BREAKING NEWS

‘അയാളെക്കൊണ്ട് പൊറുതിമുട്ടുകയാണെങ്കിൽ‌ ഞാൻ പറയുകയാണ്, ഒരു കൊലപാതകം നടക്കും, നിങ്ങൾ നോക്കിക്കോ…കന്റോൺമെന്റ് പോലീസ് സ്റ്റേഷനിലെ എസ്ഐയെ കൊല്ലുമെന്ന് അസി.കമ്മിഷണറുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് വി. ജോയി എംഎൽഎ, രണ്ടു പോലീസുകാരെ തെരുവിൽ നേരിടുമെന്ന് എസ്എഫ്ഐ

· · 1 min read
Share: Copied!

തിരുവനന്തപുരം: എസ്എഫ്ഐ പ്രവർ‌ത്തകർക്കെതിരായ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് സിപിഎം സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചിനിടെ പോലീസുകാരനെതിരെ വധഭീഷണി മുഴക്കി ജില്ലാ സെക്രട്ടറി വി. ജോയി എംഎൽഎ. കന്റോൺമെന്റ് പോലീസ് സ്റ്റേഷനിലെ എസ്ഐ ഗോകുലിനെതിരെയായിരുന്നു എംഎൽഎയുടെ വധ ഭീഷണി. അസി.കമ്മിഷണറുടെ മുഖത്ത് നോക്കിയാണ് എംഎൽഎയുടെ വെല്ലുവിളി.

‘അയാളെക്കൊണ്ട് പൊറുതിമുട്ടുകയാണെങ്കിൽ‌ ഞാൻ പറയുകയാണ്, ഒരു കൊലപാതകം നടക്കും, നിങ്ങൾ നോക്കിക്കോ– കന്റോൺമെന്റ് അസി.കമ്മിഷണർ വി. ജയചന്ദ്രന് നേരെ ജോയി ഭീഷണി മുഴക്കി. സിപിഎം നേതാക്കളായ ആനാവൂർ നാഗപ്പൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ജില്ലാ സെക്രട്ടറിയുടെ വധഭീഷണി. ഇതിന്റെ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.

ബുധനാഴ്ച രാത്രി യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിനുള്ളിൽ കയറി എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചത് കന്റോൺമെന്റ് സ്റ്റേഷനിലെ സിഐ സതീഷ്കുമാറും എസ്ഐ ഗോകുലും ചേർന്നാണെന്ന് സിപിഎം നേരത്തെ ആരോപിച്ചിരുന്നു. ഇരുവർക്കുമെതിരെ നടപടി ആവശ്യപ്പെട്ടാണ് ഇന്നലെ സിപിഎം, എസ്എഫ്ഐ ജില്ലാ കമ്മിറ്റികൾ സെക്രട്ടേറിയറ്റിലേക്ക് ഉച്ചയ്ക്കും വൈകിട്ടുമായി മാർച്ച് സംഘടിപ്പിച്ചത്.

നേരത്തെ പ്രവർത്തകരെ ക്രൂരമായി മർദിച്ച കന്റോൺമെന്റ് സ്റ്റേഷനിലെ രണ്ടു പോലീസുകാരെയും തെരുവിൽ നേരിടുമെന്ന് എസ്എഫ്ഐ സംസ്ഥാന നേതാക്കളും പരസ്യമായി പ്രതികരിച്ചിരുന്നു. ഇതെത്തുടർന്ന് കന്റോൺമെന്റ് ഇൻസ്പെക്ടർ സതീഷിന്റെ കാട്ടാക്കട മൈലാടിയിലെ വസതിക്കു പോലീസ് സുരക്ഷ ഏർപ്പെടുത്തി. പോലീസ് ലാത്തിച്ചാർജിനുശേഷം രണ്ടു പോലീസുകാർക്കുമെതിരെ വ്യാപക സൈബർ ആക്രമണവുമുണ്ടായി.

‘എന്നെ കൊല്ലൂ, എന്നെ കൊല്ലൂ‘ എന്ന് കീഴ്പ്പെടുത്തവെ ഒമാനി കോ-പൈലറ്റ് അലറിവിളിച്ചു; ഇസ്ലാമിക തീവ്രവാദ ആശയങ്ങളിൽ സ്വാധീനിക്കപ്പെട്ടയാളാണെന്നത് വ്യക്തം; ഇറാനുമായി ബന്ധമുണ്ടോയെന്നത് പരിശോധിച്ചു വരുന്നു‘: നെതന്യാഹു

BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026
BREAKING NEWS
പ്രണയവിവാഹം; കുഞ്ഞ് ജനിച്ചതിനു ശേഷം വഴക്കും ഉപദ്രവവും പതിവ്, സ്വന്തം വീട്ടിൽ അഭയം തേടി യുവതി; പോലീസിൽ പരാതിയും നൽകി; പിന്നാലെ അമ്മായി അമ്മയെ കുത്തിക്കൊന്ന് മരുമകൻ
25 Oct 2026