BREAKING NEWS

21 വർഷത്തേക്കു 11 ലക്ഷം രൂപ ലോണെടുത്തു, ഇതുവരെ അടച്ചത് 5 ലക്ഷം!! കോവിഡ് വന്നതോടെ വിദേശത്തുള്ള ജോലി നഷ്ടമായി, പിന്നാലെ അപകടത്തിൽ പെട്ടതോടെ അടവ് മുടങ്ങി, കുടിശിക നിർത്തി ബാക്കി തുകയടയ്ക്കാമെന്ന് പറഞ്ഞിട്ടും ബാങ്ക് കേട്ടില്ല, 5 മാസമായ കുഞ്ഞിനേയും മൂന്നു വയോധികരും അടങ്ങുന്ന കുടുംബത്തെ തെരുവിലിറക്കി വീട് ജപ്തി ചെയ്ത് ബാങ്ക്

· · 1 min read
Share: Copied!

ആര്യനാട്: പറണ്ടോട് ദേശസാൽകൃത ബാങ്ക് വീട് ജപ്തി ചെയ്തതോടെ അഞ്ചുമാസമായ കുട്ടിയും മൂന്ന് വയോധികരും ഉൾപ്പെടെ രാത്രി വൈകിയും കഴിഞ്ഞത് വീടിനു പുറത്ത്. പ്രവാസിയായ നിഹാസ് വീട് വയ്ക്കുന്നതിനായി 11 ലക്ഷം രൂപ എൻആർഐ ഹൗസിങ് ലോൺ എടുത്തിരുന്നു.

2019ൽ 21 വർഷത്തെ കാലാവധിയിലാണ് ലോൺ എടുത്തത്. ഇതുവരെ 5 ലക്ഷം രൂപ അടയ്ക്കുകയും ചെയ്തു. എന്നാൽ കോവിഡ് ബാധിച്ചതോടെ വിദേശത്തുനിന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ നിഹാസ് അപകടത്തിൽപെടുകയും ദീർഘനാൾ ചികിത്സയിലാകുകയും ചെയ്തതോടെ അടവ് മുടങ്ങി. മാസം 11,000 രൂപ വച്ചാണ് അടവ്. ആരോ​ഗ്യം പതിയെ ശരിയായതോടെ നിഹാസ് ചുമട്ടുതൊഴിൽ സ്വീകരിച്ചു.

ഇതിനിടെ പലതവണ ബാങ്കിൽ കയറിയിറങ്ങി. കുടിശ്ശികത്തുക നിലനിർത്തി ബാക്കി തുക അടയ്ക്കുകയും സാവധാനം കുടിശിക അടച്ചു തീർക്കാമെന്നും പലതവണ സംസാരിച്ചെങ്കിലും ബാങ്കിനത് സ്വീകാര്യമായില്ല. മുഴുവൻ തുകയും അടയ്ക്കണമെന്ന് നിലപാടാണ് ബാങ്ക് സ്വീകരിച്ചതെന്ന് നിഹാസ് പറയുന്നു.

നിഹാസും ഭാര്യയും അഞ്ച് മാസമായ കുട്ടിയും നിഹാസിന്റെ മാതാപിതാക്കളും മാതാവിന്റെ മാതാവുമാണ് ഈ വീട്ടിൽ കഴിയുന്നത്. ഇന്നലെ ബാങ്ക് വീട് ജപ്തി ചെയ്തതോടെ കൊടും തണുപ്പത്താണ് കൈക്കുഞ്ഞും പ്രായമായവരുമായി കഴിഞ്ഞത്. ജപ്തിയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ബ്രാഞ്ച് മാനേജരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും നിഹാസ് പറയുന്നു.

മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയ പ്രവാസിയെ മാല മോഷണക്കേസിൽ പ്രതിയാക്കി, നൂറുകണക്കിനാൾക്കാരുടെ മുന്നിലൂടെ തെളിവെടുപ്പ് പ്രഹസനം നടത്തി നാണംകെടുത്തി, ഖത്തറിൽ 23 ദിവസം ജയിലിലായി, ജോലിയും നഷ്ടപ്പെട്ടു… ഏറ്റവും ഒടുവിൽ നിരപരാധിയെന്ന് കണ്ടെത്തൽ!! ആളുമാറി അറസ്റ്റ് ചെയ്ത് ജയിലിലാക്കിയ വികെ താജുദ്ദിന് സർക്കാർ നൽകേണ്ടത് 14 ലക്ഷം രൂപ

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026