BREAKING NEWS

‘സതീശൻ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നു; എല്ലാം ഇഡിയും വിഡിയും ചേർന്നുള്ള മാച്ച് ഫിക്സിങാണ്’: പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത നടപടിയിൽ പ്രതികരിച്ച് എം.ബി. രാജേഷ്

· · 1 min read
Share: Copied!

 

പാലക്കാട്: മാസപ്പടി കേസിൽ പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി ഇഡിയും വിജിലൻസും ചേർന്നുള്ള മാച്ച് ഫിക്സിങ്ങാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.ബി. രാജേഷ്. നടപടി രാഷ്ട്രീയ വേട്ടയാടലാണെന്നും ഇതിൽ പുതുതായി എന്താണുള്ളതെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ കോടതിയിൽ ഉന്നയിച്ച കാര്യങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ചോദിച്ചു.

മൂന്ന് കോടതികൾ തള്ളിക്കളഞ്ഞ കാര്യങ്ങൾ പരിഗണിക്കാതെ ഇഡി പറയുന്നതെല്ലാം വേദവാക്യമായി കാണുകയാണെന്ന് എം.ബി. രാജേഷ് ആരോപിച്ചു. കോടതിക്ക് മുകളിലല്ല ഇഡിയെന്നും ഇന്ത്യയിൽ വിശ്വാസ്യതയില്ലാത്ത ഏജൻസിയാണ് ഇഡിയെന്നും അദ്ദേഹം വിമർശിച്ചു.

ഭീഷണിപ്പെടുത്തി രേഖപ്പെടുത്തിയ മൊഴികൾ പരിശോധിക്കാതെ ദുരുപയോഗം ചെയ്യുകയാണെന്നും ഇഡിയുടെ നടപടികൾ ക്രിമിനൽ സംഘത്തിന്റേതിന് സമാനമാണെന്നും രാജേഷ് ആരോപിച്ചു. സർക്കാർ ഇഡിയുമായി ഒത്തുകളിച്ചെന്നും ഹൈക്കോടതിയിൽ ഇഡിക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തെന്നും അദ്ദേഹം പറഞ്ഞു.

ഗോൾകീപ്പറില്ലാത്ത ഗോൾപോസ്റ്റിൽ ഗോളടിക്കുന്നതുപോലെ ഒരു വിധി നേടിയെടുത്ത് പിണറായി വിജയനെയും ഇടതുപക്ഷത്തെയും വേട്ടയാടാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ഈ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും എം.ബി. രാജേഷ് വ്യക്തമാക്കി.

ഇന്ന് പിണറായി വിജയനെതിരെ നടപടി വന്നതിൽ ആഹ്ലാദിക്കുന്നവർ നാളെ തങ്ങൾക്കെതിരെയും ഇഡി എത്തിയേക്കാമെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാടുകൾ സ്വന്തം നിലനിൽപ്പിന് തിരിച്ചടിയാകുമെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണ് അദ്ദേഹത്തിന്റെ നടപടികളെന്നും രാജേഷ് വിമർശിച്ചു.

മിനി കൂപ്പർ അപകടം: ഇഡിആർ പരിശോധിക്കും, അപകടസമയത്തെ വേഗം കണ്ടെത്താൻ ബിഎംഡബ്ല്യുവിൽ മെക്കാനിക്കുകളെ എത്തിക്കും