BREAKING NEWS

ഫോട്ടോ മാറി, തങ്ങൾ യഥാർഥ വോട്ടർമാരെന്ന് ആ 22 ൽ 5 പേർ… വോട്ടർ പട്ടികയിൽ ബ്രസീലിയൻ മോഡലിന്റെ ചിത്രമുള്ള യുവതി മരിച്ചത് മൂന്നുവർഷം മുൻപ്, എന്താണ് സംഭവിച്ചതെന്ന് തങ്ങൾക്കറിയില്ലെന്ന് മറ്റൊരു യുവതിയുടെ കുടുംബം… ഫോട്ടോ മാറിയെങ്കിൽ എങ്ങനെ വോട്ട് ചെയ്തു? കണ്ടെത്താനേറെ…

· · 1 min read
Share: Copied!

ഛണ്ഡിഗഡ്: രാഹുൽ ഗാന്ധി വോട്ടുകൊള്ള ആരോപിച്ച ഹരിയാനയിലെ വോട്ടർപട്ടിക മോഷണത്തിൽ ഫോട്ടോ മാത്രമേ മാറിയുള്ളു തങ്ങൾ യഥാർഥ വോട്ടർമാരെന്നു പറഞ്ഞ് 5 പേർ രം​ഗത്തെത്തിയതിനു പിന്നാലെ ബ്രസീലിയൻ മോഡലിന്റെ ചിത്രമുള്ള 22 വോട്ടർമാരിൽ ഒരാൾ മരിച്ചയാളെന്ന് ബന്ധുക്കൾ. നിയമസഭാ തിരഞ്ഞെടുപ്പിനു രണ്ടുവർഷം മുൻപ് 2022 മാർച്ചിലാണ് ഗുനിയ എന്ന വോട്ടർ മരിച്ചത്. വോട്ടർ പട്ടികയിൽ പേര് ഉണ്ടെന്നതും ചിത്രം വിദേശ വനിതയുടേതാണെതും പുതിയ വിവരമാണെന്നുമാണ് കുടുംബത്തിന്റെ പ്രതികരണം.

എന്നാൽ ഇതെങ്ങനെ സംഭവിച്ചുവെന്ന് തങ്ങൾക്ക് അറിയില്ലെന്ന് ഗുനിയയുടെ മരണ സർട്ടിഫിക്കറ്റ് പങ്കുവച്ച് അവരുടെ അമ്മായിയമ്മ പറഞ്ഞു. അതേസമയം മരണത്തിനു മുൻപ് ഗുനിയ വോട്ട് രേഖപ്പെടുത്തിയിരുന്നുവെന്നും കുടുംബം പറഞ്ഞു. തങ്ങൾ യഥാർഥ വോട്ടർമാരാണെന്നും ചിത്രം മാത്രമാണ് മാറിപ്പോയതെന്നും പ്രതികരിച്ച് നേരത്തെ അഞ്ചുപേർ രംഗത്തെത്തിയിരുന്നു. ഇതിനിടെ വോട്ടു കൊള്ള ആരോപണത്തിൽ ഈ മാസം അവസാനം ഡൽഹി രാംലീല മൈതാനത്ത് മഹാറാലി നടത്താനാണ് കോൺഗ്രസ് നീക്കം.

അതുപോലെ ആരോപണം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനുള്ള രണ്ടാം ഘട്ട പ്രചാരണ പരിപാടികളും ഉടൻ പ്രഖ്യാപിക്കും. സമഗ്ര വോട്ടർപട്ടിക പരിഷ്കരണ ഹർജികൾ തീർപ്പാകാതെ സുപ്രീംകോടതി പരിഗണനയിലിരിക്കുന്നതിനാൽ വോട്ട് കൊള്ളയിൽ ഉടൻ കോടതിയെ സമീപിക്കേണ്ടെന്നാണ് പാർട്ടി നിലപാടെന്നാണ് അറിയുന്നത്.

കുട്ടിക്കാലം മുതൽ ഉറുമ്പുകളെ ഭയം, കൗൺസിലിങ് നൽകിയിട്ടും ഫലമുണ്ടായില്ല, ഉറുമ്പുകളെ പേടിച്ച് 25 കാരി ആത്മഹത്യ ചെയ്തു

 

BREAKING NEWS
മുത്തശ്ശിക്കൊപ്പം വീടിനു വെളിയിൽ കിട‌ന്നുറങ്ങിയ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയി ലൈം​ഗികമായി പീഡിപ്പിച്ചു, കുട്ടിക്ക് ഗുരുതരമായ രക്തസ്രാവമുണ്ടായതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം വീടിനു സമീപത്തു കിടന്ന കസേരയിൽ ഉപേക്ഷിച്ച് ക‌ടന്നുകളഞ്ഞു, ബന്ധുവായ 25കാരൻ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026