BREAKING NEWS

അറസ്റ്റ് നടന്നിരിക്കുന്നത് ഏതെങ്കിലും ഒരു ‘ബനാന റിപ്പബ്ലിക്കിലല്ല’, എസ്ഐയുടെ ഉദ്ദേശ ശുദ്ധിയെ സംശയിക്കുന്നു, പോലീസിലെ ഉന്നതർ പരിശോധിക്കണം!! 10 മില്ലി മദ്യം കൈവശം വച്ചതിന് യുവാവിനെതിരെ കേസ്, ഒരാഴ്ച റിമാൻഡിൽ… എസ്ഐയെ നിർത്തിപ്പൊരിച്ച് കോടതി

· · 1 min read
Share: Copied!

മഞ്ചേരി: വെറും പത്തു മില്ലിലീറ്റർ ഇന്ത്യൻ നിർ‌മിത വിദേശ മദ്യം കൈവശം വച്ചതിനു യുവാവിനെ അറസ്റ്റ് ചെയ്ത സബ് ഇൻസ്‌പെക്ടറെ വെള്ളം കുടിപ്പിച്ച് കോടതി. ഈ അറസ്റ്റ് നട‌ന്നിരിക്കുന്നത് ഏതെങ്കിലും ഒരു ബനാന റിപ്പബ്ലിക്കിലല്ലെന്നു പറഞ്ഞ കോടതി എസ്ഐയുടെ ഉദ്ദേശശുദ്ധിയെ സംശയിക്കുന്നതായും അറിയിച്ചുയ അബ്കാരി ആക്ട് പ്രകാരം ഒരാൾക്ക് മൂന്നു ലീറ്റർ വരെ ഇന്ത്യൻ നിർമിത വിദേശമദ്യം കൈവശം വയ്ക്കാമെന്നിരിക്കെ വെറും 10 മില്ലിലീറ്റർ മദ്യം കൈവശം വച്ചതിനു യുവാവിനെ അറസ്റ്റ് ചെയ്ത വളാഞ്ചേരി പോലീസ് സബ് ഇൻസ്‌പെക്ടറെയാണ് മഞ്ചേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് രൂക്ഷ ഭാഷയിൽ വിമർശിച്ചത്.

ഇക്കഴിഞ്ഞ 25നാണ് ബാർബർ ഷോപ്പ് നടത്തി വരുന്ന തിരൂർ പൈങ്കണ്ണൂർ വാരിയത്തൊടി ധനേഷി (32)നെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഒരാഴ്ചയോളം ധനേഷ് റിമാൻഡിലായിരുന്നു. ധനേഷിനു ജാമ്യം അനുവദിച്ചു കൊണ്ടു നൽകിയ ഉത്തരവിലാണ് കോടതിയുടെ പരാമർശം. ബാർബർ ഷോപ്പ് നടത്തി വരുന്ന ധനേഷ് ഷേവിങ് ലോഷനായി ഉപയോഗിച്ചതായിരിക്കാം ഈ തൊണ്ടി മുതലെന്ന് നിരീക്ഷിച്ച കോടതി സമൂഹത്തിലെ താഴെക്കിടയിലുള്ള യുവാവിനെ അറസ്റ്റ് ചെയ്യുന്നതിൽ അമിതാവേശം കാണിച്ച എസ്ഐയുടെ ഉദ്ദേശ്യ ശുദ്ധിയിൽ സംശയം പ്രകടിപ്പിച്ചു.

ഇത്തരമൊരു അറസ്റ്റ് നടന്നിരിക്കുന്നത് ഏതെങ്കിലും ബനാന റിപ്പബ്ലിക്കിലല്ലെന്നും പകരം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാൽതന്നെ അന്വേഷണ ഉദ്യോഗസ്ഥൻ സംവേദന ക്ഷമതയുള്ളവനായിരിക്കണമെന്നും ഇക്കാര്യം പോലീസിലെ ഉന്നതർ പരിശോധിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

കൊടുംകുറ്റവാളി ബാലമുരുകൻ ചാടിപ്പോയ സംഭവം; തമിഴ്നാട് പൊലീസിൻറ വീഴ്ച വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്, സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു

BREAKING NEWS
'എന്നെ സമ്മർദ്ദപ്പെടുത്തരുത്, ബ്ലാക്ക് മെയിൽ ചെയ്യരുത്' എന്നാണ് നേരിൽ കണ്ടപ്പോൾ പറഞ്ഞത്, കള്ളങ്ങൾ വിളിച്ചു പറയുന്നത് മുഖ്യമന്ത്രി കസേരയിരിക്കുന്ന ആൾക്ക് ചേരുന്ന രീതിയല്ല, സഭയിൽ പറഞ്ഞത് കള്ളം!! കാര്യം നടക്കില്ലെന്ന നിലപാടാണ് മന്ത്രിക്ക് ഉള്ളതെങ്കിൽ ഒരു ജീവൻ ഇവിടെ നഷ്ടമാകും, ഒരു വളർമതി മരിച്ചാൽ 100...
28 Oct 2026
BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ നയം വ്യക്തമാക്കി ആഭ്യന്തര വകുപ്പ്!! മുഖംനോക്കാതെ നടപടി... തലപ്പത്തും സീറ്റ് തെറിച്ചു, കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി, കാളിരാജ് മഹേഷ് കുമാറിനു പകരമെത്തുക ആർ നിശാന്തിനി?
28 Oct 2026
BREAKING NEWS
41.9% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 സീറ്റുകളിൽ ലീഡ്, ആഘോഷത്തിന് തുടക്കമിട്ട് അനുയായികൾ!! രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് ഐസൻകോട്ട്
28 Oct 2026