BREAKING NEWS

ക്ഷേത്രോത്സവ ​ഗാനമേളയിൽ ഗണഗീതം പാടി, പാട്ട് നിർത്തിച്ച് സിപിഎം പ്രവർത്തകർ, പ്രദേശത്ത് സംഘർഷാവസ്ഥ

· · 1 min read
Share: Copied!

കണ്ണൂർ: കണ്ണൂർ കണ്ണാടിപറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്രമഹോത്സവത്തിന്റെ ഭാ​ഗമായി നടത്തിയ ​ഗാനമേളയ്ക്കിടെ ഗണഗീതം പാടിയത് നിർത്തിച്ച് സിപിഎം പ്രവർത്തകർ. തൃശ്ശൂരിൽ നിന്നുള്ള ഗായകസംഘമാണ് ഗണഗീതം പാടിയത്.

‘പരമ പവിത്രമതാമീ മണ്ണിൽ ‘ എന്നുതുടങ്ങുന്ന ഗാനമാണ് സംഘം ആലപിച്ചത്. പാട്ടുതുടങ്ങിയ ഉടൻ സിപിഎം പ്രവർത്തകർ സ്റ്റേജില്ക്ക് കയറി. അതോടെ ഉന്തും തള്ളുമായി. അങ്ങനെ പാട്ട് നിർത്തുകയാണുണ്ടായത്. ഗാനമേളയ്ക്കിടെ സംഘപരിവാർ വേദികളിൽ ആലപിക്കാറുള്ള ഗണഗീതം പാടിയതാണ് തർക്കത്തിന് കാരണം. ഇതോടെ സിപിഎം പ്രവർത്തകർ സ്റ്റേജിൽ കയറി പാട്ട് തടയുകയും പാടുന്നത് നിർത്തിപ്പിക്കുകയും ചെയ്തു. ക്ഷേത്ര സംഘാടക സമിതിയിൽ ആർഎസ്എസ്, ബിജെപി പ്രവർത്തകർക്ക് മുൻകൈയുള്ളതിനാൽ ഇത് വലിയ പ്രതിഷേധത്തിന് വഴിമാറി. പാട്ട് തടയാൻ ശ്രമിച്ച സിപിഎം പ്രവർത്തകരെ ബിജെപി-ആർഎസ്എസ് പ്രവർത്തകർ മർദ്ദിക്കാൻ ശ്രമിച്ചുവെന്ന് ആരോപണം.

സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. മർദനത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ഇന്ന് വൈകിട്ട് പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ ഇരുവിഭാഗവും പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.

അതേസമയം നാട്ടുകാർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. കണ്ണൂരിലെ ക്ഷേത്രോത്സവ വേദികളിൽ ഇത്തരം ഗണഗീതങ്ങൾ ആലപിക്കുന്നത് മുൻപും വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായിട്ടുണ്ട്. സദസ്സിൽ നിന്നുള്ള അഭ്യർത്ഥന മാനിച്ചാണ് ഗാനം ആലപിച്ചതെന്ന് ഗായകസംഘം വിശദീകരിച്ചു.

മലപ്പുറത്തെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്… മതസൗഹാർദത്തിന് ഉത്തമ ഉ​ദാഹരണമാണ് യുഡിഎഫ് മലപ്പുറം ജില്ലാ ചെയർമാൻ ഹൈന്ദവനായ ഞാനും ഡിസിസി പ്രസിഡൻറ് ക്രിസ്ത്യാനിയായ ജോയ്‌യും… ‘ മലപ്പുറത്തെ അപമാനിച്ച സജി ചെറിയാനെ തള്ളിപ്പറയാൻ മലപ്പുറം സിപിഐഎം ജില്ലാ നേതൃത്വത്തിന് ധൈര്യമുണ്ടോ? വെല്ലുവിളിച്ചും വിമർശിച്ചും പിടി അജയ് മോഹൻ

BREAKING NEWS
ഡിവൈഎഫ്ഐയില്‍ ചേര്‍ന്നയാള്‍ എപ്പോള്‍ മുതലാണ് വീണ്ടും കോണ്‍ഗ്രസ് ആയത്?? കോണ്‍ഗ്രസുകാരന്‍ അല്ല ഇനി ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപട്ടര്‍ ആണ് എങ്കിലും വൃത്തികേട് കാണിച്ചാല്‍ അതങ്ങനെ തന്നെയാണ് എന്ന് പറയും, കാരണം ന്യായീകരിക്കാന്‍ ഈ പാര്‍ട്ടിയുടെ പേര് എന്ന് സിപിഎം എന്നല്ല- പുഴു വിവാദത്തില്‍ അഡ്വ. വസന്ത് ...
29 Oct 2026
BREAKING NEWS
കോഴിക്കോട് നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന് സംശയം; മരണകാരണവും പരിശോധിക്കും, പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും
29 Oct 2026
BREAKING NEWS
ബ്രാ ധരിക്കാതെ ഷർട്ടിന്റെ ബട്ടൺസ് അഴിച്ചിട്ട് അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു, ഷൂട്ടിന്റെ രണ്ടാ ദിവസം വന്ന് ഈ ഭാഗം കാണിക്കാമോ, അത് കാണിക്കാമോ എന്നൊക്കെ ചോദിക്കും, നഗ്‌നത ആവശ്യമാണെങ്കിൽ ആദ്യമേ പറയണം, അല്ലാതെ അവസാന നിമിഷമല്ല പറയേണ്ടത്- രാധിക ആപ്തേ
29 Oct 2026
BREAKING NEWS
ഒരാൾ ടോർച്ച് തെളിച്ചുകൊടുത്തു; മറ്റേയാൾ അടിച്ചുമാറ്റി; ശേഷം ഇരുവരും മുങ്ങി; ഭിത്തിയിലെ വിടവിലൂടെ കമ്പിയിട്ട് കള്ളുകുപ്പി മോഷ്ടിച്ചു; പൊൻകുന്നത്തെ ഷാപ്പിലെ ദൃശ്യങ്ങൾ പുറത്ത്
29 Oct 2026