BREAKING NEWS

സിപിഐ സിപിഎം പോര് മുറുകുന്നു; ഒപ്പിട്ടു പറ്റിച്ചു, ഇനി കത്തിന്റെ പേരിലും പറ്റിക്കരുത്; കേന്ദ്രത്തിന് കത്ത് വൈകുന്നത് മന്ത്രിസഭയില്‍ ഉന്നയിക്കാൻ സിപിഐ

· · 1 min read
Share: Copied!

തിരുവനന്തപുരം:പിഎം ശ്രീ കരാറില്‍ ഒന്നും പറയാതെ ഒപ്പിട്ട സര്‍ക്കാര്‍ വീണ്ടും കേന്ദ്രത്തിനുള്ള കത്തിന്റെ പേരു പറഞ്ഞു പറ്റിക്കുകയാണോ എന്ന സംശയത്തില്‍ സിപിഐ. പിഎം ശ്രീയില്‍ ഒപ്പിട്ടതിനു പിന്നാലെ സമഗ്ര ശിക്ഷാ കേരളം (എസ്എസ്‌കെ) പദ്ധതിക്കുള്ള ആദ്യഗഡുവായ 92.41 കോടി രൂപ കേന്ദ്രം ഇന്നലെ നല്‍കുക കൂടി ചെയ്തതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയാകുന്നത്. പിഎം ശ്രീ തല്‍ക്കാലം മരവിപ്പിക്കുമെന്നും നിബന്ധനകളില്‍ ഇളവു വേണമെന്നും കാണിച്ച് കേന്ദ്രത്തിനു കത്തയയ്ക്കുമെന്നു പറഞ്ഞാണ് സര്‍ക്കാരും സിപിഎമ്മും സിപിഐയുടെ പ്രതിഷേധം തണുപ്പിച്ചത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും സാങ്കേതികത്വത്തിന്റെ പേരില്‍ ഇതുവരെ കേന്ദ്രത്തിനു കത്തയയ്ക്കാന്‍ വിദ്യാഭ്യാസവകുപ്പ് തയാറായിട്ടില്ല. ഇക്കാര്യം ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ ഉന്നയിക്കുമെന്നാണു സൂചന. 

കഴിഞ്ഞ ആഴ്ച മന്ത്രിസഭയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന തരത്തില്‍ സിപിഐ പ്രതിഷേധം ശക്തമാക്കിയതോടെയാണ് മാരത്തണ്‍ ചര്‍ച്ചകള്‍ക്കു ശേഷം പദ്ധതി തല്‍ക്കാലം മരവിപ്പിക്കാനും കേന്ദ്രത്തിനു കത്തയയ്ക്കാനും മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെ അയഞ്ഞ സിപിഐ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ധാരണാപത്രത്തില്‍ ഒപ്പിട്ടെങ്കിലും തല്‍ക്കാലം പദ്ധതി നടപ്പാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രത്തെ അറിയിക്കാന്‍ മന്ത്രിസഭ തീരുമാനിക്കും ചെയ്തു. കത്തിന്റെ കരട് മുഖ്യമന്ത്രി കണ്ട ശേഷം പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ.വാസുകിയുടെ ഓഫിസില്‍ എത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി സ്ഥിരീകരിച്ചിരുന്നു. ഒരാഴ്ച കഴിഞ്ഞിട്ടും കത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാത്തതിലാണ് സിപിഐക്ക് അതൃപ്തിയുള്ളത്. 

അതേസമയം, അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം കിട്ടിയാലുടന്‍ കത്തയയ്ക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കത്ത് അയയ്ക്കാത്തതില്‍ സിപിഐക്ക് അതൃപ്തിയൊന്നും ഇല്ല. അവരുടെ മന്ത്രിമാരുമായി ഇന്നലെയും സംസാരിച്ചിരുന്നു. അങ്ങനെ വിഷമമൊന്നും ഉള്ളതായി തോന്നിയില്ല. ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ പ്രശ്‌നം അല്ലല്ലോ അത്. എല്‍ഡിഎഫ് ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026
BREAKING NEWS
കേസിൽ ഒത്തുകളി നടക്കുന്നതായി കോടതിയുടെ രൂക്ഷ വിമർശനം, പിന്നാലെ പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ സംസ്ഥാനത്ത് ആദ്യ അറസ്റ്റ്, മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ, ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് രണ്ടുദ്യോ​ഗസ്ഥരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തി
28 Oct 2026
BREAKING NEWS
'എന്നെ സമ്മർദ്ദപ്പെടുത്തരുത്, ബ്ലാക്ക് മെയിൽ ചെയ്യരുത്' എന്നാണ് നേരിൽ കണ്ടപ്പോൾ പറഞ്ഞത്, കള്ളങ്ങൾ വിളിച്ചു പറയുന്നത് മുഖ്യമന്ത്രി കസേരയിരിക്കുന്ന ആൾക്ക് ചേരുന്ന രീതിയല്ല, സഭയിൽ പറഞ്ഞത് കള്ളം!! കാര്യം നടക്കില്ലെന്ന നിലപാടാണ് മന്ത്രിക്ക് ഉള്ളതെങ്കിൽ ഒരു ജീവൻ ഇവിടെ നഷ്ടമാകും, ഒരു വളർമതി മരിച്ചാൽ 100...
28 Oct 2026
BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026