BREAKING NEWS

മരുമോന്റെ തട്ടകത്തിൽ കളത്തിലിറങ്ങുക അൻവർ തന്നെ? കാറ്റു കൊള്ളാൻ ഇറങ്ങിയതാണ്, കളപറിക്കാനല്ല…, ബേപ്പൂർ ബീച്ചിൽ ജനങ്ങളുമായി കുശലം പങ്കിടുന്ന വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ച് പിവി അൻവർ

· · 1 min read
Share: Copied!

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂരിൽ കളത്തിലിറങ്ങുക പിവി അൻവർ തന്നെയെന്ന അഭ്യൂഹം ശക്തമാകുന്നു. ബീച്ചിൽ എത്തി ജനങ്ങളുമായി കുശലം പങ്കിടുന്ന വീഡിയോ പിവി അൻവർ ഫേസ്ബുക്കിൽ പങ്കുവെച്ചതാടെയാണ് സംശയങ്ങൾക്ക് ബലം കൂടിയത്. കാറ്റു കൊള്ളാൻ ഇറങ്ങിയതാണ്, കളപറിക്കാനല്ലെന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ടീം യുഡിഎഫ്, ബേപ്പൂർ എന്നീ ഹാഷ്ടാ​ഗുകളും വീ‍ഡിയോയിൽ ആഡ് ചെയ്തിട്ടുണ്ട്.

അതേപോലെ നേരത്തെ അൻവറിനെ യുഡിഎഫിൻ്റെ ഭാ​ഗമാക്കാൻ തീരുമാനിച്ചതിന് പിന്നാലെ പിവി അൻവറിന് ബേപ്പൂരിന്റെ മണ്ണിലേക്ക് സ്വാഗതം എന്നെഴുതിയ ഫ്ളക്സുകൾ ബേപ്പൂരിൽ പ്രത്യക്ഷപ്പെട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ പിവി അൻവർ കോഴിക്കോട് ബേപ്പൂരിൽ മത്സരിക്കണമെന്ന നിർദേശം യുഡിഎഫ് നേതൃത്വം മുന്നോട്ട് വെച്ചതായി നേരത്തെതന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. മണ്ഡലത്തിൽ സജീവമാകാൻ അൻവറിന് യുഡിഎഫ് നേതൃത്വം നിർദ്ദേശം നൽകിയെന്നും അതിനായി കോഴിക്കോട് ഡിസിസിയും അൻവറിന് മേൽ സമ്മർദം ചെലുത്തിയെന്നുമായിരുന്നു റിപ്പോർട്ടുകൾ.

കൂടാതെ ബേപ്പൂരിൽ മാത്രമല്ല കേരളത്തിൽ എവിടെയും മത്സരിക്കാൻ യോഗ്യതയും അർഹതയുമുള്ള നേതാവാണ് അൻവർ എന്ന് കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺ കുമാർ നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ആര് മത്സരിച്ചാലും ബേപ്പൂരിൽ എൽഡിഎഫ് വിജയിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രിയും ബേപ്പൂരിലെ സിറ്റിം​ഗ് എംഎൽഎയുമായ മുഹമ്മദ് റിയാസും പ്രതികരിച്ചിരുന്നു.

ബേപ്പൂരിൽ യുഡിഎഫിന് അവരുടെ സ്ഥാനാർത്ഥിയെ നിശ്ചയിക്കാം. വോട്ടർ പട്ടികയിൽ പേരുള്ള ആർക്കും മത്സരിക്കാം. ആര് മത്സരിച്ചാലും എൽഡിഎഫ് സ്ഥാനാർത്ഥിയായിരിക്കും അവിടെ വിജയിക്കുകയെന്നായിരുന്നു മുഹമ്മദ് റിയാസിൻ്റെ പ്രതികരണം. മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ മണ്ഡലമായ ബേപ്പൂരിൽ മത്സരിക്കാൻ താൻ തയ്യാറാണെന്ന് നേരത്തെ തന്നെ പിവി അൻവർ പറഞ്ഞിരുന്നു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026