BREAKING NEWS

ആദ്യം പാലക്കാടുള്ളവരെ പരി​ഗണിക്കൂ, എന്നിട്ടുമതി സെലിബ്രിറ്റി… പാലക്കാട് ഉണ്ണി മുകുന്ദനെ പരി​ഗണിക്കുന്നുവെന്ന അഭ്യൂഹങ്ങൾ പുറത്തുവന്നതെ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറി, ആർഎസ്എസിന്റെയും ബിജെപി പ്രവർത്തകരുടെയും പിന്തുണ തനിക്കുണ്ട്, മത്സരിക്കാൻ സന്നദ്ധത അറിയിച്ച് പ്രമീള ശശിധരൻ, പ്രശാന്ത് ശിവനെ മത്സരിപ്പിക്കണമെന്ന് മറ്റൊരു വിഭാ​ഗം!! സർവേ ഫലം ഉണ്ണിക്കും മേജർ രവിക്കും ആർ ശ്രീലേഖയ്ക്കും അനുകൂലം

· · 1 min read
Share: Copied!

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിൽ പാലക്കാട് നിന്നുള്ളവരെ തന്നെ പരിഗണിക്കണമെന്ന ആവശ്യവുമായി ബിജെപിയിലെ ഒരു വിഭാ​ഗം രം​ഗത്ത്. മണ്ഡലത്തിനു പുറത്തുള്ള മറ്റ് നേതാക്കളെയോ, സെലിബ്രിറ്റികളെയോ പരിഗണിക്കരുതെന്നും പാലക്കാട്ടെ ഒരു വിഭാഗം ബിജെപി നേതാക്കൾ നേതൃത്വത്തോട് ആവശ്യപ്പെട്ടു.

നടൻ ഉണ്ണി മുകുന്ദൻ സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് നേതാക്കളുടെ ആവശ്യം. തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിന് മുന്നോടിയായി ബിജെപി ഒരു സർവേ നടത്തിയിരുന്നു. ഈ സർവേയിൽ ഉണ്ണി മുകുന്ദനും മേജർ രവിക്കും ആർ ശ്രീലേഖയ്ക്കുമെല്ലാം മുൻഗണന ലഭിക്കുകയായിരുന്നു. ഇവർ മൂന്നുപേരെയും സ്ഥാനാർത്ഥികളായി നിർത്തുന്നത് ബിജെപിക്ക് ഗുണം ചെയ്യും എന്നാണ് സർവേ ഫലം പറയുന്നത്.

ഇതിനിടെ മണ്ഡലത്തിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് പാലക്കാട് മുനിസിപ്പാലിറ്റി മുൻ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ രംഗത്തെത്തി. പാലക്കാട് മണ്ഡലത്തിൽ ബിജെപിക്ക് വിജയിക്കാൻ അനുകൂലമായ സാഹചര്യമാണുള്ളത്. പാർട്ടി ആവശ്യപ്പെട്ടാൽ തീർച്ചയായും മത്സരിക്കും. ജനങ്ങൾക്ക് വേണ്ടിയാണ് മത്സരിക്കാനുള്ള തീരുമാനമെന്നും ആർഎസ്എസിന്റെയും ബിജെപി പ്രവർത്തകരുടെയും പിന്തുണ തനിക്കുണ്ടെന്നും പ്രമീള അവകാശപ്പെട്ടു. എന്നാൽ ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവനെ മത്സരിപ്പിക്കണമെന്ന് മറ്റൊരു വിഭാഗം ആവശ്യമുന്നയിക്കുന്നുണ്ട്.

‘ദ്രവിച്ച ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ല, ബിജെപി വർഗീയവാദികളാണെന്നാണ് പറയുന്നത്, നിർഭാഗ്യവശാൽ എന്റെ പാർട്ടി കുറച്ചു മാസങ്ങളായി നടത്തി വരുന്നത് വർഗീയ വിഭജനത്തിന് വേണ്ടിയുള്ള ശ്രമങ്ങളാണ്… ബിജെപിയുടെ വികസന ആശയങ്ങളിൽ പ്രതീക്ഷ, ഇനി മുതൽ ശബ്ദിക്കുക ബിജെപിക്കുവേണ്ടി മാത്രം’!! ചാനൽ ചർച്ചകളിലെ സജീവ ഇടതുശബ്ദം റെജി ലൂക്കോസ് ബിജെപിയിൽ

 

BREAKING NEWS
യമുനയിൽ വെളുത്ത പത, അതിനിടയിൽ ഛഠ് പൂജ; ഡൽഹിയിൽ ബിജെപി-ആം ആദ്മി പോര്; ൻ ഭരണകാലത്ത് ഛഠ് പൂജയ്ക്ക് വിലക്കേർപ്പെടുത്തിയവർ ഇപ്പോൾ വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി
16 Nov 2026
BREAKING NEWS
70കാരിക്ക് നേരെ ലൈംഗികാതിക്രമം, മട്ടാഞ്ചേരി സ്വദേശി പിടിയില്‍
16 Nov 2026
BREAKING NEWS
25 ലക്ഷം രൂപയുടെ ക്വട്ടേഷൻ, ആദ്യം നൽകിയത് 4 ലക്ഷം; തലേദിവസം കവർച്ചയുടെ റിഹേഴ്സൽ; ചാലയിലെ സ്വർണക്കവർച്ചയിൽ അയൽ ജ്വല്ലറി ഉടമയ്ക്കും പങ്കെന്ന് പോലീസ്
16 Nov 2026
BREAKING NEWS
ഒരാഴ്ചയായി വാര്‍ഡ് അടച്ചിട്ടിരിക്കുകയാണ്, അതുകൊണ്ടാണ് പൂച്ചകളും എലികളും കയറിയത്, വിശദീകരണവുമായി ആശുപത്രി സൂപ്രണ്ട്, മോശമായ കിടക്കകള്‍ മാറ്റി ഉടന്‍ തുറക്കണമെന്ന് കെ മുരളീധരന്‍
16 Nov 2026