BREAKING NEWS

രാഹുൽ ഈശ്വർ വ്യാഴാഴ്ച വൈകിട്ട് അഞ്ചുവരെ പോലീസ് കസ്റ്റഡിയിൽ!! അതിജീവിതയെ അപമാനിക്കാൻ ഉപയോഗിച്ച ഡിജിറ്റൽ തെളിവുകൾ അടങ്ങിയ പെൻഡ്രൈവ് ടെക്നോ പാർക്കിലെ ഓഫീസിൽ, പരിശോധന നടത്തണം, ​ഗൂഢാലോചന അന്വേഷിക്കണം- പോലീസ് കോടതിയിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയ യുവതിയെ സൈബറിടത്തിൽ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറെ വ്യാഴാഴ്ച വൈകിട്ട് അഞ്ചുവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. രാഹുലിന്റെ പ്രൊഡക്ഷൻ വാറന്റ് ഇന്ന് കോടതിയിൽ വന്നിരുന്നു. തിരുവനന്തപുരം സിറ്റി സൈബർ പോലീസ് ആണ് കേസന്വേഷിക്കുന്നത്. ഇതിനിടെ രാഹുൽ ഈശ്വർ ജില്ലാ കോടതിയിൽ ജാമ്യാപേക്ഷ നൽകി. ജാമ്യാപേക്ഷ ഡിസംബർ 6ന് പരിഗണിക്കും. അഡീ.സിജെഎം കോടതിയാണ് കേസ് പരിഗണിച്ചത്

രാഹുൽ അതിജീവിതയെ അപമാനിക്കാൻ ഉപയോഗിച്ച ഫോട്ടോകൾ, ടെക്സ്റ്റുകൾ തുടങ്ങിയവ അടങ്ങിയ പെൻഡ്രൈവ് ഡിജിറ്റൽ സാമഗ്രികൾ ടെക്നോ പാർക്കിലെ ഓഫീസിലുണ്ടെന്നാണ് രാഹുൽ ഈശ്വർ പോലീസിനോടു പറഞ്ഞിരുന്നു. അതിനാൽ രാഹുലിന്റെ ഓഫിസിൽ പരിശോധന നടത്തണമെന്നും കേസിൽ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി കസ്റ്റഡി അനുവദിച്ചത്.

ഡിജിറ്റൽ തെളിവുകളും സാമഗ്രികളും ഓഫീസിൽനിന്ന് എടുത്തശേഷം വ്യാഴാഴ്ച വൈകിട്ട് തിരിച്ച് കോടതിയിൽ ഹാജരാക്കും. പിന്നീട് തിരിച്ച് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടും. രാഹുലിനെതിരേ ബലാത്സംഗ പരാതി നൽകിയ യുവതിയെ സൈബറിടത്തിൽ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.

തെളിവുണ്ടെങ്കിൽ എനിക്ക് വോട്ട് ചെയ്യേണ്ട!! പരാതി ഉന്നയിച്ചത് ആണാണോ പെണ്ണാണോ എന്നുപോലും അറിയില്ല, ഏത് വാഹനത്തിലാണ് കയറ്റിക്കൊണ്ടുപോയത്? ഏത് ഹോംസ്റ്റേയിൽ ആണ് കൊണ്ടിറക്കിയത്? വ്യക്തമാക്കണം, പരാതിയിൽ പറഞ്ഞിട്ടുള്ളത് പച്ചക്കള്ളമാണ്. പിന്നിൽ കൃത്യമായ ഗൂഢാലോചന, പരാതി ഡിജിപിക്ക് മെയിൽ ചെയ്ത് നൽകി, – ഫെന്നി നൈനാൻ

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026