BREAKING NEWS

കുടിച്ച് ലക്ക് കെട്ട് ക്രൈം ബ്യൂറോ സിഐ സ്റ്റേഷനിൽ, ബന്ധുവായ പ്രതിയെ വിട്ടയക്കാൻ നെടുമങ്ങാട് സ്റ്റേഷനിൽ കയറി അതിക്രമം, ലോക്കപ്പിലേയ്ക്ക് തള്ളിക്കയറി; നിലത്ത് കിടന്നിഴഞ്ഞും പ്രകടനം; പോലീസുകാർക്ക് പണിയായി; അന്വേഷണം

· · 1 min read
Share: Copied!

തിരുവനന്തപുരം: മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിൽ അതിക്രമം നടത്തിയ ക്രൈം റെക്കോർഡ്സ് ബ്യൂറോ സി.ഐ. യഹിയക്കെതിരെ കേസെടുത്തു. നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലായിരുന്ന ബന്ധുക്കളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് സി.ഐ. ബഹളം സൃഷ്ടിച്ചതെന്നാണ് കേസ്.

കഴിഞ്ഞ ദിവസം ആയുധങ്ങളുമായി ആക്രമണത്തിന് എത്തിയ നാലംഗ സംഘത്തെ നെടുമങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ രണ്ടുപേർ സി.ഐ. യഹിയയുടെ ബന്ധുക്കളാണെന്ന് പോലീസ് പറയുന്നു. ഇവരെ മോചിപ്പിക്കണമെന്ന ആവശ്യവുമായാണ് യഹിയ മദ്യലഹരിയിൽ സ്റ്റേഷനിലെത്തിയത്.

ആവശ്യം പോലീസ് അംഗീകരിക്കാതിരുന്നതോടെ സ്റ്റേഷനിൽ വാക്കേറ്റവും ബഹളവും ഉണ്ടായി. തുടർന്ന് ബലംപ്രയോഗിച്ച് ലോക്കപ്പിനുള്ളിൽ കയറിയ യഹിയയെ പോലീസ് ഉദ്യോഗസ്ഥർ ചേർന്ന് പുറത്തേക്ക് മാറ്റി. പിന്നീട് താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

സംഭവത്തെ തുടർന്ന് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും മദ്യലഹരിയിൽ പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിനുമാണ് യഹിയക്കെതിരെ കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നെടുമങ്ങാട് ഡിവൈ.എസ്.പിക്ക് തിരുവനന്തപുരം റൂറൽ എസ്.പി. നിർദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം സസ്പെൻഷൻ ഉൾപ്പെടെയുള്ള വകുപ്പ് തല നടപടികൾ സ്വീകരിക്കുമെന്നാണ് വിവരം.

“ഏതെങ്കിലും നേതാക്കളുടെ പ്രീതിപിടിച്ചുപറ്റാൻ ഫേസ്ബുക്കിൽ നാലെഴുതിയാൽ മുഖ്യമന്ത്രിയും സർക്കാരും വീഴില്ല”, അപകീർത്തിപ്പെടുത്താനുള്ള ശ്രമം വെച്ചുപൊറുപ്പിക്കില്ല, ചിലര്‍ പ്രസ്ഥാനത്തെ സ്ഥാപിത താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോ​ഗപ്പെടുത്തുകയാണ്, അലോഷ്യസിനെതിരെ വിമർശനവുമായി കെഎസ്‌യു നേതാക്കള്‍

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026