BREAKING NEWS

“പണയം വച്ചും കടമെടുത്തുമാണ് കാർ വാങ്ങാൻ പോയത്”, ഒറ്റ ഫോൺകോളിൽ എല്ലാം പോയി… നമ്മുടെ കഷ്ടകാലം എന്ന് പറഞ്ഞാൽ മതി, ആദ്യം 1.26 ലക്ഷം പോയി, അങ്ങനെ 10 പ്രാവശ്യം പോയി. ഒരു കോള്‍ എടുത്തതിന് പിന്നാലെ മരട് സ്വദേശിക്ക് നഷ്ടമായത് മൂന്നു ലക്ഷം രൂപ

· · 1 min read
Share: Copied!

കൊച്ചി: ഒരു ഫോൺ കോൾ എടുത്തതിന് പിന്നാലെ മരട് സ്വദേശി മാർട്ടിൻ മാനുവലിന് നഷ്ടമായത് മൂന്നുലക്ഷം രൂപ. വായ്പ എടുത്ത പണം കൊണ്ട് ഇന്നോവ കാർ വാങ്ങാനായി ഡൽഹിയിലേക്ക് പോകും വഴിയാണ് സൈബർ തട്ടിപ്പിന് ഇരയായത്. സൈബർ പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണത്തിൽ ഇതുവരെ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ‘ഞാൻ ഒരു സാധാരണക്കാരനായ ഡ്രൈവറാണ്. പണയം വെച്ചും കടമെടുത്തുമാണ് കാർ വാങ്ങാൻ പോയത്. ഒരു വണ്ടി എടുത്താൽ സൈഡ് ആയി വരുമാനം ഉണ്ടാക്കാമെന്ന് കരുതിയതായിരുന്നു… ഒറ്റ ഫോൺകോളിൽ എല്ലാം പോയി… നമ്മുടെ കഷ്ടകാലം എന്ന് പറഞ്ഞാൽ മതി’ -മാർട്ടിൻ പറയുന്നു. സ്കൂൾ ബസ് ഡ്രൈവറായ മാർട്ടിൻ ഒഴിവ് സമയം ടാക്സിയായി ഓടിക്കാനാണ് ഇന്നോവ വാങ്ങാൻ ഡൽഹിയിലേക്ക് പുറപ്പെട്ടത്.

ട്രെയിനിൽ പോകുന്നതിനിടെ ഉറങ്ങുന്ന സമയത്താണ് ഒരു കോൾ വന്നതും പണം തവണകളായി നഷ്ടമായതും. ‘ഞാൻ കിടന്ന് ഉറങ്ങുകയായിരുന്നു. എനിക്കൊരു കോൾ വന്നപ്പോൾ ഞാൻ എടുത്തു. വിളിച്ചയാൾ ഒന്നും മിണ്ടുന്നില്ല. അപ്പോൾ ഞാൻ കട്ട് ചെയ്തു. പിന്നെ ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ഒ.ടി.പി വന്നു. അപ്പോൾ തന്നെ കാഷ് പിൻവലിച്ചതായി പലതവണ മെേസജ് വന്നു. ആദ്യം 1.26 ലക്ഷം പോയി. അത് കഴിഞ്ഞിട്ട് 65,000 പോയി. പിന്നെ 25000, പിന്നെ 5400 വീതം 10 പ്രാവശ്യം പോയി.

എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുമ്പ് മുഴുവൻ പൈസയും പോയി’ -അദ്ദേഹം പറഞ്ഞു. സൈബർ പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല. മൊബൈൽ ഹാക്ക് ചെയ്യപ്പെട്ടത് എവിടെ നിന്നാണെന്നും വ്യക്തമായിട്ടില്ല. ആക്സിസ് ബാങ്കിലേക്കാണ് ഫസ്റ്റ് ഇടപാട് നടന്നതായി കാണിക്കുന്നത്. അപ്പോൾ തന്നെ ഇത് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പല കാര്യങ്ങൾക്ക് ഉപയോഗിച്ചതായിട്ട് സ്റ്റേറ്റ്മെന്റിൽ കാണിക്കുന്നു. അത് കണ്ടുപിടിക്കാനൊക്കെ ഭയങ്കര ബുദ്ധിമുട്ടാണ് എന്നാണ് പൊലീസ് പറയുന്നത്. പണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മാർട്ടിൻ മാനുവൽ.

BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
കടയിൽ സാധനം വാങ്ങാൻ എത്തിയ 10 വയസുകാരിയെ പീഡിപ്പിച്ചതായി പരാതി, ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽകയറി വെട്ടി കുട്ടിയുടെ ബന്ധു, കഴുത്തിലും കൈകളിലും ഉൾപ്പെടെ ശരീരത്തിന്റെ പലഭാഗങ്ങളിലും ആഴത്തിൽ വെട്ടേറ്റ പ്രതി വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം: 17കാരൻ ഫ്ലാറ്റിൽനിന്ന് കാറുമായി പുറപ്പെട്ടത് ഞായറാഴ്ച പുലർച്ചെ 1.36ന്; അപകടം നടന്നത് 44 മിനിട്ട് കഴിഞ്ഞ്; നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
27 Oct 2026