BREAKING NEWS

വിഎസ് വികാരം വോട്ടാക്കാൻ സിപിഎം!! മകൻ അരുൺകുമാറിനെ കളത്തിലിറക്കി കളിക്കാനുള്ള ആലോചനയിൽ പാർട്ടി, കുടുംബവുമായി അലോചന നടത്തി, വിഎസിന്റെ ഒടുവിലെ തട്ടകമായിരുന്ന മലമ്പുഴയിലോ കായംകുളത്തോ മത്സരിപ്പിച്ചേക്കും… പ്രഥമ പരി​ഗണന കായംകുളത്തിന്, തനിക്ക് ഒന്നുമറിയില്ലെന്ന് അരുൺകുമാർ

· · 1 min read
Share: Copied!

ചേർത്തല: വിഎസ് എന്നത് കേവലം ഒരു രാഷ്ട്രീയക്കാരൻ എന്നതിനപ്പുറം ഒരു ജനവികാരമാണ്. അതിനാൽ തന്നെ ആ വികാരം വോട്ടാക്കാനുള്ള ആലോചനയിൽ സിപിഎം എന്നു സൂചന. നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാറിനെ മത്സരിപ്പിക്കാനുള്ള ആലോചനയിലാണ് സിപിഎം. പ്രധാനമായും ആലപ്പുഴ, പാലക്കാട് ജില്ലകളിൽനിന്നാണ് ഈ നിർദേശമുയർന്നത്. ഇതിന്റെ ഭാ​ഗമായി വിഎസിന്റെ കുടുംബവുമായി നേതൃത്വം പ്രാഥമികമായി ബന്ധപ്പെട്ടു. ആലപ്പുഴയിലെ കായംകുളത്തോ വിഎസ് ഒടുവിൽ തെരഞ്ഞെടുക്കപ്പെട്ട മലമ്പുഴയിലോ മത്സരിപ്പിക്കാനാണ് ആലോചന.

നിലവിൽ ഐഎച്ച്ആർഡി അസിസ്റ്റന്റ് ഡയറക്ടറാണ് അരുൺകുമാർ. കൂടാതെ ഡയറക്ടറുടെ താത്കാലിക ചുമതലയുമുണ്ട്. ഉയർന്ന പദവിയായതിനാൽ രാജിവെച്ചേ മത്സരിക്കാനാകൂ. പാർട്ടി അംഗമല്ലെങ്കിലും അരുണിനെ മത്സരിപ്പിക്കുന്നതിൽ തടസമില്ല. മത്സരിച്ചാൽ വിഎസ് ഇഫക്ട് ഫലത്തിൽ പ്രതിഫലിക്കുമെന്നാണു പാർട്ടി കണക്കാക്കുന്നത്. അതുപോലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്കും മുന്നണിക്കുമുണ്ടായ ക്ഷീണം, ഇത്തരം ജനപക്ഷ തീരുമാനങ്ങളിലൂടെ മറികടക്കാനാകുമെന്നാണ് വിലയിരുത്തുന്നത്.

അതേസമയം കായംകുളത്തിനാണ് പ്രഥമ പരിഗണന നൽകുന്നത്. എന്നാൽ യു പ്രതിഭ അവിടെ രണ്ടുതവണ എംഎൽഎയായതിനാൽ ഇളവുനൽകിയാലേ ഇനി മത്സരിക്കാനാകൂ. മാത്രമല്ല പാർട്ടി വെളുപ്പിക്കാൻ ശ്രമിച്ചുവെങ്കിലും മകനുമായി ബന്ധപ്പെട്ട് പ്രതിഭയ്ക്കുണ്ടായ കോട്ടം തെര‍ഞ്ഞെടുപ്പിൽ പ്രതിഫലിക്കാനും സാധ്യതയുണ്ട്. 2001 മുതൽ 2016 വരെ മലമ്പുഴയിൽ നിന്നാണ് വിഎസ് നിയമസഭയിലെത്തിയത്.

ഇത്തരം വാർത്ത പ്രചരിക്കുന്നതായി കേട്ടുവെന്നും എന്നാൽ തനിക്ക് അതേക്കുറിച്ച് അറിയില്ലെന്നും അരുൺകുമാർ പ്രതികരിച്ചു. സ്ഥാനാർഥി നിർണയമടക്കമുള്ള ചർച്ച തുടങ്ങിയിട്ടില്ലെങ്കിലും നേതൃതലത്തിൽ അനൗദ്യോഗിക ചർച്ച നടക്കുന്നുണ്ടെന്നാണ് അറിയുന്നത്.

ഇന്ത്യയിൽ ജനിച്ചുവളർന്ന ഒരു ആര്യനും ഇല്ല, ഒരു ഹിന്ദുവും ഇല്ല, എല്ലാവരും ഇറാൻ പ്രദേശത്തുനിന്ന് വന്നവർ!! എഡി 52 മുതൽ ഇവിടെ ജീവിക്കുന്നവരാണ് ക്രിസ്താനികൾ… ഇന്ത്യ ഫോർ ഹിന്ദൂസ് എന്ന് ആർഎസ്എസിന്റെ ആപ്തവാക്യമുണ്ടെങ്കിൽ അത് ഇന്ത്യയിൽ ചെലവാകില്ല, ക്രിസ്ത്യാനികൾക്ക് രക്തസാക്ഷികളാകുന്നതിന് ഒരു മടിയുമില്ല- ഓർത്തഡോക്‌സ് സഭാധ്യക്ഷൻ

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026