BREAKING NEWS

“ജനങ്ങൾ തള്ളിയ ആളല്ല പ്രതിപക്ഷ നേതാവാകേണ്ടത്”, തോറ്റിട്ടും എന്തിന് നേതൃസ്ഥാനത്ത് വന്നു?? അഹങ്കാരത്തിൽ സംസാരിച്ചാൽ ജനം തിരിച്ചടിക്കും, പിണറായി വിജയനും മറ്റ് മന്ത്രിമാര്‍ക്കുമുണ്ടായിരുന്നത് രാജാവെന്ന ഭാവം, രൂക്ഷ വിമര്‍ശനവുമായി സിപിഐ നേതാവ് അജിത് കൊളാടി

· · 1 min read
Share: Copied!

മലപ്പുറം: പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളുടെ അഹങ്കാരമാണ് എൽഡിഎഫിന് ഇത്ര വലിയ തോൽവിയുണ്ടാക്കിയതെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അംഗവും തിരൂരങ്ങാടി എൽഡിഎഫ് സ്ഥാനാർഥിയുമായ അജിത് കൊളാടി.  അഹങ്കാരത്തിൽ സംസാരിച്ചാൽ ജനം തിരിച്ചടിക്കുമെന്നും കമ്യൂണിസ്റ്റുകാർ നേരത്തെ തന്നെ എൽഡിഎഫിനെ മാറ്റാൻ തയാറെടുത്തിരുന്നുവെന്നും അജിത് കൊളാടി.

തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം പിണറായി വിജയനാണെന്ന് സിപിഐ എറണാകുളം ജില്ലാ എക്സിക്യൂട്ടീവിലും വിമർശനമുയർന്നു.പിണറായിക്ക് ലാളിത്യമില്ലെന്നും മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും രാജാവെന്ന് ഭാവിച്ചുവെന്നും വിമർശനമുണ്ട്. ജനങ്ങൾ തള്ളിയ ആളല്ല പ്രതിപക്ഷ നേതാവാകേണ്ടതെന്നും എൽഡിഎഫിൽ സിപിഐക്ക് പ്രസക്തിയില്ലാതായെന്നും അംഗങ്ങൾ പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സംസ്ഥാന നേതൃത്വങ്ങൾക്കെതിരെ അണികൾക്കിടയിൽ നിന്ന് രൂക്ഷ വിമർശനങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.

മറയില്ലാതെ സംസാരിക്കാനും മുൻ വിധിയില്ലാതെ കേൾക്കാനും നേതൃത്വം തയാറാകണമെന്ന സംസ്ഥാന സെക്രട്ടേറിയറ്റിലെ ആവശ്യം അംഗീകരിക്കപ്പെട്ടതോടെ സിപിഎമ്മിൽ വീണ്ടും വിമർശിക്കാനുള്ള ജനാധിപത്യം പുനസ്ഥാപിക്കപ്പെട്ടിട്ടുണ്ട്. തുറന്ന് വിമർശിക്കാമെന്ന് പറഞ്ഞപ്പോൾ നേതൃത്വം ഇത്രയേറെ വിമർശനങ്ങൾ പ്രതീക്ഷിച്ച് കാണില്ലെന്നാണ് വിലയിരുത്തൽ.

പിണറായി വിജയനോട് മുൻകാലങ്ങളിൽ മൗനം പാലിച്ചവരെല്ലാം തുറന്നടിച്ചു തുടങ്ങി. പിണറായി വിജയൻറെ ശൈലി,വെള്ളാപ്പള്ളിയെ പിന്തുണച്ചത്, പിണറായിക്ക് ധാർഷ്ട്യം എന്ന പ്രചരണം,തോറ്റിട്ടും എന്തിന് പ്രതിപക്ഷ നേതൃസ്ഥാനത്ത് വന്നു എന്നുള്ള ചോദ്യം അടക്കം ഉയർന്നുവന്നു കഴിഞ്ഞു

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026