BREAKING NEWS

പാര്‍ട്ടിക്കുള്ളില്‍ പോരാട്ടം നടത്തിയിട്ടും ഫലമുണ്ടായില്ല, തനിക്ക് പറയാനുള്ളതെല്ലാം തന്റെ പുസ്തകം പറയും, ‘നേതൃത്വത്തെ അണികൾ തിരുത്തണം’… വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനം 29ന്

· · 1 min read
Share: Copied!

കണ്ണൂർ: താന്‍ എഴുതിയ നൂറ്‌ പേജുള്ള ആ പുസ്തകം എല്ലാം പറയുമെന്ന് പയ്യന്നൂരിലെ സിപിഎം നേതാവ് വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു. 29-ന് പ്രകാശനം നടത്തും. പ്രിന്റര്‍ ആൻഡ് പബ്ലിഷർ വി.കുഞ്ഞിക്കൃഷ്ണൻ തന്നെയാണ്. ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്നാണ് പേര്. ഇതുവരെ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങൾ ഇതിലുണ്ടാകുമെന്ന് വി.കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു. ആറുമാസം മുൻപാണ് പുസ്തകം എഴുതാൻ തുടങ്ങിയത്. പുസ്തകപ്രകാശനം ചടങ്ങായി നടത്താനാണ് ആലോചന.

100 രൂപയാണ് പുസ്തകത്തിന്റെ വില. വാട്‌സാപ്പ് മുഖേനയും മറ്റും പുസ്തകം സ്വയം വിതരണംചെയ്യും. സഹകരണമേഖലയുമായി ബന്ധപ്പെട്ട് പുസ്തകമെഴുതിയ പരിചയം ഈ പുസ്തക എഴുത്തിന്റെ ഭാഷയെ ശക്തിപ്പെടുത്തിയിട്ടുണ്ട്.  50 വർഷം അംഗമായി പ്രവർത്തിച്ച പാർട്ടിയാണിത്. പാർട്ടിയിൽനിന്ന് പോകുമ്പോൾ സങ്കടമുണ്ട്.

പാർട്ടിക്കുള്ളിൽ പോരാട്ടം നടത്തി. ഈ പാർട്ടി നിലനിൽക്കണം, സംരക്ഷിക്കപ്പെടണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് ഇത്. നേതൃത്വം തെറ്റിലേക്ക് പോകുമ്പോൾ അണികൾ തിരുത്തണമെന്ന് പാർട്ടി നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. അതാണ് പുസ്തകം പറയുന്നതെന്നും കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.

 

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026