BREAKING NEWS

‘ജില്ലാ സെക്രട്ടറിയാകാൻ കഴിവുള്ള നേതാക്കൾ ഇല്ല, ആര്യാ രാജേന്ദ്രനെ കാറിൽ കയറ്റിയപ്പോൾ കാറി തുപ്പുന്നത് പോലെ ആയിരുന്നു സ്ത്രീകളുടെ പ്രതികരണം- എംവി ​ഗോവിന്ദൻ!! ‘സംസ്ഥാന സെക്രട്ടറി എന്നാണ് ഈ പാർട്ടി പ്രവർത്തനം തുടങ്ങിയതെന്ന് തനിക്കറിയാ’മെന്ന് ഒരു പ്രതിനിധിയുടെ മറുപടി, വേദിയിലിരുത്തി വിമർശിച്ച് തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ്

· · 1 min read
Share: Copied!

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഎം സംസ്ഥാന നേതൃത്വത്തിന് എതിരെ പാർട്ടി കമ്മിറ്റികളിൽ രൂക്ഷ വിമർശനം. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഒരു തികഞ്ഞ പരാജയമെന്നാണ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിൽ ഉയർന്ന വിമർശനം. തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കുന്നതിൽ സംസ്ഥാന സെക്രട്ടറി പരാജയപ്പെട്ടെന്നും ഭാര്യ മത്സരിച്ചതോടെ അവരെ ജയിപ്പിക്കാനായി കണ്ണൂരിൽ ശ്രദ്ധ കേന്ദ്രീകരിച്ചെന്നാണ് വിമർശനം.

അതുപോലെ തിരുവനന്തപുരത്തെ ജില്ലാ നേതൃത്വത്തിനെതിരെയും വിമർശനമുയർന്നു. ജില്ലാ സെക്രട്ടറിയാകാൻ കഴിവുള്ള നേതാക്കൾ ഇല്ലെന്ന എം വി ഗോവിന്ദന്റെ പരാമർശത്തിലാണ് വിമർശനം ഉയർന്നത്. എം വി ഗോവിന്ദൻ എന്നാണ് പാർട്ടി പ്രവർത്തനം തുടങ്ങിയത് എന്ന് തനിക്കറിയാമെന്നായിരുന്നു ഒരു പ്രതിനിധിയുടെ മറുപടി. തങ്ങൾ യോഗ്യരല്ല എന്ന് എം വി ഗോവിന്ദൻ എങ്ങനെ പറയുമെന്നും വിമർശനം ഉയർന്നു.

അതേസമയം യോഗത്തിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെ വിമർശിച്ച് വി ശിവൻകുട്ടിയും രംഗത്തെത്തി. മുൻ മേയർ എന്ന നിലയിലുള്ള അവരുടെ പ്രവർത്തനം അവമതിപ്പ് ഉണ്ടാക്കിയെന്നും തെരഞ്ഞെടുപ്പ് സമയത്ത് ആര്യാ രാജേന്ദ്രനെ കാറിൽ കയറ്റിയപ്പോൾ സ്ത്രീകൾ അടക്കം എതിർത്തെന്നും ശിവൻകുട്ടി പറഞ്ഞു. കാറി തുപ്പുന്നത് പോലെ ആയിരുന്നു സ്ത്രീകളുടെ പ്രതികരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1400 വോട്ട് ലീഡ് പ്രതീക്ഷിച്ച ബൂത്തിൽ വെറും അഞ്ച് വോട്ടിന്റെ ലീഡ് മാത്രമാണ് ലഭിച്ചതെന്നും വി ശിവൻകുട്ടി പറഞ്ഞു.

“സാധാരണ കഷായംകൊണ്ടൊന്നും സിപിഎം നന്നാവില്ല”, സാമ്പത്തിക മോഹികളും അധികാരമോഹികളും പാര്‍ട്ടിയെ നശിപ്പിച്ചു, നേതാക്കൾക്ക് ആത്മാർഥതയില്ല, കക്കുകയും വെള്ളമടിക്കുകയും ചെയ്യുന്നവർ മാത്രമേ പാര്‍ട്ടിക്ക് ആവശ്യമുള്ളൂ, വിമര്‍ശനവുമായി ജി സുധാകരന്‍

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026