BREAKING NEWS

മുന്നിൽ വന്നാൽ ചവിട്ടി കഴുത്തൊടിക്കും!! എൻഒസി ഇല്ലാതെ നിർമിച്ച റിസോർട്ടിന്റെ പ്രവർത്തനം നിർത്തിവയ്പിക്കാനെത്തിയ ഉദ്യോഗസ്ഥസംഘത്തിനു നേരെ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റംഗത്തിന്റെ ഭീഷണി

· · 1 min read
Share: Copied!

തൊടുപുഴ: ചിന്നക്കനാൽ സൂര്യനെല്ലിയിൽ റവന്യു വകുപ്പിന്റെ എൻഒസി ഇല്ലാതെ നിർമിച്ച റിസോർട്ടിന്റെ പ്രവർത്തനം നിർത്തിവയ്പിക്കാനെത്തിയ ഉദ്യോഗസ്ഥസംഘത്തിനു നേരെ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റംഗത്തിന്റെ ഭീഷണി. ജില്ലാ സെക്രട്ടേറിയറ്റംഗം എൻ.പി. സുനിൽകുമാറാണ് ഉദ്യോ​ഗസ്ഥ സംഘത്തെ ഭീഷണിപ്പെടുത്തിയത്. ‘ഇവിടെ ഒഴിപ്പിക്കലൊന്നും വേണ്ട, മുന്നിൽ വന്നാൽ ചവിട്ടി കഴുത്തൊടിക്കുമെന്നും’ ഉടുമ്പൻചോല ഭൂരേഖാ തഹസിൽദാർ സിദ്ദിഖ് കുട്ടി, ചിന്നക്കനാൽ വില്ലേജ് ഓഫിസർ വി.സന്തോഷ്കുമാർ എന്നിവരുൾപ്പെടെയുള്ള റവന്യു സംഘത്തോടു പറഞ്ഞത്.

അതേസമയം സൂര്യനെല്ലി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ റിസോർട്ടിന്റെ പ്രവർത്തനം നിർത്തിവയ്പിക്കാൻ റവന്യു സംഘം എത്തിയത് ഹൈക്കോടതി ഉത്തരവു പ്രകാരമാണ്. സിപിഎം പ്രവർ‌ത്തകർ തടഞ്ഞതോടെ റവന്യു സംഘം, ഉടമയിൽനിന്ന് സത്യവാങ്മൂലം എഴുതി വാങ്ങിയ ശേഷം മടങ്ങി. സുനിൽകുമാറിനെ കൂടാതെ ജില്ലാ കമ്മിറ്റിയംഗം വി.വി.ഷാജി, ഏരിയ കമ്മിറ്റിയംഗം വി.എക്സ്. ആൽബിൻ എന്നിവരും പ്രവർത്തകർക്കൊപ്പമുണ്ടായിരുന്നു.

പച്ചക്ക് വര്‍ഗീയത പറഞ്ഞ മന്ത്രി ഇപ്പോഴും പദവിയില്‍ തുടരുകയാണ്. യുഡിഎഫിലായിരുന്നെങ്കില്‍ ചെവിക്ക് പിടിച്ച് പുറത്താക്കിയേനെ, സംഘ്പരിവാറിന്റെ അതേ പാതയിലാണ് സിപിഎമ്മും, ഇത്രയേറെ അധപതിക്കുമെന്ന് കരുതിയിരുന്നില്ല, വര്‍ഗീയത പറയുന്നവരെ പൊന്നാട അണിയിക്കുന്നത് പിണറായി വിജയന്റെ വീക്ക്‌നെസ്സാണെന്ന് വി ഡി സതീശന്‍

BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026
BREAKING NEWS
'കൃത്യമായിട്ടുള്ള കോഴ മന്ത്രിക്കും മുഖ്യമന്ത്രിക്കും കിട്ടുന്നുണ്ടാകാം, അതുകൊണ്ടായിരിക്കാം നമ്മളെ ഗൗനിക്കാതെ ഈ പണം കൊടുക്കുന്ന ആളുകളെ മാത്രം ഗൗനിക്കുന്നത്... മുഖ്യമന്ത്രിയെ ഒരു തവണ കൂടി കാണാനായിട്ട് ശ്രമിക്കും, നമ്മൾ നിർധനരായിട്ടുള്ള, ഒന്നിനും കഴിവില്ലാത്ത ആളുകളാണ്, വെറുതെ പഠിച്ച് പരീക്ഷ എഴുതാൻ മ...
26 Oct 2026
BREAKING NEWS
മുത്തശ്ശിക്കൊപ്പം വീടിനു വെളിയിൽ കിട‌ന്നുറങ്ങിയ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയി ലൈം​ഗികമായി പീഡിപ്പിച്ചു, കുട്ടിക്ക് ഗുരുതരമായ രക്തസ്രാവമുണ്ടായതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം വീടിനു സമീപത്തു കിടന്ന കസേരയിൽ ഉപേക്ഷിച്ച് ക‌ടന്നുകളഞ്ഞു, ബന്ധുവായ 25കാരൻ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026