BREAKING NEWS

ചിലന്തി (ഉകാസ) വലവിരിച്ചത് തുർക്കിയിലിരുന്ന്!! ചെങ്കോട്ട സ്ഫോടനത്തിൽ പ്രതികളുടെ നീക്കങ്ങൾ, സാമ്പത്തിക ഇടപാടുകൾ, തീവ്രവാദ പ്രവർത്തനങ്ങളിലേക്കുള്ള റിക്രൂട്ട്‌മെൻ്റ് നിയന്ത്രിച്ചിരുന്നത് അങ്കാറയിലുള്ള വിദേശ ഹാൻഡ്‌ലർ, ഡോ. ഉമർ ഇയാളുമായി ബന്ധപ്പെട്ടിരുന്നത് സെഷൻ ആപ്പ് വഴി

· · 1 min read
Share: Copied!

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച പ്രതികൾക്ക് തുർക്കിയിലെ അങ്കാറയിൽ നിന്ന് പ്രവർത്തിക്കുന്ന ഒരു വിദേശ ഹാൻഡ്‌ലറുമായി നേരിട്ട് ബന്ധമുണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ . അറബിയിൽ ചിലന്തി എന്ന് അർത്ഥം വരുന്ന “ഉകാസ”എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ഇയാൾ എൻക്രിപ്റ്റഡ് സന്ദേശ പ്ലാറ്റ്‌ഫോമായ സെഷൻ ആപ്പ് വഴിയാണ് മുഖ്യപ്രതിയായ ഡോ. ഉമറുമായി ബന്ധപ്പെട്ടിരുന്നതെന്നാണ് വിവരം.

എന്നാൽ ഇത് ഹാൻഡ്‌ലറുടെ യഥാർത്ഥ പേരല്ലെന്നും, വ്യക്തിത്വം മറച്ചുവെക്കാൻ ഉപയോഗിക്കുന്ന ഒരു കോഡ് നാമം ആയിരിക്കാമെന്നും ഏജൻസികൾ സംശയിക്കുന്നു. അതീവ രഹസ്യാത്മകതയ്ക്ക് പേരുകേട്ട സെഷൻ ആപ്പ് വഴിയുള്ള ആശയവിനിമയം നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയുള്ള വ്യക്തമായ നീക്കമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇതുവഴി സംഘത്തിൻ്റെ നീക്കങ്ങൾ, സാമ്പത്തിക ഇടപാടുകൾ, തീവ്രവാദ പ്രവർത്തനങ്ങളിലേക്കുള്ള റിക്രൂട്ട്‌മെൻ്റ് എന്നിവ ഏകോപിപ്പിച്ചത് അങ്കാറയിൽ നിന്നാണെന്നാണ് സൂചന.

അതേസമയം ഫരീദാബാദ് ഭീകരവാദ സംഘവുമായി ബന്ധമുള്ള നിരവധി പേർ 2022 മാർച്ചിൽ ഇന്ത്യയിൽ നിന്ന് അങ്കാറയിലേക്ക് പോയിരുന്നതായി അന്വേഷണ സംഘത്തിന് നേരത്തെ വിവരം ലഭിച്ചിട്ടുണ്ട്. ഈ യാത്രയ്ക്കിടെ ഇവർ ഹാൻഡ്‌ലറെ പരിചയപ്പെടുകയും തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടരായി സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുകയായിരുന്നുവെന്നുമാണ് സംശയം.

പ്രതികാരം, ഇന്ദ്രപ്രസ്ഥത്തെ തകർക്കാൻ വട്ടമിട്ട് പറന്ന് ഭീകരർ … ബാബറി മസ്ജിദ് തകർക്കപ്പെട്ട ഡിസംബർ 6ന് ആറിടങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതി!! അഞ്ച് ഘട്ടങ്ങളായി പ്ലാൻ തയാറാക്കി, ഓഗസ്റ്റിൽ ആക്രമണം നടത്താൻ ആദ്യം തീരുമാനിച്ചെങ്കിലും പ്രവർത്തനങ്ങളിലെ കാലതാമസം കാരണം നടന്നില്ല- ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026