BREAKING NEWS

‘‘എക്സാലോജിക് ഉടമയോട് നിന്നെയല്ല, നിന്റെ അച്ഛനെയാണു നോക്കുന്നത് എന്ന മട്ടിലാണ് ഇഡി, അച്ഛനെന്തെല്ലാം കണ്ടതാണെടോ… ആദ്യമായിട്ടാണോ?’’ സിപിഎമ്മിനേയും എൽഡിഎഫിനേയും ലക്ഷ്യമിട്ടുള്ള ബിജെപി നീക്കത്തിന് യുഡിഎഫ് കുട പിടിക്കുകയാണ്- പിണറായി

· · 1 min read
Share: Copied!

ആലപ്പുഴ: എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ (ഇഡി) നീക്കം സിപിഎമ്മിനെ മാത്രമല്ല എൽഡിഎഫിനെത്തന്നെ ലക്ഷ്യമിട്ടാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആർഎസ്എസും ബിജെപിയുമാണ് ഈ നീക്കത്തിനു പിന്നിൽ. അവരോടൊപ്പം യുഡിഎഫും ചേരുകയാണെന്ന് പിണറായി പറഞ്ഞു. വിശാല സിപിഎം ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

എക്സാലോജിക്കും സിഎംആർഎല്ലും രണ്ടു കമ്പനികളാണ്. അവർ തമ്മിൽ സേവനം സംബന്ധിച്ചു കരാറുണ്ടാക്കി. കൃത്യമായ കരാറാണത്. അതിനാൽ സേവനത്തിനുള്ള പ്രതിഫലം സ്വീകരിക്കും. ആ പണം എവിടെയും കാണാനില്ലെങ്കിൽ അതു കുറ്റമാണ്. ഇവിടെ കണക്കിലുണ്ട്. നികുതിയും അടച്ചിട്ടുണ്ട്. പക്ഷെ ലക്ഷ്യം മകനോ, മകളോ അല്ലെന്നും അച്ഛനാണെന്നും പിണറായി പറഞ്ഞു.

‘‘എക്സാലോജിക് ഉടമയോട് നിന്നെയല്ല, നിന്റെ അച്ഛനെയാണു നോക്കുന്നത് എന്ന മട്ടിലാണ് ഇ.ഡിയുടെ നീക്കം. അച്ഛനെന്തെല്ലാം എത്ര കണ്ടതാണെടോ. ആദ്യമായിട്ടാണോ?’’–പിണറായി പറഞ്ഞു. തീവ്രവാദ വിഭാഗങ്ങൾക്കു വരെ എക്സാലോജിക് സേവനം നൽകിയെന്ന മട്ടിലൊരു അന്വേഷണം ഇടയ്ക്കു പോയിരുന്നു. പ്രശസ്തമായൊരു ചാരിറ്റി സ്ഥാപനത്തിനെതിരെയായിരുന്നു അത്. അതു പന്തിയാകില്ലെന്നു കണ്ട് അന്വേഷണം ഉപേക്ഷിച്ചു.

ചിലപ്പോൾ വ്യക്തികൾ കേസിൽ പെടാറുണ്ട്. പാർട്ടിയെ പെടുത്താറുണ്ടോയെന്നും പിണറായി ചോദിച്ചു. കരുവന്നൂർ കേസിൽ അതാണു നടന്നത്. എൽഡിഎഫ് സർക്കാർ ആ കേസ് ഫലപ്രദമായി കൈകാര്യം ചെയ്തതാണ്. കുറ്റവാളികളെന്നു കണ്ടവർക്കെതിരെ കർശന നടപടിയെടുത്തു. ആ ഘട്ടത്തിൽ ഇഡി ചാടിവീണു. കുറ്റവാളികളെ മാപ്പുസാക്ഷികളാക്കി. ഇഡി ആഗ്രഹിക്കുന്നത് അവരെക്കൊണ്ടു പറയിച്ചു. സിപിഎം എന്ന പാർട്ടിയെ പ്രതിയാക്കി. പാർട്ടിയുടെ തൃശൂർ ജില്ലാ സെക്രട്ടറിമാരായിരുന്നവരെല്ലാം പ്രതിയായി. എന്തു വിചിത്രമായ നടപടിയാണിതെന്നും പിണറായി ചോദിച്ചു.

കാറിൽ കഞ്ചാവും എംഡിഎംഎയും ഹാഷിഷ് ഓയിലും; ജീപ്പ് കുറുകെയിട്ട് വാഹനം തടഞ്ഞപ്പോൾ പൊലീസിന് നേരെ പെപ്പർ സ്പ്രേ പ്രയോഗം; നാലംഗ സംഘം പിടിയിൽ

BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026
BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026
BREAKING NEWS
"ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ, അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്!! ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്, എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല... എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്, നീതിക്കായി ഏതറ്റം വരെയും പോകും- ജയബാലകൃഷ്ണന്റെ  മക്കൾ
26 Oct 2026
BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026