BREAKING NEWS

പാലക്കാട് മണ്ഡലം പ്രസിഡന്റ് സിപിഎമ്മിൽ ചേർന്നു, പാർട്ടി മാറിയയുടൻ കമ്മിറ്റി ഓഫിസ് ചുവര് പെയിന്റടിച്ച് ചുവപ്പിക്കാനുള്ള ശ്രമത്തിൽ സംഘർഷം, പാർട്ടിമാറിയത് ഡിസിസി പ്രസിഡൻ്റ് ഗ്രൂപ്പിസത്തിന് വഴിയൊരുക്കുന്നുവെന്ന് ആരോപിച്ച്

· · 1 min read
Share: Copied!

പാലക്കാട്: പാലക്കാട് കോൺ​ഗ്രസിന് തിരിച്ചടി നൽകിക്കൊണ്ട് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സിപിഎമ്മിൽ ചേർന്നു. കോട്ടായി മണ്ഡലം പ്രസിഡൻ്റ് കെ മോഹൻകുമാറും പ്രവർത്തകരുമാണ് സിപിഎമ്മിൽ ചേർന്നത്. പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് പാർട്ടി ജില്ലാ സെക്രട്ടറി മോഹൻകുമാറിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. നേരത്തെ, ഡിസിസി നേതൃത്വത്തെ വിമർശിച്ച് മോഹൻകുമാറിൻ്റെ നേതൃത്വത്തിൽ കോട്ടായിയിൽ വിമത കൺവെൻഷൻ നടന്നിരുന്നു. ഡിസിസി പ്രസിഡൻ്റ് ഗ്രൂപ്പിസത്തിന് വഴിയൊരുക്കുന്നുവെന്നായിരുന്നു മോഹൻകുമാർ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഉന്നയിച്ച ആരോപണം.

അതേസമയം പാർട്ടിമാറിയുടൻ കോട്ടായിയിൽ കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി ഓഫീസിന് ചുവന്ന പെയിൻ്റടിക്കാനുള്ള ശ്രമം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. ഇത് പ്രദേശത്ത് സംഘർഷത്തിന് കാരണമായി. കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റായ കെ മോഹൻ കുമാർ സ്ഥാനം രാജിവച്ച് സിപിഎമ്മിൽ ചേർന്ന് പാർട്ടി ഓഫീസ് ചുവപ്പ് പെയിൻ്റടിക്കാനുള്ള ശ്രമമാണ് കോൺഗ്രസ് പ്രവർത്തകർ സംഘടിച്ചെത്തി ചെറുത്തത്. ഇതോടെ സം​ഘർഷമുടലെടുത്തു.

അതോടൊപ്പം രാഹുൽ മാങ്കൂട്ടത്തിലിനും ഷാഫി പറമ്പിലിനും വികെ ശ്രീകണ്oനുമെതിരെ മോഹൻകുമാർ രം​ഗത്തെത്തി. പാലക്കാട് കോൺഗ്രസ് വർഗീയത പറഞ്ഞാണ് വോട്ട് പിടിക്കുന്നതെന്ന് കോൺഗ്രസ് വിട്ട മോഹൻകുമാർ പറ‍ഞ്ഞു. ഷാഫി പറമ്പിൽ പാലക്കാട് ജയിക്കുന്നത് വർഗീയത പറഞ്ഞാണ്. ഷാഫിയുടെ പെട്ടിപിടിക്കുന്നതിനാലാണ് രാഹുലിന് പാലക്കാട്ടെ സീറ്റ് കിട്ടിയത്. പാലക്കാട്ടെ നിരവധി നേതാക്കളെ തഴഞ്ഞു. ഡിസിസി പ്രസിഡന്റിന് പോലും ഷാഫി പരിഗണന നൽകിയില്ലെന്നും മോഹൻ കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

വെടിനിർത്തലില്ല, വ്യോമപാത അടച്ചു, കരമാർ​ഗം രക്ഷപ്പെട്ടോളാൻ ഇന്ത്യൻ വിദ്യാർഥികളോട് ഇറാൻ, 1500ൽ ഏറെ വിദ്യാർഥികൾ അനിശ്ചിതത്വത്തിൽ, വ്യക്തി വിവരങ്ങൾ നൽകാൻ എക്സിൽ ഫോം പങ്കുവച്ച് ഇന്ത്യൻ എംബസി, ഇസ്രയേലിൽ ഇന്ത്യക്കാർ സുരക്ഷിതർ

 

 

 

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026