BREAKING NEWS

‘പിണറായി പ്രതിപക്ഷ നേതാവായി തുടർന്നാൽ അടുത്ത തവണയും പാർട്ടിക്ക് തിരിച്ചു വരവുണ്ടാകില്ല!! കെ കെ രാഗേഷ് നേതാക്കളുടെ പെട്ടി തൂക്കിവന്ന അമൂൽ ബേബി, ‘ഡാഷ് മോനെ രേവന്ത’ പ്രയോഗം തിരിച്ചടിയായി, കെകെ ശൈലജ ടീച്ചറെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആക്കിയിരുന്നെങ്കിൽ തിരിച്ചടി ഉണ്ടാകില്ലായിരുന്നു… എം വി ഗോവിന്ദൻ പങ്കെടുക്കുന്ന പരിപാടികൾ ബഹിഷ്‌കരിക്കും’

· · 1 min read
Share: Copied!

കാസർകോട്: സിപിഎം തൃക്കരിപ്പൂർ ഏരിയാ കമ്മിറ്റി യോഗത്തിൽ കണ്ണൂർ ജില്ലാ കമ്മിറ്റിക്കും കെകെ രാ​ഗേഷിനുമെതിരെ അതിരൂക്ഷ വിമർശനം. നിലവിലെ കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടില്ലെങ്കിൽ ചെന്നെത്തുക പാർട്ടിയുടെ അന്ത്യത്തിലേക്കായിരിക്കുമെന്ന് വിമർശനം. പയ്യന്നൂരിലെ സംഘടന വിഷയം തൃക്കരിപ്പൂരിലെ തോൽവിക്ക് പ്രധാന കാരണമായെന്നാണ് ഏരിയാ കമ്മിറ്റി യോഗത്തിലെ വിലയിരുത്തൽ.

അതുപോലെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെതിരെയും യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. കെകെ രാഗേഷ് നേതാക്കളുടെ പെട്ടി തൂക്കിവന്ന അമൂൽ ബേബിയാണെന്നാണ് യോഗത്തിലെ പരാമർശം. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുക്കുന്ന പരിപാടികൾ ബഹിഷ്‌കരിക്കുമെന്നും അംഗങ്ങൾ പറഞ്ഞു. പി ജയരാജനും കെ കെ ശൈലജയും നേതൃനിരയിലേക്ക് വരണമെന്ന ആവശ്യവും യോ​ഗത്തിൽ ഉയർന്നു. പി ജയരാജൻ പങ്കെടുത്ത ഏരിയാ കമ്മിറ്റി യോഗത്തിലാണ് ഇത്തരത്തിൽ വിമർശനമുണ്ടായത്.

അതേസമയം കോഴിക്കോട് ജില്ലയിലെ ഏരിയാ കമ്മിറ്റി യോഗങ്ങളിലും രൂക്ഷ വിമർശനമാണ് ഉയരുന്നത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ മുഖ്യമന്ത്രിയുടെ ‘ഡാഷ് മോനെ രേവന്ത’ പ്രയോഗം തിരിച്ചടിയായെന്ന വിമർശനവും ഉയരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം ശൈലി ഒഴിവാക്കണമായിരുന്നുവെന്നും മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവായി തുടർന്നാൽ അടുത്ത തവണയും പാർട്ടിക്ക് തിരിച്ചു വരവുണ്ടാകില്ലെന്ന വിമർശനവുമുണ്ടായി.

എം വി ഗോവിന്ദനെതിരെയും കടുത്ത വിമർശനമുണ്ടായി. തളിപ്പറമ്പിൽ പി കെ ശ്യാമളയെ മത്സരിപ്പിച്ചതിലാണ് എം വി ഗോവിന്ദനെതിരെ വിമർശനമുണ്ടായത്. പേരാമ്പ്രയിൽ ടിപി രാമകൃഷ്ണനെ മത്സരിപ്പിക്കേണ്ടതില്ലായിരുന്നു എന്നും കെകെ ശൈലജ ടീച്ചറെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആക്കിയിരുന്നെങ്കിൽ തിരിച്ചടി ഉണ്ടാകില്ലായിരുന്നുവെന്നും അംഗങ്ങൾ പറഞ്ഞു.

ഇതിനിടെ പാർട്ടിക്കേറ്റ കനത്ത തോൽവിയുടെ കാരണങ്ങൾ കണ്ടെത്താൻ ചോദ്യാവലി തയ്യാറാക്കിയിരിക്കുകയാണ് സിപിഎം. ലോക്കൽ കമ്മിറ്റികൾക്കാണ് 34 ചോദ്യങ്ങളുൾപ്പെട്ട ചോദ്യാവലി നൽകിയിരിക്കുന്നത്. ഓരോ ലോക്കൽ കമ്മിറ്റിയും റിപ്പോർട്ട് തയ്യാറാക്കി ചർച്ച ചെയ്ത് ഉടൻ തന്നെ ഏരിയാ സെന്ററുകളിൽ എത്തിക്കാനാണ് നിർദേശം. പരാജയ കാരണം അണികളിൽ നിന്ന് കണ്ടെത്താനുളള ശ്രമത്തിന്റെ ഭാഗമായാണ് വിവിധ ഘടകങ്ങളിൽ നിന്ന് അഭിപ്രായം സ്വരൂപിക്കുന്നതിനായി ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്. ചോദ്യാവലിയിൽ പക്ഷെ നേതൃത്വത്തിനുണ്ടായ വീഴ്ച്ചയെക്കുറിച്ചോ ഭരണതലത്തിലുണ്ടായ വീഴ്ച്ചകളെക്കുറിച്ചോ ഉള്ള ചോദ്യങ്ങളില്ല എന്നാണ് അറിയുന്നത്.

സിനിമാതാരങ്ങളെയുൾപ്പെടെ എത്തിച്ച് സിന്ധുവിന്റെ ദുബായിയിലെ ഇവന്റ്മാനേജ്മെന്റ് പരിപാടികൾ സംഘടിപ്പിച്ചു!! ബിലാൽ ദുബായ്ലെ ജോലി ഉപേക്ഷിച്ചത് സെക്സ് റാക്കറ്റ് വഴി ലാഭം കൊയ്യാൻ തുടങ്ങിയതോടെ, വല വിരിക്കുന്നത് സിന്ധുവിന്റെ മൊബൈൽ നമ്പർ നൽകി, ബിലാൽ നേരിട്ടെത്തി യുവതികളുടെ വീട്ടുകാരുമായി സംസാരിച്ച് വിശ്വാസം നേടി ഇരകളെ കുടുക്കും…

BREAKING NEWS
അമ്മയുടേയും സഹോദരിയുടേയും നിരന്തരമുള്ള വഴക്ക് മാനസികമായി തളർത്തി- കുറിപ്പ്!! സംഭവ ദിവസം പുറത്തുപോയി വന്നപ്പോഴും കണ്ടത് ഇരുവരും തമ്മിലുള്ള വഴക്ക്, സഹികെട്ട യുവാവ് ആദ്യം ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കടിച്ച് അമ്മയെ കൊലപ്പെടുത്തി, പിന്നാലെ സഹോദരിയേയും... ഒടുവിൽ യുവാവും ജീവനൊടുക്കി, മൂവരും ഓട്ടിസം സ്പെക...
27 Nov 2026
BREAKING NEWS
പാർലമെന്റിൽ ആവശ്യമായ അംഗബലം ഉണ്ടെങ്കിലും ഇല്ലെങ്കിലും മണ്ഡല പുനർനിർണയ ബില്ലിനെ ശക്തമായി എതിർക്കണം, ബിജെപി ബിൽ കൊണ്ടുവരുന്നത് സ്വന്തം രാഷ്ട്രീയ നേട്ടത്തിനുവേണ്ടി- രാഹുൽ‍ ​ഗാന്ധി, ഏപ്രിലിലെ ശ്രമം പരാജയപ്പെട്ടെങ്കിലും ഡിഎംകെ, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗവും നിലപാട് മാറ്റിയിരിക്കാമെന്...
27 Nov 2026
BREAKING NEWS
നാലുവർഷമായി പ്രണയത്തിൽ, ജോലി തേടി ബെംഗളൂരുവിലെത്തി, ലോഡ്ജിൽ താമസിക്കുന്നതിനിടെ ഇരുവരും തമ്മിൽ വഴക്ക്, പന്തളം സ്വദേശിനിയെ കുത്തിക്കൊലപ്പെടുത്തി യുവാവ്, അറസ്റ്റിലായത് കൊല്ലം സ്വദേശി
27 Nov 2026
BREAKING NEWS
ലൈംഗിക ചുവയുള്ള വാട്സാപ്പ് സന്ദേശങ്ങൾ അയച്ചു, അനുചിതമായ രീതിയിൽ പെരുമാറി, മദ്യലഹരിയിൽ അവരുടെ ഔദ്യോഗിക വസതിയിലെത്തി, വനിതാ ഐഎഎസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ 116 ദിവസങ്ങൾക്കു ശേഷം നടപടിയെടുത്ത് സർക്കാർ, ടിവികെ എംഎൽഎ അറസ്റ്റിൽ
27 Nov 2026