BREAKING NEWS

19-ാം വയസിൽ രാജീവ് ​ഗാന്ധി വധക്കേസ് പ്രതി… കുറ്റം സ്‌ഫോടകവസ്തുവിന് വേണ്ടി 9 വോൾട്ടിന്റെ ബാറ്ററി നൽകി… 31 വർഷത്തിനു ശേഷം ജയിൽ മോചിതനായി നിയമ പഠനത്തിന് എൻറോൾ ചെയ്തു!! പേരറിവാളൻ ഇനി മുതൽ അഡ്വക്കേറ്റ് എ.ജി. പേരറിവാളൻ

· · 1 min read
Share: Copied!

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും നാലുകൊല്ലം മുൻപ് ജയിൽമോചിതനാവുകയും ചെയ്ത എ.ജി. പേരറിവാളൻ (54) ഇനി മുതൽ അഡ്വക്കേറ്റ് എ.ജി. പേരറിവാളൻ.

മുപ്പതുകൊല്ലത്തിലധികം ജയിലിൽ കഴിഞ്ഞ പേരറിവാളൻ 2022 മേയ് 18-നാണ് മോചിതനായത്. തുടർന്ന് കർണാടകയിലെ സ്വകാര്യ നിയമ കോളേജിൽ ചേർന്ന് പഠനം പൂർത്തിയാക്കി. മദ്രാസ് ഹൈക്കോടതി ഓഡിറ്റോറിയത്തിൽ തമിഴ്‌നാടിന്റെയും പുതുച്ചേരിയുടെയും ബാർ കൗൺസിൽ സംഘടിപ്പിച്ച എൻറോൾമെന്റ് പരിപാടിയിലാണ് അദ്ദേഹം എൻറോൾ ചെയ്തത്.

1991-ൽ 19 വയസിലാണ് രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട് പേരറിവാളൻ അറസ്റ്റിലാകുന്നത്. സ്‌ഫോടകവസ്തുവിന് വേണ്ടി 9 വോൾട്ടിന്റെ ബാറ്ററി നൽകിയെന്നായിരുന്നു അദ്ദേഹത്തിന് മേൽ ചുമത്തിയിരുന്ന കുറ്റം. 31 വർഷത്തെ ജയിൽ ജീവിതത്തിനു ശേൽം 2022ൽ ജയിൽ മോചിതനായി.

ആൾതാമസമില്ലാത്ത വീടിന്റെ ശുചിമുറിയിൽ പഞ്ചായത്തംഗത്തെ അവശനിലയിൽ കണ്ടെത്തിയ സംഭവം; ധന്യയുടെ നാക്കിനടിയിൽ ചുരുട്ടിക്കൂട്ടി വച്ചിരുന്ന നിലയിൽ ടിഷ്യു പേപ്പർ; പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നത്

BREAKING NEWS
സ്കൂളിൽ നടന്ന ഫുട്ബോൾ ടൂർണമെന്റുമായി ബന്ധപ്പെട്ട് തർക്കം, ഏഴാം ക്ലാസുകാരനെ ഒമ്പതാം ക്ലാസ് വിദ്യാർഥി ക്രൂരമായി മർദിച്ചു, ശ്വാസകോശത്തിനടക്കം ക്ഷതം, 12 വയസുകാരൻ അതീവ ​ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ
29 Nov 2026
BREAKING NEWS
കൂട്ടുകാരന്റെ കെട്ടുനിറ ചടങ്ങിനെത്തി; പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങി; രണ്ട് ഒൻപതാം ക്ലാസ് വിദ്യാർഥികളെ കാണാതായി
28 Nov 2026
BREAKING NEWS
'എസ്എംഎ ചികിത്സാ ഫണ്ട് സമാഹരണത്തെ സ്വാഗതംചെയ്യുന്നു'; നേരത്തെയുള്ള പ്രസ്താവന തിരുത്തി മന്ത്രി കെ. മുരളീധരൻ; 'കുട്ടികൾക്ക് ആവശ്യമുള്ളത് ജീൻ തെറാപ്പിയാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്'
28 Nov 2026
BREAKING NEWS
ഭാര്യയുടെ മുൻഭർത്താവിന്റെ വിരോധം; 13-കാരിയെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി, 53 ദിവസം ജയിൽവാസം; രണ്ടുവർഷത്തിനുശേഷം നിരപരാധിയെന്ന് കോടതി. 'എന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുത്' - ഗോപകുമാർ
28 Nov 2026