BREAKING NEWS

തൊണ്ടിമുതൽ എലി കരണ്ടു? കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ, കൊടി സുനി തുടങ്ങിയവർ പ്രതികളായ ഫസൽ വധക്കേസിലെ തൊണ്ടിമുതൽ കോടതിയിൽ കാണാതായി, മിസ്സിങ്ങായത് നിർണായക തെളിവായ ഫസലിന്റെ രക്തം പറ്റിയ തൂവാല!! കൂടുതൽ പരിശോധന വേണം- സിബിഐ

· · 1 min read
Share: Copied!

കണ്ണൂർ: തലശ്ശേരി ഫസൽ വധക്കേസിലെ തൊണ്ടിമുതലായ രക്തം പുരണ്ട തൂവാല കാണാതായി. എറണാകുളം സിജെഎം കോടതിയിൽ നിന്നാണ് തൊണ്ടിമുതൽ കാണാതായത്. ഫസലിന്റെ രക്തം പുരണ്ട തൂവാലയാണ് കാണാതായത്. കേസിൽ നിർണായക തെളിവാണ് കാണാതായ തൂവാല.

കഴിഞ്ഞ ദിവസം നടന്ന കേസിന്റെ വിചാരണ വേളയിൽ തൂലാവ ഹാജരാക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് തൂവാല കാണുന്നില്ലെന്ന് വ്യക്തമായത്. തൂവാല കാണാനില്ലെന്ന് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് എലി കരണ്ടതാകാമെന്നാണ് നിഗമനം. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ പരിശോധനകൾ വേണമെന്നാണ് സിബിഐ പറയുന്നത്. അതേസമയം തൂവാല കാണാതായത് കേസിൽ തിരിച്ചടിയാകില്ലെന്നും ഫോറൻസിക് റിപ്പോർട്ടടക്കം ഉണ്ടെന്നും സിബിഐ പറയുന്നു.

2006 ഒക്ടോബർ 22നാണ് എൻഡിഎഫ് പ്രവർത്തകനായ മുഹമ്മദ് ഫസൽ കൊല്ലപ്പെട്ടത്. സിപിഎം പ്രവർത്തകനായിരുന്ന ഫസൽ പാർട്ടി വിട്ട് എൻഡിഎഫിൽ ചേർന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പോലീസ് കണ്ടെത്തൽ. നിയുക്ത എംഎൽഎയായ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ, കൊടി സുനി തുടങ്ങി എട്ട് പേരാണ് കേസിലെ പ്രതികൾ.

BREAKING NEWS
കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുഞ്ഞുങ്ങളുടെ കൊലപാതകക്കേസ് വഴിത്തിരിവ്; അമ്മയുടെ സുഹൃത്തും അറസ്റ്റിൽ, കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ്; സൂചന കിട്ടിയത് തെളിവെടുപ്പിനിടെ
29 Oct 2026
BREAKING NEWS
കിം ജോങ് യുൻ ഇത് എന്ത് ഭാവിച്ചാ? ’പത്ത് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു; എല്ലാം 250 കിലോമീറ്റർ അകലെ കടലിൽ പതിച്ചു’ ; ഉത്തര കൊറിയയുടെ നീക്കത്തിൽ ജാഗ്രത ശക്തമാക്കി ദക്ഷിണ കൊറിയ
29 Oct 2026
BREAKING NEWS
ആ പെൺകുട്ടിക്ക് എന്റെ മകനോട് ക്രഷാണ്!!!, അവനത് നിരസിച്ചു, അവളാണ് ക്വട്ടേഷന്‍ നല്‍കിയത്, എന്റെ മകന് മാരകമായി പരുക്കേറ്റു, പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ മർദിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി മാതാവ്
29 Oct 2026
BREAKING NEWS
ഡിവൈഎഫ്ഐയില്‍ ചേര്‍ന്നയാള്‍ എപ്പോള്‍ മുതലാണ് വീണ്ടും കോണ്‍ഗ്രസ് ആയത്?? കോണ്‍ഗ്രസുകാരന്‍ അല്ല ഇനി ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപട്ടര്‍ ആണ് എങ്കിലും വൃത്തികേട് കാണിച്ചാല്‍ അതങ്ങനെ തന്നെയാണ് എന്ന് പറയും, കാരണം ന്യായീകരിക്കാന്‍ ഈ പാര്‍ട്ടിയുടെ പേര് എന്ന് സിപിഎം എന്നല്ല- പുഴു വിവാദത്തില്‍ അഡ്വ. വസന്ത് ...
29 Oct 2026