BREAKING NEWS

പിണറായിക്കെന്നല്ല ആർക്കും പ്രായ ഇളവ് നൽകരുത്- ശക്തമായി എതിർത്ത് ബം​ഗാൾ ഘടകം, പാർട്ടി അംഗത്വം കൂടുമ്പോൾ നിലവാരം കുറയുന്നുവെന്നും വിമർശനം

· · 1 min read
Share: Copied!

മധുര: സിപിഎം പൊളിറ്റ്ബ്യൂറോയിൽ ആർക്കും പ്രായപരിധിയിൽ യാതൊരു ഇളവും നൽകേണ്ടതില്ലെന്ന നിലപാടുമായി ബംഗാൾ ഘടകം. മധുരയിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിലാണ് പ്രായപരിധി കർശനമായി നടപ്പാക്കണമെന്ന് ബംഗാൾ ഘടകം നിലപാടെടുത്തത്. പിബി നിശ്ചയിച്ച വ്യവസ്ഥ പി ബി തന്നെ ലംഘിക്കരുതെന്നാണ് ബംഗാൾ ഘടകത്തിന്റെ ആവശ്യം. പിബി യോഗത്തിൽ നിലപാട് ശക്തമായി ഉന്നയിക്കാനാണ് ബംഗാൾ ഘടകം തീരുമാനിച്ചിരിക്കുന്നത്. കൂടാതെ കേരളത്തിന്റെ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ പിണറായി വിജയന് രണ്ടാംതവണയും പ്രായപരിധിയിൽ ഇളന് നൽകാനുള്ള നീക്കത്തിലും നേതാക്കൾ എതിർപ്പറിയിച്ചിട്ടുണ്ട്.

മാത്രമല്ല സിപിഎം പാർട്ടി കോൺഗ്രസിൽ അംഗത്വ ഫീസ് ഉയർത്താനും തീരുമാനമായിട്ടുണ്ട്. 5 രൂപയിൽ നിന്ന് പത്ത് രൂപയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരും. അതുപോലെ പാർട്ടി അംഗത്വം കൂടുമ്പോഴും നിലവാരം കുറയുന്നുവെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. കേരളത്തിൽ അടക്കം പ്രശ്നങ്ങൾ ഉണ്ടെന്നും കേരളത്തിൽ പാർട്ടി അംഗത്വം കൂടുമ്പോൾ മറുഭാഗത്ത് കൊഴിഞ്ഞുപോക്കും കൂടുന്നതായും വിലയിരുത്തലുകളുണ്ട്.

‘ടിപി 51’ എന്ന ചിത്രം ബിജെപിക്ക് സ്വാധീനമുള്ള ചാനലിൽ കാണിക്കട്ടെ, ‘കേരള സ്റ്റോറി’ സെപ്റ്റിക് ടാങ്കിൽ ഇടേണ്ട സിനിമ,  സുരേഷ് ​ഗോപി ഏതു പാർട്ടിയിലാണെന്ന് അദ്ദേഹത്തിനോ സ്വന്തം പാർട്ടിക്കോ പോലും അറിയില്ല,  രാഷ്ട്രീയത്തിലും ഒരു തിരക്കഥാകൃത്തിനെ തൽകണം- ജോൺ ബ്രിട്ടാസ്

BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; ഹോർമുസ് തുറക്കില്ല, പുടിനെ കണ്ട് ഇറാൻ പ്രതിനിധി; ഗ്യാസ് പൈപ്പ് ലൈൻ, പ്രാദേശിക സുരക്ഷ, ഉപരോധങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങൾ
06 Nov 2026
BREAKING NEWS
‘‘സാറേ... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം വക്കീലിന് കിട്ടിക്കോളും...’’; അഭിരാം കൊല്ലപ്പെടുമ്പോൾ താൻ വീട്ടിലായിരുന്നെന്ന് വരുത്തി തീർക്കാൻ ഉമറിന്റെ തിരക്കഥ, കാമുകി ഫോൺ ഹോൾഡ് ചെയ്തത് ഒന്നര മണിക്കൂർ!! ഐശ്വര്യയെ ചോദ്യം ചെയ്തതോടെ എല്ലാം പുറത്ത്
06 Nov 2026
BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026
BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026