BREAKING NEWS

തൊഴിലാളിയുടെ ഉപജീവനമാർഗ്ഗം ആക്രമിക്കപ്പെട്ടു എന്നതിൽ ഖേദമുണ്ട്, കാറിന്റെ നഷ്ടപരിഹാരം നൽകും, കേസുകള്‍ അതിന്റെ വഴിക്ക് പോകട്ടെ- സിപിഎം

· · 1 min read
Share: Copied!

തിരുവനന്തപുരം:  സംഘർഷത്തിനിടെ തകർത്ത കാറിന്റെ നഷ്ടപരിഹാരം നൽകുമെന്ന് സിപിഎം. തൊഴിലാളിയുടെ ഉപജീവനമാർഗ്ഗം ആക്രമിക്കപ്പെട്ടു എന്നതിൽ ഖേദമുണ്ട്. കേടുപാടുപറ്റിയ കാറിന്റെ ഡ്രൈവർ ശ്യാമുമായി സംസാരിച്ചെന്നും കേസുകൾ അതിന്റെ വഴിക്കുപോകുമെന്നും സിപിഎം നേതാക്കളായ കടകംപള്ളി സുരേന്ദ്രനും എ.എ റഹീമും പറഞ്ഞു. അതേസമയം, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി എതിരാളികളെ വേട്ടയാടുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് പറഞ്ഞു. ഇഡി, സിബിഐ എന്നൊക്കെ കേട്ടാൽ തല കുനിച്ചു ചെല്ലുന്ന കോൺഗ്രസ് നേതാക്കളെയാണ് ബിജെപി കണ്ടത്. ഇഡിക്കോ ഇഡിയെ പറഞ്ഞു വിട്ടവർക്കോ പിണറായി വിജയന്റെ രോമത്തിൽ പോലും തൊടാൻ കഴിയില്ല. കള്ളപണം ബാങ്ക് അക്കൗണ്ടിലൂടെ കൈമാറിയത് എവിടെ എങ്കിലും കണ്ടിട്ടുണ്ടൊയെന്നും എം.സ്വരാജ് ചോദിച്ചു.

അതേസമയം, എക്സാലോജിക് ഇടപാടിൽ ഹൈക്കോടതി ഉത്തരവിന് പിന്നാലെ പിണറായിയുടെ വീടുൾപ്പടെ ഇഡി നടത്തിയ റെയ്ഡിൻ്റെ അടിസ്ഥാനം എന്താണെന്ന് ഇ.പി ജയരാജൻ ചോദിച്ചു. ആഭ്യന്തര വകുപ്പിനെ പോലും അറിയിക്കാതെ എങ്ങിനെ കേന്ദ്ര ഏജൻസി ഇടപെട്ടു. ഇ.ഡി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംസ്ഥാനത്തിൻ്റെ അധികാരത്തിൻ്റെ മേലുള്ള കടന്നു കയറ്റം. സംഭവത്തിൽ ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയും പ്രതികരിക്കുന്നില്ല. ആഭ്യന്തര വകുപ്പ് ഇ.ഡി റെയ്ഡ് സംബന്ധിച്ച പ്രതിഷേധം കേന്ദ്രത്തെ അറിയിക്കണം.

ആം ആദ്മി പാർട്ടിക്കെതിരെ ഡൽഹിയിൽ സ്വീകരിച്ച നിലപാട് കേരളത്തിൽ സിപിഎമ്മിനെതിരെ കോൺഗ്രസ് തുടരുന്നു. ആർഎസ്എസ് അജണ്ടക്ക് മുഖ്യമന്ത്രിയും കേരള സർക്കാരും കീഴടങ്ങുന്നു. ബിജെപിയുമായുള്ള ഡീൽ സർക്കാർ വന്ന ശേഷവും കോൺഗ്രസ് തുടരുന്നു. പിണറായിയെയും കുടുംബത്തെയും വേട്ടയാടി കേരളത്തിൽ എൽഡിഎഫിനെ തകർക്കാനാണ് ആസൂത്രിതമായ നീക്കം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ നയം വ്യക്തമാക്കി ആഭ്യന്തര വകുപ്പ്!! മുഖംനോക്കാതെ നടപടി... തലപ്പത്തും സീറ്റ് തെറിച്ചു, കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി, കാളിരാജ് മഹേഷ് കുമാറിനു പകരമെത്തുക ആർ നിശാന്തിനി?
28 Oct 2026
BREAKING NEWS
41.9% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 സീറ്റുകളിൽ ലീഡ്, ആഘോഷത്തിന് തുടക്കമിട്ട് അനുയായികൾ!! രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് ഐസൻകോട്ട്
28 Oct 2026
BREAKING NEWS
ആന്ധ്ര തീരത്ത് അർണബ് ചുഴലിക്കാറ്റ് കരതൊട്ടു, കരയിലെത്താനെടുത്തത് ആറു മണിക്കൂർ, കാറ്റിന്റെ വേഗം ചില സമയങ്ങളിൽ 150 കിലോമീറ്റർ വരെ!! 1.8 ലക്ഷം പേരെ ഒഴിപ്പിച്ചു, ആന്ധ്ര, ഒഡീഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴ, ട്രെയിൻ, വിമാന സർവീസുകൾ റദ്ദാക്കി...ഇന്നും നാളെയും കനത്ത മഴ തുടരാൻ സാധ്യത- Video
28 Oct 2026
BREAKING NEWS
കുറച്ചുനാളുകളായി കൂട്ടുകാരുമൊത്തുള്ള 16ന്റെ കറക്കം കാറിലും ബൈക്കിലുമായി... വാഹനം ഓടിക്കുന്ന റീൽസെടുത്ത് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കും, ദിവസങ്ങളോളം തക്കം പാർത്തിരുന്ന് ഒടുവിൽ കൗമാരക്കാരനെ ബൈക്കോടെ പൊക്കി പോലീസ്, മാതാവിനെതിരെ കേസ്
28 Oct 2026