BREAKING NEWS

പുരുഷന്മാർ ഫോൺ വിളിക്കുന്നുണ്ടോയെന്ന് സംശയം, സുഹൃത്തുക്കൾക്കൊപ്പം രംഗിയയിലെത്തിയ പെൺസുഹൃത്ത് താമസിച്ച ഹോട്ടലിൽ മുറിയെടുത്തു, കാമുകൻ രാത്രി യുവതിയുടെ മുറിയിലെത്തിയത് എല്ലാ തയാറെടുപ്പുകളോടെ…23 കാരിയെ കൊലപ്പെടുത്തി, പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമം

· · 1 min read
Share: Copied!

ഗുവാഹത്തി: യുവതിയെ ഹോട്ടൽ മുറിയിൽ കൊലപ്പെടുത്തിയെന്ന കേസിൽ 22കാരൻ അറസ്റ്റിൽ. അസമിലെ കാംരൂപ് റൂറൽ ജില്ലയിൽ രംഗിയ റെയിൽവേ സ്റ്റേഷന് സമീപത്തെ ഹോട്ടലിലാണ് സംഭവം. 23കാരിയായ മലിനി ഗുരിയയാണ് കൊല്ലപ്പെട്ടത്. പിന്നാലെ ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പോലീസ് പറഞ്ഞു. സംഭവത്തിൽ ഉദാൽഗുരി സ്വദേശിയായ അഭിജിത് കിൻഡോയാണ് അറസ്റ്റിലായത്.

തന്റെ പെൺസുഹൃത്തായ യുവതിക്ക് മറ്റുള്ളവരുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പോലീസിനോട് പറഞ്ഞതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ കൊലപാതകത്തിന്റെ യഥാർഥ കാരണം അന്വേഷണത്തിലൂടെ മാത്രമേ സ്ഥിരീകരിക്കാനാകൂവെന്നും പോലീസ് അറിയിച്ചു.

അതേസമയം ചെന്നൈയിൽ നിന്ന് രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് മലിനി കഴിഞ്ഞ ദിവസം രാത്രി രംഗിയയിലെത്തിയത്. റെയിൽവേ സ്റ്റേഷനിലെത്തിയ ഇവരെ സ്വീകരിക്കാൻ കിൻഡോയും എത്തിയിരുന്നു. തുടർന്ന് ഇരുവരും രംഗിയയിലെ ഒരേ ഹോട്ടലിൽ താമസിച്ചു. മലിനിയുടെ സുഹൃത്തുക്കളുടെ മൊഴിപ്രകാരം കിൻഡോ ഹോട്ടലിൽ തനിക്കായി പ്രത്യേക മുറി ബുക്ക് ചെയ്തിരുന്നു. എന്നാൽ രാത്രി വൈകി മലിനി താമസിച്ചിരുന്ന മുറിയിലെത്തുകയും അവിടെ തങ്ങുകയും ചെയ്തതായി പോലീസ് പറഞ്ഞു.

രാവിലെ മലിനിയുടെ സുഹൃത്തുക്കളെ കിൻഡോ ഫോണിൽ വിളിച്ച് യുവതിയെ കൊലപ്പെടുത്തിയെന്നും താനും ജീവനൊടുക്കുമെന്നും അറിയിച്ചതായാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്. തുടർന്ന് സുഹൃത്തുക്കളുടെ വിവരത്തെ അടിസ്ഥാനമാക്കി റെയിൽവേ ഇൻസ്പെക്ടർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് സംഘം ഹോട്ടലിലെത്തിയപ്പോൾ മലിനിയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സമീപത്തുണ്ടായിരുന്ന കിൻഡോയെ കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ ഇയാൾക്കും പരുക്കേറ്റിരുന്നതിനാൽ ചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിലെത്തിച്ചു. പിന്നീട് കൊലപാതകക്കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.

കൊലപാതകത്തിന് ഉപയോഗിച്ചതായി കരുതുന്ന കത്രികയും മറ്റ് വസ്തുക്കളും പൊലീസ് കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ഗുവാഹത്തിയിൽ നിന്നുള്ള ഫോറൻസിക് സംഘം ഹോട്ടലിലെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. മലിനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുടുംബാംഗങ്ങളെ വിവരമറിയിച്ചതായി പോലീസ് പറഞ്ഞു.

സംഭവത്തിന് പിന്നിലെ യഥാർഥ കാരണം ഇപ്പോഴും പൂർണമായി വ്യക്തമായിട്ടില്ല. പ്രതിയുടെ മൊഴിയും മറ്റ് തെളിവുകളും പരിശോധിച്ചുവരികയാണ്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026