BREAKING NEWS

വാനോളം പ്രശംസ: ‘അടുത്തതവണയും കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി തന്നെ, അത് ഉറപ്പുള്ള കാര്യമാണ്’- വിഷൻ 2031′ അന്താരാഷ്ട്ര സമ്മേളനത്തിലെ ഉദ്ഘാടന വേദിയിൽ പിണറായി വിജയനെ കോൺ​ഗ്രസ് നേതാവ് മണിശങ്കർ അയ്യർ

· · 1 min read
Share: Copied!

തിരുവനന്തപുരം: അടുത്ത തവണയും പിണറായി വിജയൻ തന്നെയായിരിക്കും കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. ‘വിഷൻ 2031’ അന്താരാഷ്ട്ര സമ്മേളനത്തിലെ ഉദ്ഘാടന വേദിയിൽ പിണറായി വിജയനെ വേദിയിലിരുത്തിയാണ് മണിശങ്കർ അയ്യറുടെ പരാമർശം. ‘അടുത്ത മുഖ്യമന്ത്രി ആകുമെന്ന് എനിക്ക് ഉറപ്പുള്ള മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ’ എന്നായിരുന്നു മണിശങ്കർ അയ്യരുടെ പരാമർശം.

സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തെ പുകഴ്ത്തിയ മണിശങ്കർ അയ്യർ, സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെയും പ്രശംസിച്ചു. സമൂഹത്തിന്റെ മുന്നേറ്റത്തിനായി മഹാത്മാ ഗാന്ധി കാണിച്ചുതന്ന ദിശയിലൂടെ പ്രവർത്തിച്ച സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. പുതിയൊരു ഇന്ത്യയെക്കുറിച്ചുള്ള മഹാത്മാഗാന്ധിയുടെ ദർശനം ഇന്ത്യയിൽ നടപ്പാക്കിയത് കമ്മ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് പാർട്ടിയാണെന്നും അദ്ദേഹം പറയുകയുണ്ടായി. അതേസമയം സമ്മേളനം ബഹിഷ്‌കരിച്ച തന്റെ പാർട്ടി സഹപ്രവർത്തകരുടെ നടപടിയിൽ വളരെയധികം ഖേദിക്കുന്നു. ഇന്ന് നമ്മോടൊപ്പമില്ലാത്ത മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ആശയങ്ങൾ മറ്റേത് സംസ്ഥാനത്തേക്കാളും മികച്ച രീതിയിൽ പ്രാവർത്തികമാക്കാൻ കേരളത്തിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ ഇന്ന് മുതൽ മൂന്ന് ദിവസങ്ങളിലായാണ് നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ ‘വിഷൻ 2031: വികസനവും ജനാധിപത്യവും’ എന്ന വിഷയത്തിൽ അന്താരാഷ്ട്ര കോൺഫറൻസ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പലസ്തീന്റെ ഇന്ത്യൻ അംബാസഡർ അബ്ദുല്ല അബു ഷാവേസ്, മറ്റ് വിദഗ്ധർ, മന്ത്രിമാരായ എ കെ ശശീന്ദ്രൻ, ജി ആർ അനിൽ, പി പ്രസാദ് എന്നിവർ പങ്കെടുത്തു.

കേരളത്തിന് ഒന്നും നൽകിയില്ല എന്ന് കരുതാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭ്രാന്താണോ? എല്ലാ കാര്യങ്ങളും കേന്ദ്രം ചെയ്യണമെങ്കിൽ പിന്നെ എന്തിനാണ് ഇവിടെയൊരു സംസ്ഥാന സർക്കാർ? ശബരിമല യുവതീപ്രവേശന വിഷയത്തിൽ ബിജെപി നിലപാട് വ്യക്തമാണ്, ആചാരങ്ങളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി തൊട്ടുകളിക്കാൻ സർക്കാർ മുതിരരുത്… രാജീവ് ചന്ദ്രശേഖർ

BREAKING NEWS
ഡൽഹിയിൽ വീണ്ടും ദുരന്തം!! പഴയ കെട്ടിടത്തിനു മുകളിൽ വീണ്ടും നിർമാണത്തിനു ശ്രമം, പുതിയ സ്ലാബ് തകർന്നതോടെ താഴെയുള്ള നിലയും ഇടിഞ്ഞു ദേഹത്തു വീണു, അച്ഛനും മകനും ദാരുണാന്ത്യം, മൃതദേഹം പുറത്തെത്തിച്ചത് 14 മണിക്കൂർ നീണ്ട പരിശ്രമത്തിനിടെ
26 Oct 2026
BREAKING NEWS
വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, വീഡിയോ കോള്‍ ചെയ്ത് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, പിന്നാലെ 29കാരി തൂങ്ങിമരിച്ചു
26 Oct 2026
BREAKING NEWS
സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാക്പോര്; ’ആരെ നോക്കി സംസാരിക്കണം? പ്രതിപക്ഷത്തെയോ?’എന്ന് പിണറായി; മറ്റാരെയും നോക്കേണ്ട, എന്നെ നോക്കി സംസാരിക്കൂ എന്ന് സ്പീക്കർ
26 Oct 2026
BREAKING NEWS
’’ഒരു സെക്കൻഡ് വൈകിയിരുന്നെങ്കിൽ അതൊരു വലിയ ദുരന്തമായേനെ; ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല, പിന്നീടാണ് അപകടത്തിന്റെ വ്യാപ്തി ബോധ്യപ്പെട്ടത്’’; മന്ത്രി മോൻസ് ജോസഫിന്റെ കാറിനു മുന്നിലേക്ക് വൈദ്യുതത്തൂണുകൾ വീണു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
26 Oct 2026