BREAKING NEWS

മലപ്പുറത്തെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്… മതസൗഹാർദത്തിന് ഉത്തമ ഉ​ദാഹരണമാണ് യുഡിഎഫ് മലപ്പുറം ജില്ലാ ചെയർമാൻ ഹൈന്ദവനായ ഞാനും ഡിസിസി പ്രസിഡൻറ് ക്രിസ്ത്യാനിയായ ജോയ്‌യും… ‘ മലപ്പുറത്തെ അപമാനിച്ച സജി ചെറിയാനെ തള്ളിപ്പറയാൻ മലപ്പുറം സിപിഐഎം ജില്ലാ നേതൃത്വത്തിന് ധൈര്യമുണ്ടോ? വെല്ലുവിളിച്ചും വിമർശിച്ചും പിടി അജയ് മോഹൻ

· · 1 min read
Share: Copied!

മലപ്പുറം: മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് യുഡിഎഫ് മലപ്പുറം ചെയർമാൻ പിടി അജയ് മോഹൻ രം​ഗത്ത്. മതസൗഹാർദത്തിന്റെയും മനുഷ്യ സ്‌നേഹത്തിന്റെയും നാടായ മലപ്പുറത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ഇത്തരം പരാമർശങ്ങൾ ഒരു മന്ത്രിയിൽ നിന്ന് ഉണ്ടാകുന്നത് ഖേദകരമാണെന്ന് അജയ് മോഹൻ ഫേസ്ബുക്കിലുടെ പറഞ്ഞു.

‘മലപ്പുറം ജില്ലയിൽ മതം, ജാതി, വിശ്വാസം എന്നിവയ്ക്കപ്പുറം ജനങ്ങൾ പരസ്പര സ്‌നേഹത്തോടെയും ബഹുമാനത്തോടെയും ജീവിക്കുന്ന ഒരു സാമൂഹിക അന്തരീക്ഷമാണ് നിലനിൽക്കുന്നത്. ഇത് തെളിയിക്കുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് യുഡിഎഫ് മലപ്പുറം ജില്ലാ ചെയർമാൻ ഹൈന്ദവനായ താനും ഡിസിസി പ്രസിഡന്റ് ക്രിസ്ത്യാനിയായ ജോയ്‌യും ആയിട്ടുള്ള ഈ ജില്ലയുടെ രാഷ്ട്രീയ സാംസ്‌കാരിക യാഥാർത്ഥ്യം’.

മലപ്പുറത്തെ അപമാനിച്ച സജി ചെറിയാനെ തള്ളിപ്പറയാൻ മലപ്പുറം സിപിഐഎം ജില്ലാ നേതൃത്വത്തിന് ധൈര്യമുണ്ടോയെന്നും നിശബ്ദത സമ്മതമല്ലേയെന്നും അജയ് മോഹൻ കുറിപ്പിലൂടെ ചോദിക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ കാസർകോട്ടും മലപ്പുറത്തും ജയിച്ച ആളുകളുടെ പേര് നോക്കിയാൽ വർഗീയ ധ്രുവീകരണം ഉണ്ടോയെന്ന് കാണാമെന്നായിരുന്നു സജി ചെറിയാന്റെ വിവാദ പരാമർശം. പരാമർശം വിവാദമായെങ്കിലും പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നായിരുന്നു സജി ചെറിയാൻറെ വിശദീകരണം.

പി ടി അജയ് മോഹൻറെ ഫേസ്ബുക്ക് കുറിപ്പിൻറെ പൂർണരൂപം…

മലപ്പുറത്തെ അപമാനിച്ച സജി ചെറിയാനെ തള്ളിപ്പറയാൻ മലപ്പുറം സിപിഐഎം ജില്ലാ നേതൃത്വത്തിന് ധൈര്യമുണ്ടോ ?
നിശ്ശബ്ദത സമ്മതമല്ലേ?
മലപ്പുറം ജില്ലയെ കുറിച്ച് ശ്രീ. സജി ചെറിയാൻ നടത്തിയ പ്രസ്താവനകൾ അത്യന്തം ദൗർഭാഗ്യകരവും യാഥാർത്ഥ്യവിരുദ്ധവുമാണ്. മതസൗഹാർദ്ദത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും നാടായ മലപ്പുറത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ഇത്തരം പരാമർശങ്ങൾ ഒരു മന്ത്രിയിൽ നിന്ന് ഉണ്ടാകുന്നത് ഖേദകരമാണ്. മലപ്പുറം ജില്ലയിൽ മതം, ജാതി, വിശ്വാസം എന്നിവയ്ക്കപ്പുറം ജനങ്ങൾ പരസ്പര സ്‌നേഹത്തോടെയും ബഹുമാനത്തോടെയും ജീവിക്കുന്ന ഒരു സാമൂഹിക അന്തരീക്ഷമാണ് നിലനിൽക്കുന്നത്. ഇത് തെളിയിക്കുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് മലപ്പുറം ജില്ലാ UDF ചെയർമാൻ ഹൈന്ദവനായ ഞാനും DCC പ്രസിഡൻറ് ക്രിസ്ത്യാനിയായ ജോയും ആയിട്ടുള്ള ഈ ജില്ലയുടെ രാഷ്ട്രീയ സാംസ്‌കാരിക യാഥാർത്ഥ്യം. ഇവിടെ നേതൃസ്ഥാനങ്ങൾ മതത്തിന്റെ അടിസ്ഥാനത്തിൽ അല്ല, ജനങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്.
കേരളത്തിലെ സാഹോദര്യത്തിന്റെയും മാനവികതയുടെയും ഉത്തമ ഉദാഹരണമായ ശ്രീ പാണക്കാട് സയ്യിദ് സാദിക്കലി തങ്ങൾ ഉൾപെടെയുള്ള നേതൃനിരയാണ് ഈ കേരളത്തിലുള്ളത്
മലപ്പുറം വിഭജനത്തിന്റെ രാഷ്ട്രീയത്തിന് ഇടമല്ല; മലപ്പുറം സ്‌നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും നാടാണ്. ഇവിടെ മുസ്ലീങ്ങളും ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുമിച്ച് ഉത്സവങ്ങളും ദുഃഖങ്ങളും പങ്കുവെച്ച് ജീവിക്കുന്ന ഒരു മഹത്തായ സംസ്‌കാരമാണ് നിലനിൽക്കുന്നത്.
തെക്കൻ ജില്ലയിൽ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ അന്ന് സഹായവുമായി എത്തിയത് മലപ്പുറം ജില്ലക്കാരാണ് അത് സജി ചെറിയാൻ മറന്നുപോവരുത് സംസ്ഥാനത്തെ യഥാർത്ഥ ഭരണപരാജയങ്ങളും വികസനമില്ലായ്മയും മറയ്ക്കാൻ മതപരമായ വികാരം ഇളക്കിവിടുന്ന പ്രസ്താവനകൾ നടത്തുന്നത് സി.പി.എം. നേതൃത്വത്തിന്റെ പതിവായി മാറിയിരിക്കുകയാണ്. മലപ്പുറത്തെ കരുവാക്കി രാഷ്ട്രീയ ലാഭം കണ്ടെത്താനുള്ള ഇത്തരം ശ്രമങ്ങളെ ജനങ്ങൾ തിരിച്ചറിയും. മലപ്പുറത്തെ കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് ഇവിടെ നിലനിൽക്കുന്ന സൗഹാർദ്ദത്തിന്റെയും ജനകീയ ഐക്യത്തിന്റെയും ചരിത്രം മനസ്സിലാക്കാൻ ശ്രീ. സജി ചെറിയാൻ തയ്യാറാകണം.
മലപ്പുറം ഒരിക്കലും വർഗീയതയ്ക്ക് വഴങ്ങില്ല. ഇത് സ്‌നേഹത്തിന്റെ, ഐക്യത്തിന്റെ, മാനവികതയുടെ നാടാണ്??
പിടി അജയ് മോഹൻ

സ്വർണക്കൊള്ളയിൽ വൻതോതിൽ കള്ളപ്പണ ഇടപാട്!! ഓപ്പറേഷൻ ഗോൾഡൻ ഷാഡോയുമായി ഇ.ടി, കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും ഒരുപോലെ തെരച്ചിൽ, പരിശോധന നടത്തിയത് 21 ഇടങ്ങളിൽ… തലസ്ഥാനത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തും പരിശോധന

BREAKING NEWS
സൂക്ഷിക്കണേ... ശക്തമായ ഇടിക്കു സാധ്യത!! സംസ്ഥാനത്ത് നാളെയോ, മറ്റന്നാളോ തുലാവർഷം എത്തും, ശക്തമായ മഴയ്ക്ക് സാധ്യത, നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
14 Oct 2026
BREAKING NEWS
ഒച്ചവെക്കാതിരിക്കാൻ വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കയറുകൊണ്ട് കുരുക്കിട്ട് വരിഞ്ഞുമുറുക്കി... കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ നിർബന്ധിച്ചു, വൈരാ​ഗ്യത്തിൽ 16 കാരി കാമുകനെ വിളിച്ചുവരുത്തി മുത്തശ്ശിയെ കൊലപ്പെടുത്തി- കൗമാരക്കാരി കസ്റ്റഡിയിൽ, ഒളിവിൽ പോയ 23കാരനായി അന്വേഷണം ഊർജിതം
14 Oct 2026
BREAKING NEWS
'നീ നോക്കിക്കോടി, അനുഭവിക്കുമെടി, എനിക്കെന്റെ കൂടപ്പിറപ്പിനെയാടി നഷ്ടമായത്'...  ശാപവാക്കുകളും പിന്നാലെ തെറിയഭിഷേകവും!! സ്വത്ത് എഴുതി നൽകിയില്ല- രാജു എഡ്വേഡിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനെത്തിച്ച ലേഖ മേരിക്കു നേരെ ചീമുട്ടയേറ്, നാട്ടുകാർക്കു മുന്നിലൂടെ നടന്നു നീങ്ങി...
14 Oct 2026
BREAKING NEWS
മിനി കൂപ്പർ വാഹനാപകടത്തിൽ സുഹൈൽ ഉൾപ്പെടെയുള്ള പ്രതികൾ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റ‍ഡിയിൽ!! പ്രതികൾക്ക് മദ്യം വിളമ്പിയ ബാറുകൾക്കും പണികിട്ടി, മൂന്ന് ബാറുകളുടേയും ലൈസൻസ് റദ്ദാക്കി... മരണപ്പെട്ടവരുമായി പ്രതികൾക്ക് മുൻകാല ബന്ധമുണ്ടോയെന്നതും അന്വേഷണ പരിധിയിൽ
14 Oct 2026