BREAKING NEWS

ദ്വിത ചുഴലിക്കാറ്റ് എത്തുന്നു; ശക്തമായ മഴയ്കക്ക് സാധ്യത; പാമ്പൻ പാലം വഴിയുള്ള ട്രയിൻ ഗതാഗതത്തിന് നിരോധനം

· · 1 min read
Share: Copied!

തിരുവനന്തപുരം/ചെന്നൈ : ശ്രീലങ്കൻ തീരത്തിനു സമീപത്ത് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്യുന്ന ദിത്വ ചുഴലിക്കാറ്റ് 2 ദിവസത്തിനകം ദക്ഷിണേന്ത്യൻ തീരത്ത് എത്തുമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയതോ ഇടത്തരമോ ആയ മഴ പ്രതീക്ഷിക്കാം. ഇന്നു പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

ചുഴലിക്കാറ്റ് വടക്കൻ തമിഴ്നാട് ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയതോടെ ചെന്നൈ അടക്കമുള്ള വടക്കൻ ജില്ലകളിൽ ഇന്നു വൈകിട്ട് മുതൽ കനത്ത മഴ പെയ്യുമെന്നാണു മുന്നറിയിപ്പ്. ചുഴലി ചെന്നൈയ്ക്കും പുതുച്ചേരിക്കും ഇടയിലോ തെക്കൻ ആന്ധ്രയിലോ കര തൊടുമെന്നാണു പ്രതീക്ഷിക്കുന്നത്. പാമ്പൻ പാലം വഴിയുള്ള ട്രെയിൻ ഗതാഗതം നിരോധിച്ചു.

ദിത്വ ചുഴലിക്കാറ്റ് ശക്തിപ്പെടുന്നതോടെ ചെന്നൈ നഗരത്തെ കാത്തിരിക്കുന്നത് കനത്ത മഴ. ഇന്നു രാത്രിയോടെ മഴ തീവ്രമാകുമെന്നാണു പ്രതീക്ഷ. നാളെയും മഴ തുടരും. ചുഴലിക്കാറ്റ് ചെന്നൈക്കു സമീപം കരതൊട്ടാൽ നഗരത്തിൽ അതിശക്തമായ മഴയ്ക്കാണു സാധ്യത. 2023ൽ മിഷോങ് ചുഴലിക്കാറ്റ് നഗരത്തെ കാര്യമായി ബാധിച്ചിരുന്നു. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങൾ മുങ്ങിപ്പോയി. അതേസമയം കഴിഞ്ഞ വർഷത്തെ ചുഴലിക്കാറ്റ് നഗരത്തെ ബാധിച്ചില്ല.

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026