BREAKING NEWS

ഹെയർ ട്രാൻസ്പ്ലാൻറ് നടത്തിയത് ദന്ത ഡോക്ടർ, അണുബാധയെ തുടർന്നു രണ്ട് യുവ എൻജിനീയർ മരിച്ച സംഭവത്തിൽ പ്രതിയായ ഡോക്ടർ കീഴടങ്ങി

· · 1 min read
Share: Copied!

ലഖ്‌നൗ: ഹെയർ ട്രാൻസ്പ്ലാന്റിന് പിന്നാലെ അണുബാധയെ തുടർന്നു രണ്ട് യുവ എൻജീനിയർമാർ മരിച്ച സംഭവത്തിൽ പ്രതിയായ ദന്തഡോക്ടർ കീഴടങ്ങി. ഉത്തർപ്രദേശിലെ കാൻപുരിലെ ‘എംപയർ ക്ലിനിക്ക്’ ഉടമയായ ഡോ. അനുഷ്‌ക തിവാരിയാണ് തിങ്കളാഴ്ച കോടതിയിൽ കീഴടങ്ങിയത്. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് ജയിലിലേക്കയച്ചു.

ഹെയർ ട്രാൻസ്പ്ലാന്റ് നടത്തിയ എൻജിനീയർമാരായ വിനീത് കുമാർ ദുബെ, മായങ്ക് ഖട്ടിയാർ എന്നിവരുടെ മരണത്തിലാണ് ഡോ. അനുഷ്‌ക തിവാരിക്കെതിരേ പോലീസ് കേസെടുത്തത്. ബിഡിഎസ് ബിരുദധാരിയായ അനുഷ്‌ക തിവാരിയുടെ ക്ലിനിക്കിൽ നിന്ന്ഹെയർ ട്രാൻസ്പാന്റ് ശസ്ത്രക്രിയ കഴിഞ്ഞതിന് പിന്നാലെ ഇരുവർക്കും അണുബാധയുണ്ടാവുകയും മരണം സംഭവിച്ചെന്നുമായിരുന്നു പരാതി.

ആദ്യ കേസിൽ കാൻപുർ സ്വദേശിയായ വിനീത് ദുബെയുടെ മരണത്തിൽ ഭാര്യ ജയ ത്രിപാഠിയാണ് ദന്തഡോക്ടർക്കെതിരേ പരാതി നൽകിയത്. കഴിഞ്ഞ മാർച്ച് 13-ന് ക്ലിനിക്കിൽ ഹെയർ ട്രാൻസ്പ്ലാന്റിന് വിധേയനായ വിനയ് ദുബെയ്ക്ക് ഇതിനുപിന്നാലെ അണുബാധയും വേദനയും അനുഭവപ്പെട്ടെന്നായിരുന്നു പരാതി. യുവാവിന്റെ മുഖം തടിച്ചുവീർത്തതായും ഇതിനുപിറ്റേദിവസം മരണം സംഭവിച്ചെന്നുമായിരുന്നു ആരോപണം.

പിന്നീട് വിനയ് ദുബെയുടെ മരണം വാർത്തയായതോടെയാണ് ഫറൂഖാബാദ് സ്വദേശിയായ അഖിൽ കുമാറും തന്റെ സഹോദരന്റെ മരണത്തിൽ ഇതേ ക്ലിനിക്കിനെതിരേ രംഗത്തെത്തിയത്. സഹോദരനായ മായങ്ക് ഖട്ടിയാർ ക്ലിനിക്കിൽ ഹെയർ ട്രാൻസ്പ്ലാന്റ് ചികിത്സ തേടിയിരുന്നതായും ഇതിനുപിന്നാലെ മുഖം വീർക്കുകയും നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്തെന്നും മരണം സംഭവിച്ചെന്നുമായിരുന്നു പരാതി. കഴിഞ്ഞവർഷം നവംബറിലായിരുന്നു ഈ സംഭവം. രണ്ട് മരണങ്ങളിലും പോലീസ് കേസെടുത്തതോടെ അനുഷ്‌ക തിവാരി ഒളിവിൽ പോവുകയായിരുന്നു. പിന്നീടാണ് കോടതിയിൽ കീഴടങ്ങിയത്.

അവസാന ലാപ്പിലെ അൻവറിന്റെ സമ്മർദ്ദതന്ത്രം പാളിപ്പോയി!! നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് തന്നെ യുഡിഎഫ് സ്ഥാനാർത്ഥി, എഐസിസി പ്രഖ്യാപനമെത്തി

 

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026