BREAKING NEWS

ഒ​രു ക്രി​സ്ത്യാ​നി​ പോ​ലും അ​റി​യാ​തെ ജെ ബി കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ലെ ശി​പാ​ർ​ശ​ക​ളി​ലേ​റെ​യും ന​ട​പ്പാ​ക്കി​ക്ക​ഴി​ഞ്ഞ​ത്രേ!! കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ ​ന്യൂ​ന​പ​ക്ഷം വെ​റും പോ​ഴന്മാരാണെന്ന മട്ടിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം!! സ​ർ, ഇ​നി​യെ​ങ്കി​ലും ആ ​റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട​ണം, ഈ ​സ​മു​ദാ​യം എ​ത്ര ശ്ര​മി​ച്ചി​ട്ടും ക​ണ്ടെ​ത്താ​നാ​കാ​ത്ത ആ​നു​കൂ​ല്യ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ് ന​ന്ദി പ്ര​ക​ടി​പ്പി​ക്കാ​നാ​ണ്…ദീപിക

· · 1 min read
Share: Copied!

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനേയും ജെബി കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കിയെന്ന മുഖ്യമന്ത്രി നിശിതമായി വിമർശിച്ച് കത്തോലിക്ക സഭ മുഖപത്രം ദീപികയുടെ മുഖപ്രസംഗം. കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ​ ന്യൂ​ന​പ​ക്ഷം വെ​റും പോ​ഴ​രാ​ണെ​ന്ന മ​ട്ടി​ലാ​ണ് ജെ ബി കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​നെ​ക്കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​തും ഇ​ന്ന​ലെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദീ​ക​രി​ച്ച​തുമെന്നും ദീപിക മുഖപ്രസംഗം ആരോപിക്കുന്നു.

സം​സ്ഥാ​ന​ത്തെ ക്രൈ​സ്ത​വ​രു​ടെ വി​ദ്യാ​ഭ്യാ​സ-​ സാ​മ്പ​ത്തി​ക പി​ന്നാ​ക്കാ​വ​സ്ഥ, ക്ഷേ​മം എ​ന്നി​വ സം​ബ​ന്ധി​ച്ച പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ച്ച് 2023 മേ​യ് 17ന് ​സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട​ണ​മെ​ന്നും ന​ട​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടാ​ൻ തു​ട​ങ്ങി​യി​ട്ട് ര​ണ്ട​ര വ​ർ​ഷ​ത്തി​ലേ​റെ​യാ​യി. എന്നാൽ ഇതുവരെ സ​ർ​ക്കാ​ർ അ​ന​ങ്ങി​യി​ല്ല.

എന്നാൽ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​പ്പോ​ൾ പെ​ട്ടെ​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം റി​പ്പോ​ർ​ട്ടി​ലെ ശി​പാ​ർ​ശ​ക​ളി​ലേ​റെ​യും ന​ട​പ്പാ​ക്കി​ക്ക​ഴി​ഞ്ഞു. ബാ​ക്കി ഉ​ട​നെ ശ​രി​യാ​ക്കും. എന്നാണ് അ​തി​ദാ​രി​ദ്ര്യം തു​ട​ച്ചു​നീ​ക്കി​യ​തി​നേ​ക്കാ​ൾ ലാ​ഘ​വ​ത്തോ​ടെ ഒ​രു ക്രി​സ്ത്യാ​നി​ പോ​ലും അ​റി​യാ​തെ ജെ ​ബി കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ലെ ശി​പാ​ർ​ശ​ക​ളി​ലേ​റെ​യും ന​ട​പ്പാ​ക്കി​ക്ക​ഴി​ഞ്ഞ​ത്രേ. സ​ർ, ഇ​നി​യെ​ങ്കി​ലും ആ ​റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട​ണം. ഈ ​സ​മു​ദാ​യം എ​ത്ര ശ്ര​മി​ച്ചി​ട്ടും ക​ണ്ടെ​ത്താ​നാ​കാ​ത്ത ആ​നു​കൂ​ല്യ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ് ന​ന്ദി പ്ര​ക​ടി​പ്പി​ക്കാ​നാ​ണെന്നും മുഖപ്രസംഗത്തിൽ പരിഹസിക്കുന്നു.

2020 ന​വം​ബ​ർ അ​ഞ്ചി​നാ​ണ് ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​നെ ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​ർ നി​യ​മി​ച്ച​ത്. 2023 മേ​യി​ൽ ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​നു ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. അ​തി​ൽ​നി​ന്നു സ​ർ​ക്കാ​ർ ക്രോ​ഡീ​ക​രി​ച്ച ഉ​പ​ശി​പാ​ർ​ശ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള 328 ശി​പാ​ർ​ശ​ക​ളി​ൽ 220 ശി​പാ​ർ​ശ​ക​ൾ പൂ​ർ​ണ​മാ​യും ന​ട​പ്പാ​ക്കി​യെ​ന്നാ​ണ് മു​ഖ‍്യ​മ​ന്ത്രി ആ​വ​ർ​ത്തി​ക്കു​ന്ന​ത്. ബാ​ക്കി​യു​ള്ള ശി​പാ​ർ​ശ​ക​ൾ ഉ​ട​ന​ടി പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച് ആ​ശ​യ​ക്കു​ഴ​പ്പം തീ​ർ​ക്കാ​ൻ ഫെ​ബ്രു​വ​രി ആ​റി​ന് ബ​ന്ധ​പ്പെ​ട്ട സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം ചേ​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഇ​ന്ന​ലെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലും പ​റ​ഞ്ഞു. പ​ക്ഷേ, റി​പ്പോ​ർ​ട്ടി​ലെ ഏ​തെ​ങ്കി​ലും ശി​പാ​ർ​ശ​ക​ൾ ന​ട​പ്പാ​ക്കി​യ​തി​ൻറെ ല​ക്ഷ​ണ​മോ ഫ​ല​മോ എ​ത്ര ശ്ര​മി​ച്ചി​ട്ടും ആ​ർ​ക്കും ക​ണ്ടു​പി​ടി​ക്കാ​നാ​കു​ന്നി​ല്ല. ഏ​തൊ​ക്കെ ശി​പാ​ർ​ശ​ക​ൾ എ​പ്പോ​ൾ, എ​വി​ടെ, എ​ങ്ങ​നെ ന​ട​പ്പാ​ക്കി എ​ന്ന​റി​യാ​നു​ള്ള അ​വ​കാ​ശം ക്രൈ​സ്ത​വ​സ​മൂ​ഹം കൈ​വെ​ടി​യി​ല്ല.

4.87 ല​ക്ഷം പ​രാ​തി​ക​ളും വി​വി​ധ ക്രൈ​സ്ത​വ​ സ​ഭ​ക​ളും സം​ഘ​ട​ന​ക​ളും സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടു​ക​ളും അ​പ​ഗ്ര​ഥി​ച്ച് ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടും നി​ർ​ദേ​ശ​ങ്ങ​ളു​മാ​ണ് ക​മ്മീ​ഷ​ൻ സ​മ​ർ​പ്പി​ച്ച​ത്. സ​ർ​ക്കാ​ർ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​തെ വ​ന്ന​തോ​ടെ ക്രൈ​സ്ത​വ​ർ പ്ര​തി​ഷേ​ധി​ച്ചു. തു​ട​ർ​ന്ന് 2023 ഡി​സം​ബ​ർ 27ന് ​ന്യൂ​ന​പ​ക്ഷ​മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ റി​പ്പോ​ർ​ട്ടി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ട​ൻ ന​ട​പ്പാ​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചു.

2024 മാ​ർ​ച്ചി​ൽ, ശി​പാ​ർ​ശ​ക​ൾ പ​രി​ശോ​ധി​ച്ച് നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യും പൊ​തു​ഭ​ര​ണ​വ​കു​പ്പ്, ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​ർ അം​ഗ​ങ്ങ​ളാ​യു​മു​ള്ള മൂ​ന്നം​ഗ സ​മി​തി​യെ നി​യോ​ഗി​ച്ചു. ഫി​ഷ​റീ​സ്, പൊ​തു​വി​ദ്യാ​ഭ്യാ​സം, ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം, ന്യൂ​ന​പ​ക്ഷ ക്ഷേ​മം എ​ന്നീ വ​കു​പ്പു​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി, കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ ന​ട​പ്പാ​ക്കാ​ൻ ക​ഴി​യു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ സ​മി​തി ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ മ​ന്ത്രി​സ​ഭ​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് ന​ല്കു​മെ​ന്നും പ​റ​ഞ്ഞുവെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

21 വർഷത്തേക്കു 11 ലക്ഷം രൂപ ലോണെടുത്തു, ഇതുവരെ അടച്ചത് 5 ലക്ഷം!! കോവിഡ് വന്നതോടെ വിദേശത്തുള്ള ജോലി നഷ്ടമായി, പിന്നാലെ അപകടത്തിൽ പെട്ടതോടെ അടവ് മുടങ്ങി, കുടിശിക നിർത്തി ബാക്കി തുകയടയ്ക്കാമെന്ന് പറഞ്ഞിട്ടും ബാങ്ക് കേട്ടില്ല, 5 മാസമായ കുഞ്ഞിനേയും മൂന്നു വയോധികരും അടങ്ങുന്ന കുടുംബത്തെ തെരുവിലിറക്കി വീട് ജപ്തി ചെയ്ത് ബാങ്ക്

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026