BREAKING NEWS

ഭാര്യ നേരത്തെ മരിച്ചു, മൂന്നു മക്കളെ പഠിപ്പിച്ച് നല്ല നിലയിലാക്കി, മരിക്കുന്നതിനു ദിവസങ്ങൾ മുൻപ് അവസാനമായി ഒന്നു കാണണമെന്ന് ആ പിതാവ് ആവശ്യപ്പെട്ടപ്പോൾ തിരക്കെന്ന് മറുപടി, ഒടുവിൽ അനാഥാലയത്തിൽ കിടന്ന് മരണം, സ്വന്തം പിതാവിന്റെ മരണാനന്തര ചടങ്ങുകൾ വീഡിയോ കോളിലൂടെ കണ്ട് പെൺമക്കൾ

· · 1 min read
Share: Copied!

ഹരിയാന: അവസാനമായി തന്റെ മക്കളെ ഒരു നോക്കു കാണണമെന്ന ആ​ഗ്രഹം ബാക്കിയാക്കി ആ പിതാവ് വിട പറഞ്ഞു. തിരക്കിന്റെ പേരിൽ പിതാവിന്റെ അന്ത്യകർമങ്ങൾ വീഡിയോ കോളിലൂടെ കണ്ട് പെൺമക്കൾ. സോണിപ്പട്ടിലെ വയോജന മന്ദിരത്തിൽ കഴിയുകയായിരുന്ന മുൻ ടെക്സ്റ്റൈൽ വ്യാപാരിയായ ശിവചരൺ റാം രത്തൻ ഗുപ്തയാണ് അവസാന ആ​ഗ്രഹം പോലും സാധിക്കാതെ അന്തരിച്ചത്. ‍അദ്ദേഹത്തിന്റെ അന്ത്യകർമങ്ങളിൽ നേരിട്ട് പങ്കെടുക്കാൻ മക്കൾ എത്തിയില്ല. പകരം നേപ്പാൾ, ഉത്തർപ്രദേശ്, മുംബൈ എന്നിവിടങ്ങളിൽനിന്ന് വീഡിയോ കോളിലൂടെയാണ് മക്കൾ പിതാവിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കുചേർന്നത്.

കഴിഞ്ഞ ഒന്നര വർഷമായി സോണിപ്പട്ടിലെ വെസ്റ്റ് റാം നഗറിലുള്ള സമാജ് കല്യാൺ ശിക്ഷാ സമിതി നടത്തുന്ന വയോജന മന്ദിരത്തിലാണ് ശിവചരൺ റാം താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഭാര്യ മീന നേരത്തെ മരിച്ചിരുന്നു. ദീർഘനാളത്തെ അസുഖത്തെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ 3:30 ഓടെയാണ് ശിവചരൺ മരിച്ചത്. ഇതോടെ വയോജന മന്ദിര അധികൃതർ മൂന്ന് പെൺമക്കളെയും വിവരമറിയിച്ചു.

എന്നാൽ സംസ്കാര ചടങ്ങുകൾക്കായി സോണിപ്പട്ടിൽ എത്താൻ മക്കൾക്ക് കഴിഞ്ഞില്ല. തുടർന്ന് വീഡിയോ കോളിലൂടെ അവർ അന്ത്യകർമങ്ങളിൽ പങ്കുചേരുകയായിരുന്നു. വയോജന മന്ദിര അധികൃതരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്.

അതേസമയം ആരോഗ്യസ്ഥിതി മോശമായ വിവരം 20 ദിവസം മുൻപ് തന്നെ മക്കളെ അറിച്ചിരുന്നെങ്കിലും അദ്ദേഹത്തിനു അവരെ കാണണമെന്നുണ്ടായിരുന്നെങ്കിലും അവർ കാണാൻ എത്തിയിരുന്നില്ലെന്ന് വയോജന മന്ദിരം അധികൃതർ പറഞ്ഞു. മൂന്ന് പെൺമക്കൾക്കും ഉയർന്ന വിദ്യാഭ്യാസം നൽകാനാണ് അദ്ദേഹം ജീവിതം മാറ്റിവച്ചതെന്നും അധികൃതർ പറയുന്നു. 2 മക്കൾ അധ്യാപകരാണ്. ഗുപ്തയുടെ മരണശേഷം അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്തു.

‘കുപ്പി കൊണ്ടുവരേണ്ട,തിരിച്ചെടുക്കാൻ നിർവ്വാഹമില്ല’; കാലിക്കുപ്പിക്ക് 20 രൂപ തിരികെ നൽകുന്ന പദ്ധതി അവസാനിപ്പിച്ച് ബവ്‌കോ; ഇന്ന് മുതൽ സ്വീകരിക്കില്ല

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026