BREAKING NEWS

ജനങ്ങളുടെ പൾസറിഞ്ഞ ശേഷം രണ്ടു ദിവസത്തിനകം തീരുമാനം പറയാം…എന്റെ സഹോദരിയുടെ മകനായതു കൊണ്ടല്ല വിഎസ് ജോയിയെ പിന്തുണച്ചത്, ഗോഡ് ഫാദർ ഇല്ലാത്തവർക്ക് കോൺഗ്രസിൽ നിലനിൽപ്പില്ല- പിവി അൻവർ

· · 1 min read
Share: Copied!

മലപ്പുറം: എന്റെ സഹോദരിയുടെ മകനായതു കൊണ്ടല്ല വിഎസ് ജോയിയെ പിന്തുണച്ചത്. ഏറ്റവും കൂടുതൽ കുടിയേറ്റ കർഷകരുള്ള മണ്ഡലമാണ് നിലമ്പൂർ. ആ സമൂഹത്തിൽ നിന്ന് ഒരാൾ മത്സരിക്കാൻ വരുമെന്ന് കരുതി. എന്നാൽ യുഡിഎഫ് അത് പരിഗണിച്ചില്ലെന്ന് പിവി അൻവർ. തനിക്ക്ആര്യാടൻ‌ ഷൗക്കത്തിനോട് വ്യക്തിപരമായി പ്രശ്നമില്ലെന്നും പിവി അൻവർ പറഞ്ഞു.

ഉമ്മൻ ചാണ്ടി സാറിന്റെ ആശിർവാദത്താലാണ് ജോയ് രാഷ്ട്രീയത്തിൽ ഇവിടെ വരെയെത്തിയത്. എന്നാൽ ഇന്ന് ഉമ്മൻ ചാണ്ടി സാറില്ല. കൂടാതെ വേറെയാരും ജോയിക്കു വേണ്ടി ഇന്ന് സംസാരിച്ചിട്ടില്ല. ജോയ് സൈഡ് ലൈൻ ചെയ്യപ്പെട്ടു. ഗോഡ് ഫാദർ ഇല്ലാത്തവർക്ക് കോൺഗ്രസിൽ നിലനിൽക്കാനാവില്ലെന്നും അൻവർ പറഞ്ഞു.

അതുപോലെ പിണറായി തിരിഞ്ഞുനോക്കാത്ത മേഖലയാണ് നിലമ്പൂർ. ആ മേഖലയിൽ നിന്നാണ് ജോയ് വരുന്നത്. ആര്യാടൻ ഷൗക്കത്ത് സിപിഎമ്മിന്റെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ ശ്രമിച്ചതാണ്. അത് നടക്കില്ലെന്ന് സിപിഎമ്മിന്റെ എല്ലാ ലോക്കൽ കമ്മിറ്റികളും തീരുമാനമെടുത്തതിനാലാണ് ഷൗക്കത്ത് പിന്മാറിയത്.

അതേസമയം തന്ററെ രണ്ട് ദിവസത്തിനു ശേഷം തീരുമാനം പറയും. ഷൗക്കത്തിന്റെ സ്ഥാനാർഥിത്വം നിലമ്പൂരിലെ ജനങ്ങൾ എങ്ങനെ സ്വീകരിക്കുമെന്ന് പഠിക്കണം. അവരുടെ നിർദേശങ്ങൾ സ്വീകരിച്ചശേഷം തന്റെ നിലപാട് പ്രഖ്യാപിക്കുമെന്നും അൻവർ പറഞ്ഞു.

ഹെയർ ട്രാൻസ്പ്ലാൻറ് നടത്തിയത് ദന്ത ഡോക്ടർ, അണുബാധയെ തുടർന്നു രണ്ട് യുവ എൻജിനീയർ മരിച്ച സംഭവത്തിൽ പ്രതിയായ ഡോക്ടർ കീഴടങ്ങി

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026