BREAKING NEWS

ഇത് താൻ ഡാ കേരളാ പോലീസ്, മയക്കുമരുന്നുമായി സഞ്ചരിച്ച കാറിനു മുന്നിൽ സിനിമാ സ്റ്റൈലിൽ ആംബുലൻസുകൊണ്ട് വട്ടംവച്ചു… കാറിൽ നിന്നിറങ്ങാൻ കൂട്ടാക്കാത്ത പ്രതികളെ വലംപ്രയോ​ഗിച്ച് കീഴ്പ്പെടുത്തി!! നാല് ലക്ഷത്തിനടുത്ത് വില വരുന്ന എംഡിഎംഎ, ഹാഷിഷ്, കഞ്ചാവ് എന്നിവയുമായി യുവാക്കൾ പിടിയിൽ!! പ്രതികളുടെ യാത്ര ആവശ്യക്കാർക്ക് ഉപയോ​ഗിക്കാനുള്ള ഉപകരണങ്ങളുമായി

· · 1 min read
Share: Copied!

തിരുവനന്തപുരം: ടെക്‌നോപാർക്ക് പരിസരത്ത് കാറിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന രണ്ടു യുവാക്കളെ സിറ്റി ഡാൻസാഫ് സംഘം ആസൂത്രിതമായ നീക്കത്തിൽ പിടികൂടി. ആക്കുളം കരിമണൽ സ്വദേശി സച്ചു (27), മൺവിള സ്വദേശി അഖിൽ (25) എന്നിവരെയാണ് കോവളം ജങ്ഷനിൽ വെച്ച് പോലീസ് അതി സാഹസികമായി പിടികൂടിയത്. ഇവരുടെ പക്കൽനിന്ന് ഏകദേശം നാലുലക്ഷം രൂപ വിലവരുന്ന 115 ഗ്രാം എംഡിഎംഎ ഉൾപ്പെടെയുള്ള വൻ മയക്കുമരുന്ന്, പതിനായിരത്തിലധികം രൂപ വിലയുള്ള അഞ്ചുഗ്രാം ഹാഷിഷ് ഓയിൽ അയ്യായിരം രൂപയോളം വിലവരുന്ന 50 ഗ്രാം കഞ്ചാവ് എന്നിവ പോലീസ് കണ്ടെടുത്തു. കൂടാതെ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും ഇവരുടെ പക്കൽ ഉണ്ടായിരുന്നു.

കഴക്കൂട്ടം-കാരോട് ദേശീയപാതയിൽ കോവളം ജങ്ഷനിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാറിനെ ഒരു ആംബുലൻസ് ഉപയോഗിച്ച് വട്ടംവച്ചാണ് ഡാൻസാഫ് സംഘം തടഞ്ഞത്. കാറിന് പുറത്തിറങ്ങാൻ ആദ്യം വിസമ്മതിച്ച പ്രതികളെ പോലീസ് ബലം പ്രയോഗിച്ചാണ് കീഴ്പ്പെടുത്തിയത്.

അതേസമയം സിറ്റി പോലീസ് കമ്മീഷണർ ഡോ. അരുൾ ബി.ആർ. കൃഷ്ണയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലഹരിവേട്ട നടന്നത്. ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് ശേഖരിക്കാനായി നാലുദിവസം മുൻപാണ് ഇവർ കാറിൽ പോയത്. പിടിക്കപ്പെടാതിരിക്കാൻ കാറിന്റെ ഡാഷ് ബോർഡിനുള്ളിൽ പ്രത്യേകം നിർമ്മിച്ച രഹസ്യ അറയിലാണ് ഇവർ ലഹരിവസ്തുക്കൾ ഒളിപ്പിച്ചിരുന്നത്. ടെക്‌നോപാർക്കും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് വിൽപ്പന നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും ഉദ്യോ​ഗസ്ഥർ പറയുന്നു.

കഴിഞ്ഞ രണ്ടു വർഷമായി തങ്ങൾ മയക്കുമരുന്ന് വ്യാപാരം നടത്തുന്നുണ്ടെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചിട്ടുണ്ട്. രാത്രിയോടെ പ്രതികളെ കോവളം പോലീസിന് കൈമാറുകയും കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പ്രതികൾ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

BREAKING NEWS
നെതന്യാഹുവിനെ പുകച്ച് പുറത്തുചാടിക്കാനുള്ള നീക്കം അന്തിമ ഘട്ടത്തിൽ!! സ്പീക്കർ സ്ഥാനത്തേക്ക് മുൻ മന്ത്രി മതൻ കഹാന? പ്രധാന പദവികൾ പങ്കിടാൻ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി, അന്തിമ പട്ടിക അടുത്ത ബുധനാഴ്ച അംഗീകാരത്തിനായി പാർലമെന്റിന്റെ പൊതുസമ്മേളനത്തിൽ സമർപ്പിക്കും, പ്രത്യേക സമിതികൾ രൂപീകരിക്കാനു...
11 Nov 2026
BREAKING NEWS
ലഹരി വാങ്ങാൻ പണം ആവശ്യപ്പെട്ടിട്ടും കൊടുത്തില്ല, 28 കാരൻ വീ‌ട്ടിലെ സാധനങ്ങളെല്ലാം അടിച്ചുതകർത്തു, മാതാവിനെ ക്രൂരമായി മർദിച്ചു, പിന്നാലെ കൈയിൽ കിട്ടിയ കത്തിക്ക് മുതുകിൽ കുത്തിപ്പരുക്കേൽപ്പിച്ചു, അമ്മയുടെ പരാതിയിൽ മകനെതിരെ കേസ്
11 Nov 2026
BREAKING NEWS
അന്ന് മോണിക്ക ലെവിൻസ്കി വിവാദത്തിന്റെ ചൂട് അൽപ്പം കുറഞ്ഞിരുന്നെങ്കിലും ക്ലിന്റന്റെ പഴയ ശീലങ്ങൾ മാറിയിരുന്നില്ല, ചടങ്ങിൽ എത്തിയിരുന്ന ശ്രദ്ധേയരായ സ്ത്രീകളെ ക്ലിന്റൻ ഇടയ്ക്കിടെ രഹസ്യമായി നോക്കി വിലയിരുത്തുന്നത് താൻ ശ്രദ്ധിച്ചു...ബിൽ ക്ലിന്റന്റെ നോട്ടവും സാർക്കോസിയുടെ അഹങ്കാരവും, ഡയാന രാജകുമാരിയുടെ ...
11 Nov 2026
BREAKING NEWS
ഇറാനെതിരായ യുദ്ധത്തിൽ ട്രംപിനെ പിരികേറ്റിയത് നെതന്യാഹുവോ? ആക്രമണം പുനരാരംഭിക്കാൻ ട്രംപിനുമേൽ നിരന്തരം സമ്മർദം ചെലുത്തി, എല്ലാ ദിവസവും ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു!! വൈറ്റ് ഹൗസിനുള്ളിലും പുറത്തും യുദ്ധം ആഗ്രഹിക്കാത്തവർ ഈ നീക്കത്തെ ചെറുക്കാൻ ശ്രമിച്ചു, നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണം- അറബ് നേതാക്...
10 Nov 2026