ആദർശിനെപ്പോലുള്ളവർക്ക് ഭീകരമായ മർദ്ദനമേറ്റെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റ് അംഗമായ ജോൺ ബ്രിട്ടാസിനെ വാനിലിട്ട് ക്രൂരമായി ഉപദ്രവിച്ചു. ജനാധിപത്യത്തോട് ബഹുമാനമില്ലാത്തവർക്ക് എന്ത് പാർലമെന്റ് അംഗമെന്ന് ചോദിച്ച അദ്ദേഹം, തല്ലി ചെറുപ്പക്കാരെ മാറ്റിനിർത്താമെന്നും പ്രക്ഷോഭകരെ അടിച്ചമർത്താമെന്നും കരുതേണ്ടെന്നും മുന്നറിയിപ്പ് നൽകി.

BREAKING NEWS
‘ഡ്രൈവർമാർ റോഡിലെ ഉടയോന്മാരല്ല, കാലന്മാർ; സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പ്?’; സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി
06 Nov 2026
BREAKING NEWS
വിനോദസഞ്ചാരികളുടെ വേഷത്തിൽ ലഷ്കർ ഭീകരർ; കടൽയുദ്ധ പരിശീലനം; കറാച്ചിക്ക് സമീപം രഹസ്യ പരിശീലന കേന്ദ്രം, ജാഗ്രതയിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ
06 Nov 2026
BREAKING NEWS
'വോട്ടർപട്ടികയിൽനിന്ന് ആരും പുറത്താകരുത്'; നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; ഫോമുകൾ വാട്സ്ആപ്പിലും ഇമെയിലിലും എത്തിക്കും; താമസം മാറിയവർക്ക് പ്രത്യേക ഇളവ്
06 Nov 2026
BREAKING NEWS
ഫോണിൽ കോൾ കണക്ട് ചെയ്ത് വീട്ടിൽവെച്ചു, കൊലപാതകം നടത്തി മടങ്ങി; ഉമറിന്റെ ബുദ്ധി പാളിയത് കാമുകിയുടെ മൊഴിയിൽ
06 Nov 2026