കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ പുരോഹിതൻ അറസ്റ്റിൽ. ഫാ. ഡെന്നീസ് പ്രവീണിനെയാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്.
2022 മുതൽ 2024 വരെയുള്ള കാലയളവിൽ ധ്യാനത്തിന് എത്തിയിരുന്ന പെൺകുട്ടിയെ പലതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
സംഭവസമയത്ത് പരിമണം കാർമൽ ഭവൻ ആശ്രമത്തിൽ പുരോഹിതനായി പ്രവർത്തിച്ചിരുന്ന ഡെന്നീസ് പ്രവീൺ പിന്നീട് തിരുവനന്തപുരം പുളിങ്കുടിയിലെ ധ്യാനകേന്ദ്രത്തിലേക്ക് മാറിയിരുന്നു.
പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

















































