പാലക്കാട്: പൊതിച്ചോർ വിതരണ വിവാദത്തിൽ മന്ത്രി കെ. മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം. പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. പൊതിച്ചോർ വിതരണം തടയാൻ മന്ത്രിക്കാവില്ലെന്നും അതിന് അദ്ദേഹത്തിന്റെ പിതാവിന് പോലും കഴിഞ്ഞിട്ടില്ലെന്നും സുരേഷ് ബാബു പറഞ്ഞു.
പാലക്കാട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച വി.എസ്. അച്യുതാനന്ദൻ അനുസ്മരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“പൊതിച്ചോർ തടയാൻ നിനക്കാവില്ല. നിന്റെ അപ്പന് പോലും അതിന് കഴിഞ്ഞിട്ടില്ല. പിന്നെയാണോ നിനക്ക്?” എന്നായിരുന്നു സുരേഷ് ബാബുവിന്റെ പരാമർശം.
ഡി.വൈ.എഫ്.ഐയെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാൻ ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ. മുരളീധരനെതിരെ വ്യക്തിപരമായ പരാമർശങ്ങളും സുരേഷ് ബാബു പ്രസംഗത്തിനിടെ നടത്തി.
ആശുപത്രികളിൽ ഡി.വൈ.എഫ്.ഐ നടത്തുന്ന പൊതിച്ചോർ വിതരണത്തെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം തുടരുന്നതിനിടെയാണ് സി.പി.എം. ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.



















































