BREAKING NEWS

‘പ്രിയപ്പെട്ടവരെ, നിങ്ങളോട് എത്ര നന്ദി പറഞ്ഞാലാണ് മതിയാകുക?, സമൂഹത്തിന് വലിയൊരു മാതൃകയാണ് ഈ ഡോക്ടർമാർ’!! വാഹനാപകടത്തിൽ നഷ്ടമാകുമായിരുന്ന ഒരു ജീവൻ വെറും നാലു മിനിറ്റിൽ ഒരു ബ്ലേഡും സ്ട്രോയും കൊണ്ട് തിരിച്ചുപിടിച്ച ഡോക്ടർമാരെ അഭിനന്ദിച്ച് വി‍ഡി സതീശൻ- സംഭവം ഇങ്ങനെ

· · 1 min read
Share: Copied!

കൊച്ചി: ഉദയംപേരൂരിൽ വാഹനാപകടത്തിൽപ്പെട്ട യുവാവിന് നടുറോഡിൽ വെച്ച് വെറുമൊരു ബ്ലേഡും സ്ട്രോയുമുപയോ​ഗിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി ജീവൻ രക്ഷിച്ച ഡോക്ടർമാരെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിനിമാക്കഥകളെ പോലും വെല്ലുന്ന തരത്തിൽ, മൊബൈൽ ഫോൺ വെളിച്ചത്തിൽ നടത്തിയ ഈ സാഹസികമായ ഇടപെടൽ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ പ്രവൃത്തിയാണെന്ന് അദ്ദേഹം പറഞ്ഞു.

ഈ വാർത്ത വായിച്ചപ്പോൾ അത്ഭുതം തോന്നിയെന്ന് പറഞ്ഞ വി.ഡി. സതീശൻ, ഡോക്ടർമാരെ നേരിൽ വിളിച്ച് തന്റെ സന്തോഷവും നന്ദിയും അറിയിച്ചു. “ഒരാളെ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവരിക എന്നത് മഹത്തായ കാര്യമാണ്. പ്രിയപ്പെട്ടവരെ, നിങ്ങളോട് എത്ര നന്ദി പറഞ്ഞാലാണ് മതിയാകുക?” എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സമൂഹത്തിന് വലിയൊരു മാതൃകയാണ് ഈ ഡോക്ടർമാർ നൽകിയതെന്നും, പ്രതിസന്ധി ഘട്ടങ്ങളിൽ നാട്ടുകാരും പോലീസും നൽകിയ സഹായം എടുത്തുപറയേണ്ടതാണെന്നും സതീശൻ കൂട്ടിച്ചേർത്തു.

റോഡിൽ ചോരയിൽ കുളിച്ച്, ശ്വാസമെടുക്കാനാകാതെ പിടയുന്ന യുവാവ്… ചുറ്റും കൂടിനിൽക്കുന്നവരുടെ നിസ്സഹായത… ആശുപത്രിയിലെത്തിക്കാൻ പോലും സമയമില്ലാത്ത ആ നിമിഷം, അപ്പോഴാണ് എറണാകുളം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോക്ടർമാരായ തോമസ് പീറ്റർ, അദ്ദേഹത്തിന്റെ ഭാര്യ ഡോ. ദിദിയാ തോമസ് എന്നിവർ പള്ളിയിലേക്ക് പോകുന്ന വഴിക്കാണ് ഉദയംപേരൂരിൽ വെച്ച് അപകടം കാണുന്നത്. ഈ സമയം കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോ തൊറാസിക് സർജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബി. മനൂപും സ്ഥലത്തുണ്ടായിരുന്നു.

വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ശ്വാസനാളം അടഞ്ഞ് ‘റെസ്പിറേറ്ററി അറസ്റ്റ്’ എന്ന അവസ്ഥയിലായിരുന്നു ബൈക്ക് യാത്രക്കാരനായ ലിനീഷ്. ആ നിമിഷം ഡോക്ടർമാർക്കു മുന്നിൽ ഒരൊറ്റ വഴിയേ ഉണ്ടായിരുന്നുള്ളൂ. ആശുപത്രി വരെ കാത്തിരുന്നാൽ ആ ജീവൻ നഷ്ടപ്പെടും. കയ്യിൽ സർജിക്കൽ ഉപകരണങ്ങളില്ല. നാട്ടുകാർ ഓടിപ്പോയി വാങ്ങിക്കൊടുത്ത ഒരു ഷേവിങ്ങ് ബ്ലേഡും, ഫ്രൂട്ടി കുടിക്കുന്ന സ്‌ട്രോയും മാത്രം.

നിമിഷനേരംകൊണ്ട് ആ റോ‍ഡരിക് ഒരു ഓപ്പറേഷൻ തീയറ്ററായി. റോഡരികിൽ വെച്ച് ബ്ലേഡ് കൊണ്ട് ശ്വാസനാളം തുറന്ന്, സ്‌ട്രോ അതിലേക്ക് കടത്തിവിട്ട് അവർ ആ യുവാവിന് ശ്വാസം നൽകി. നാട്ടുക്കാരും പോലീസും മൊബൈൽ ഫ്ലാഷ് ലൈറ്റ് തെളിയിച്ച് വെളിച്ചം നൽകി കൂടെ നിന്നു.
തുടർ്നനു വൈറ്റില വെൽകെയർ ആശുപത്രിയിൽ എത്തിക്കുമ്പോൾ ആ യുവാവിന്റെ ജീവൻ സുരക്ഷിതമായിരുന്നു.

BREAKING NEWS
’97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ; അവിടെ പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുത്തുകൊടുക്കേണ്ട ആവശ്യമില്ല’; ഫിലിബെക്കിന്റെ വിമർശനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടി നേതാവ്
16 Nov 2026
BREAKING NEWS
മനുഷ്യരെ ആക്ഷേപിക്കുക എന്നത് ചിലരുടെ സ്വാഭാവ വൈകൃതമാണ്, അതൊരു ലൈസന്‍സ് ആയി കൊണ്ടു നടക്കരുത്, ജി സുധാകരനെതിരെ എം ശിവപ്രസാദ്
16 Nov 2026
BREAKING NEWS
'ഒരു ബുള്ളറ്റ് പ്രൂഫ് കവചവും രക്ഷിക്കില്ല, വെടിവെച്ചുകൊല്ലും; അതിനായി മുംബൈയിൽ 200 പേർ തയ്യാറായി നില്ക്കുന്നു'; അമിതാഭ് ബച്ചനും അഭിഷേകിനും വധഭീഷണിയുമായി ഗുണ്ടാത്തലവൻ ഗോൾഡി ധില്ലൻ
16 Nov 2026
BREAKING NEWS
മൃതദേഹം സ്ട്രച്ചറില്‍ കൊണ്ടുപോകാമെന്ന് അറിയിച്ചിരുന്നു, മഞ്ച കയറ്റിയാല്‍ വാതില്‍ അടക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞിട്ട് കേള്‍ക്കാന്‍ പോലും തയ്യാറായില്ല, മുണ്ടേരിയിലെ ആംബുലന്‍സ് വിവാദത്തില്‍ വിശദീകരണവുമായി ഡ്രൈവര്‍
16 Nov 2026